Wednesday, January 11, 2012

ദക്ഷിണാമൂര്‍ത്തയേ ....നമ :


വിശ്വനായകനായ ഭഗവാന്‍ പരമശിവന്റെ ജ്ഞാനരൂപമായ ഭാവരൂപമാണ് ദക്ഷിണാമൂര്‍ത്തി.സങ്കല്‍പം...
അറിവിന്റെ മൂര്‍ത്തിഭാവമായി ദക്ഷിണാമൂര്‍ത്തിയെ ആരാധിച്ചു പോരുന്നു...ദക്ഷിണാമൂര്‍ത്തിഭാവത്തില്‍ ശിവാരാധന നടത്തുന്ന രീതി ദക്ഷിണഭാരതത്തിലാണ് കൂടുതലായിട്ടുള്ളത്..ദക്ഷിണാമൂര്‍ത്തി ഒരു താന്ത്രിക ദേവതയാന്നും വിശ്വാസമുണ്ട്...!!!..."ഈശാദൃഷ്ടോത്തര ശതോപ നിഷാദ:" എന്നാ ഉപനിഷത്സമാഹാരത്തില്‍ ദക്ഷിണാമൂര്‍ത്യുപനിഷദ് ഉള്‍ക്കൊണ്ടിട്ടുണ്ട്...ശങ്കരാചാര്യസ്വാമികള്‍ ദക്ഷിണാമൂര്‍ത്തിസ്തവത്തില്‍ ലോകാചാര്യനായ ഭഗവാനെ പ്രകീര്‍ത്തിച്ചിട്ടുണ്ട് ..ജ്ഞാനേശ്വരനും,യോഗമൂര്‍ത്തിയുമായ ഭഗവാനെ ശങ്കരാചാര്യസ്വാമികള്‍ പ്രാര്‍ഥിച്ചത് ഇപ്രകാരമാണ്...

"ഭൂമി , വായു , ജലം , ഹോതാവ് , അഗ്നി , ചന്ദ്രന്‍ ,ആദിത്യന്‍ , ആകാശം എന്നിങ്ങനെ അഷ്ടമൂര്‍ത്തിയായി വിളങ്ങുന്ന ദക്ഷിണാമൂര്‍ത്തിയെ നമിക്കുന്നു..

ദക്ഷിണാമൂര്‍ത്തി ഉപനിഷദ് ആരംഭിക്കുന്നത് സനകാദി മുനിമാര്‍ മാര്‍ക്കണ്ഡേയനോട് ആധ്യാത്മികതത്വം ചോദിക്കുന്ന രീതിയിലാണ്..എങ്ങനെയാണ് അങ്ങ് ചിരം ജീവിയായതെന്ന ചോദ്യത്തിന് പരമസത്യമായ "ശിവതത്വഞാന മഹാത്മ്യത്താല്‍ " എന്നായിരുന്നു മാര്‍ക്കണ്ഡേയന്റെ മറുപടി...ആ ശിവതത്വ ഞാനമേതു എന്ന ചോദ്യത്തിന് ഉത്തരമായി "ദക്ഷിണാഭിമുഖമായ ശിവസാക്ഷാത്ക്കാരമാണ് ശിവതത്വജ്ഞാനം"എന്ന് മാര്‍ക്കണ്ഡേയന്‍ പറഞ്ഞു..അദ്വൈത തത്വജ്ഞാനം നല്‍കുന്നതിനായി ഗുരുരൂപം കൈക്കൊണ്ടാതാണ് ശിവചൈതന്യമുള്‍ക്കൊള്ളുന്ന ദക്ഷിണാമൂര്‍ത്തി..ദക്ഷിണാമൂര്‍ത്തിയായ ശിവനെ ഗുരുക്കന്മാരുടെയും ഗുരുവായി വാഴ്ത്തുന്നു...
സര്‍വ്വലോകത്തിനും ഗുരുവും സര്‍വ്വരോഗ നിവാരകനും സര്‍വ്വ വിദ്യാനിധിയുമായ ഭഗവാനെ വന്ദിക്കുന്ന ഒരു ശ്ലോകമാണ് താഴെപ്പറയുന്നത്...
"ഗുരവേ സര്‍വ്വലോകാനാം
ഭിഷജേ ഭാവരോഗിണാം
നിധയേ സര്‍വ്വവിദ്യാനാം
ദക്ഷിണാമൂര്‍ത്തയെ നമ:
ദക്ഷിണാമൂര്‍ത്തിയുടെ വന്ദനശ്ലോകങ്ങളില്‍ പ്രധാനമായി ദക്ഷിണാമൂര്‍ത്യുപനിഷത്തിലെ ശ്ലോകങ്ങളിലോരെണ്ണം താഴെ കൊടുക്കുന്നു..സ്ഫടികസമാനമായി ,വെള്ളി നിറത്തോടുകൂടിയവനും ,കഴുത്തില്‍ മുത്തുമണികളാല്‍ തീര്‍ത്ത അക്ഷരമാല ധരിച്ച രൂപസ്വരൂപനും , വിദ്യാ ,ജ്ഞാനമുദ്രാലംകൃതനായി അമ്രുതകലശം വഹിച്ചിരിക്കുന്നവനും , സര്‍പ്പഭൂഷണനും ശിരോമകുടത്തില്‍ തിങ്കള്‍ക്കലാധരനുമായ വിവിധാഭരണഭൂഷിതനും ,ത്രിനേത്രനുമായ ദക്ഷിണാമൂര്‍ത്തിയെ പ്രകീര്‍ത്തിക്കുന്ന ശ്ലോകമാണിത്..
"സ്ഫടിക രജതവര്‍ണ്ണം മൌക്തികീമക്ഷമാല-
മമൃത കലശവിദ്യാം ജ്ഞാനമുദ്രാം കരാഗ്രേ
ദധതമൃഗരഗകക്ഷ്യം ചന്ദ്രചൂഡം , ത്രിനേത്രം
വിധൃത വിവിധ ഭൂഷം ദക്ഷിണാമൂര്‍ത്തി മീഡേ..."

ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ചതുര്‍മൂര്‍ത്തി സ്വരൂപത്തിലുള്ള വിഗ്രഹങ്ങള്‍വെച്ച് ആരാധന നടത്താറുണ്ട്...നാലുകരങ്ങളോട് കൂടി ശിക്ഷ്യസമൂഹത്തെ വീണ പഠിപ്പിക്കുന്ന രീതിയിലുള്ള വീണാധാരമൂര്ത്തിയായും,പീഡത്തില്‍ ധ്യാനസ്ഥിരമായ രീതിയിലുള്ള യോഗമൂര്ത്തിയായും , ശിക്ഷയഗണങ്ങള്‍ക്കു ജ്ഞാനോപദേശം ചെയ്യുന്ന ജ്ഞാനമൂര്‍ത്തി സ്വരൂപത്തിലും , ശാസ്ത്രാര്‍ത്ഥ തത്വങ്ങളെ വ്യാഖ്യാനം ചെയുഉന്ന വ്യാഖ്യാനമൂര്ത്തി സങ്കല്പത്തിലും ഭഗവാനെ ആരാധിക്കുന്നു...ജ്ഞാനസമ്പാദത്തിനും ,വൈദ്യമെന്മ്മയ്ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും ദക്ഷിണാമൂര്‍ത്തിഭജനം അത്ത്യുത്തമമാണ് ...സരസ്വതീപൂജാ സന്ദര്‍ഭത്തിലും നവരാത്രി വൃതത്തിലും ഗുരു,ഗണനായകന്‍ ,വേദവ്യാസന്‍ ,ദക്ഷിണാമൂര്‍ത്തി ഇവരെ ഭജിക്കുന്നതും ശ്രേയസ്സ്ക്കരമാണ് ...
ശുകപുരം ഗ്രാമത്തിന്റെ ഭരദേവതയായി ദക്ഷിണാമൂര്‍ത്തി ആരാധിക്കപ്പെടുന്നു..യാഗജ്ഞാന താത്പരന്‍ കൂടിയായി ശുകപുരത്തപ്പനെ കണക്കാക്കുന്നുണ്ട് ...അഘോരമൂര്‍ത്തിയായി കുടികൊള്ളുന്ന ഏറ്റുമാനൂരപ്പനോടൊപ്പം ഗണപതിയുടെയും ദക്ഷിണാമൂര്ത്തിയുടെയും സങ്കല്പ്പങ്ങളുണ്ട് ...സര്‍വ്വ വിദ്യാകാരകനായും സര്‍വ്വരോഗ സംഹാരകനായും ദക്ഷിണാമൂര്‍ത്തിയെ വിശ്വസിച്ചുപോരുന്നു..
സച്ചിദാനന്ദ സ്വരൂപായ
വിശ്വപാലന മൂര്‍ത്തയെ
ശുദ്ധജ്ഞാനൈക പരായ
ദക്ഷിണാമൂര്‍ത്തയെ ...നമാമ്യഹം

ധ്യാനം

ധ്യാനം എന്നാല് ധീ യുടെ യാനം.
ധീ - ബുദ്ധി , കാഴ്ചപ്പാട്
യാനം - സഞ്ചാരം
തന്നെ തന്നെ കാണുവാനും ബുദ്ധിപൂര്വ്വം മനസ്സിലാക്കുവാനും ആണ് ധ്യാനം .നിത്യജീവിതത്തില് തന്റെ ചുറ്റുപാടുമുള്ള സംഭവങ്ങളെയും അവയോടുള്ള തന്റെ പ്രതികരണങ്ങളെയും ബുദ്ധിപൂര്വ്വം അവലോകനം ചെയ്യുന്നതിലൂടെ മാത്രമേ തന്നെ സ്വയം കാണുവാനും മനസ്സിലാക്കുവാനും സാധിക്കൂ.

നിരന്തരമായ ഈ അവലോകനങ്ങളിലൂടെ മനസ്സിലാക്കുമ്പോള് ആത്യന്തികമായി താന് എന്ന പരമസത്യത്തിലേക്ക് എത്തിച്ചേരുകയും ചെയ്യും. അതാണ് ' സമാധി'. സമമായ ' ധീ '
കാണുന്നതും കാണപ്പെടുന്നതും കാഴ്ചയും ഒന്നാണെന്നുള്ള ആത്യന്തികമായ സത്യത്തിലേക്കെത്താന്‍ ജീവിതമെന്ന ' മഹാധ്യാന' ത്തിലൂടെ മാത്രമേ സാധിക്കൂ....!
കാണപ്പെടുന്നതും കാണപ്പെടാത്തതും എല്ലാം ഒന്നാകുന്ന അവസ്ഥ
തന്നെ തന്നെ കാണണം എന്നത് കൊണ്ട്, ശരീരത്തെ അല്ല അര്‍ഥമാക്കുന്നത്. ശരീരതിലുമുപരി ഇരിക്കുന്ന ആത്മ തത്വത്തെ ആണ്.(നാശമില്ലാത്ത പരമമായ ചൈതന്യത്തെ ) അപ്പോള്‍ സമാധി എന്നാല്‍ കണ്ടതും അറിഞ്ഞതും ചുരുങ്ങി ഇല്ലാതാകുന്ന നിശ്ചല തത്വം .

കൃഷ്ണാഗമനം - ഭക്തി വേദാന്ത വ്യാഖ്യാനം.


ദേവകിയുടെ എട്ടാമത്തെ പുത്രന്‍ തന്നെ വധിക്കുമെന്ന അശരീരി കേട്ട് കംസന്‍ ദേവകിയെ വധിക്കാന്‍ തീരുമാനിച്ചപ്പോള്‍, തന്റെ നവ വധുവിനോട് സ്പര്‍ധ കാണിക്കരുത് എന്ന് വസുദേവര്‍ അപേക്ഷിച്ചു. ഒരിക്കലും ആരോടും അസൂയയോ രോഷമോ പ്രകടിപ്പിക്കരുത്‌. ഇഹലോകത്തിലും പരലോകത്തില്‍ യമരാജന്റെ മുമ്പില്‍ നില്‍ക്കുമ്പോഴും ഭയപ്പടിന്റെ ഏക കാരണം അസൂയയാണ്. ദാര്‍ശനികമായ വിവേചന ബുദ്ധി കൊണ്ടും സദുപദേശം കൊണ്ടും കംസനെ പ്രീതിപ്പെടുത്താന്‍ വസുദേവര്‍ ശ്രമിച്ചു. എന്നാല്‍ കംസന്‍ വഴങ്ങിയില്ല. കാരണം അവന്റെ കൂട്ടുകെട്ടെല്ലാം ആസുരമായിരുന്നു. ആസുര സംസര്‍ഗ്ഗം മൂലം ആയാലും അസുരനായിരുന്നു. ശ്രേഷ്ടമായ കുടുംബത്തില്‍ ജനിച്ചാലും അസുരന്‍ ഒരിക്കലും സദ്‌ ഉപദേശത്തിനു ചെവി കൊടുക്കില്ല. സദുപദേശം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും കഴിയുന്നവര്‍ ദേവന്മാരന്.

കംസനെ ശാന്തനാക്കാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ട വസുധേവര്‍ക്ക് ഇനി എന്ത് ചെയ്യണം എന്ന് നിശ്ചയമില്ലതായി. ആപത്തു മുന്നിലെത്തി നില്‍ക്കുമ്പോള്‍ ആവുന്നത്ര ആ ആപത് ഒഴിവാക്കാനാണ് ബുദ്ധിമാന്‍ മാര്‍ ശ്രമിക്കുക. എന്നാല്‍ അപകടം നിറഞ്ഞ അവസ്ഥ ഒഴിവാക്കാന്‍ സമര്‍ത്ഥമായി നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാല്‍ അയാളുടെ ഭാഗത്ത്‌ വീഴ്ച ഉണ്ടായതായി പറയാനാവില്ല. തന്റെ കടമകള്‍ നിര്‍വഹിക്കാന്‍ പരമാവധി ശ്രമിക്കുക. പരാജയപ്പെട്ടാല്‍ അത് സ്വന്തം കുറ്റം കൊണ്ടാണെന്ന് കരുതേണ്ട കാര്യമില്ല.

ഭക്തി

ഭക്ത്യാ ത്വനന്യയാ ശക്യ
അഹമേവം വിധോ അര്‍ജുന
ജ്ഞാതും ദ്രഷ്ടും ച തത്ത്വേന
പ്രവേഷ്ടും ച പരന്തപ (11.54)

ഹേ അര്‍ജുന, യജ്ഞ യാഗാതികള്‍ കൊണ്ടോ തപസ്സു കൊണ്ടോ ഇങ്ങനെയുള്ള വിശ്വരൂപം മനുഷ്യര്‍ക്ക്‌ കാണുവാന്‍ സാധ്യമല്ല. അനന്യ ഭക്തി കൊണ്ട് മാത്രമേ ഇതിനെ യഥാര്‍ത്ഥമായി അറിയുന്നതിനും പ്രത്യക്ഷമായി കാണുന്നതിനും അതിനുള്ളില്‍ പ്രവേശിക്കുന്നതിനും (അഹം ബ്രഹ്മാസ്മി) സാദ്ധ്യമാകു ....

ഭക്തിയുടെ മഹിമാതിശയം എത്രയെന്നു ഇ ശ്ലോകത്തിലൂടെ ഊഹിക്കാന്‍ കഴിയുന്നു...സാമാന്യ സാധനകല്ക് ചെയ്യാനാകാത പലതും ഭക്തി സാധിപ്പികുന്നു..സാക്ഷാല്‍ ഭഗവാനെ ദര്‍ശിക്കാന്‍ കഴിയുന്നു...ഇനി എന്ത് വേണം????? എന്നാല്‍ ആ ഭക്തിയുടെ വിശേഷണത്തില്‍ """ അനന്യ""" എന്ന പദം പ്രത്യേകം ശ്രധിക്കണ്ടതാകുന്നു ....ഗീതയിലും പുരാണങ്ങളിലും ഇ """അനന്യ"" എന്ന പദം എപ്പോളും ഭക്തിയെ നിര്‍വചിക്കുംപോള്‍ ഉണ്ടാകും....പ്രത്യേകം ശ്രദ്ധിക്കുവാന്‍ വേണ്ടി തന്നെ ആണ് അത് വീണ്ടും വീണ്ടും എടുത്തു പറയുന്നതും....

ഭക്തി പലര്‍ക്കും ഉണ്ടെങ്കിലും അത് അനന്യ ഭക്തി ആവുന്നില്ല...സാമാന്യ ഭക്തി മാത്രം ആണുള്ളത്...അതും നല്ലത് തന്നെ....എങ്കില്‍ ഈശ്വര ദര്‍ശനം പരിപൂരന്നമാകണമെങ്കില്‍ (താനും ഈശ്വരനും രണ്ടല്ല എന്ന അനുഭവം) അത് പോരാ..തീവ്ര ഭക്തി-അനന്യ ഭക്തി അത്യന്താപേക്ഷിതം ആണ്....

അന്യമെന്നാല്‍ വേറൊന്നു..അനന്യം എന്നാല്‍ വേറൊന്നുമില്ലാത്തത്...ഈശ്വരനില്‍ അല്ലാതെ വെരോന്നിലും പ്രീതി ഇല്ലതുള്ള ഭക്തിക്കു അനന്യ ഭക്തി എന്ന് പറയുന്നു...
ഭക്ത്യാ ത്വനന്യയാ ശക്യ
അഹമേവം വിധോ അര്‍ജുന
ജ്ഞാതും ദ്രഷ്ടും ച തത്ത്വേന
പ്രവേഷ്ടും ച പരന്തപ (11.54)

ഹേ അര്‍ജുന, യജ്ഞ യാഗാതികള്‍ കൊണ്ടോ തപസ്സു കൊണ്ടോ ഇങ്ങനെയുള്ള വിശ്വരൂപം മനുഷ്യര്‍ക്ക്‌ കാണുവാന്‍ സാധ്യമല്ല. അനന്യ ഭക്തി കൊണ്ട് മാത്രമേ ഇതിനെ യഥാര്‍ത്ഥമായി അറിയുന്നതിനും പ്രത്യക്ഷമായി കാണുന്നതിനും അതിനുള്ളില്‍ പ്രവേശിക്കുന്നതിനും (അഹം ബ്രഹ്മാസ്മി) സാദ്ധ്യമാകു ....

ഭക്തിയുടെ മഹിമാതിശയം എത്രയെന്നു ഇ ശ്ലോകത്തിലൂടെ ഊഹിക്കാന്‍ കഴിയുന്നു...സാമാന്യ സാധനകല്ക് ചെയ്യാനാകാത പലതും ഭക്തി സാധിപ്പികുന്നു..സാക്ഷാല്‍ ഭഗവാനെ ദര്‍ശിക്കാന്‍ കഴിയുന്നു...ഇനി എന്ത് വേണം????? എന്നാല്‍ ആ ഭക്തിയുടെ വിശേഷണത്തില്‍ """ അനന്യ""" എന്ന പദം പ്രത്യേകം ശ്രധിക്കണ്ടതാകുന്നു ....ഗീതയിലും പുരാണങ്ങളിലും ഇ """അനന്യ"" എന്ന പദം എപ്പോളും ഭക്തിയെ നിര്‍വചിക്കുംപോള്‍ ഉണ്ടാകും....പ്രത്യേകം ശ്രദ്ധിക്കുവാന്‍ വേണ്ടി തന്നെ ആണ് അത് വീണ്ടും വീണ്ടും എടുത്തു പറയുന്നതും....

ഭക്തി പലര്‍ക്കും ഉണ്ടെങ്കിലും അത് അനന്യ ഭക്തി ആവുന്നില്ല...സാമാന്യ ഭക്തി മാത്രം ആണുള്ളത്...അതും നല്ലത് തന്നെ....എങ്കില്‍ ഈശ്വര ദര്‍ശനം പരിപൂരന്നമാകണമെങ്കില്‍ (താനും ഈശ്വരനും രണ്ടല്ല എന്ന അനുഭവം) അത് പോരാ..തീവ്ര ഭക്തി-അനന്യ ഭക്തി അത്യന്താപേക്ഷിതം ആണ്....

അന്യമെന്നാല്‍ വേറൊന്നു..അനന്യം എന്നാല്‍ വേറൊന്നുമില്ലാത്തത്...ഈശ്വരനില്‍ അല്ലാതെ വെരോന്നിലും പ്രീതി ഇല്ലതുള്ള ഭക്തിക്കു അനന്യ ഭക്തി എന്ന് പറയുന്നു...

ഭഗവത്‌ ഗീതയിലെ രഥകല്പന.


ജീവിതം ഒരു രഥയാത്ര ആണ്. പഞ്ഞജെന്ദ്രിയങ്ങള്‍ ആകുന്ന കുതിരകളെ മനസ് എന്ന കടിഞ്ഞാണ്‍ കൊണ്ട് നിയന്ത്രിക്കുന്ന രഥം ആണ് ശരീരം. ഈ ജീവിത യാത്രയില്‍ സാരഥിയായിട്ട് ബുദ്ധി എന്ന രൂപത്തില്‍ ഭഗവാനെ ആകണം നമ്മള്‍ പ്രതിഷ്ട്ടികേണ്ടത്. “ഞാന്‍” എന്ന ഭാവം ഇല്ലാത്ത തികഞ്ഞ പോരാളിയായ അര്‍ജുനനന്‍ നമ്മുടെ ജീവാത്മാവിന്റെ പ്രതീകമാണ്. പരമാത്മാവും ജീവാത്മാവും തമ്മില്ലുള്ള ശാശ്വത ബന്ധം ആണ് കൃഷ്ണ-അര്‍ജുന മിത്രത. “ഞാന്‍” എന്നാ ഭാവം ( അഹങ്കാരം ) ഇല്ലാതടത്തോളം കാലം ബുദ്ധി ആയ ഈശ്വരന്‍ നമ്മളെ നേരായ വഴിയിലൂടെ നയിക്കുക തന്നെ ചെയ്യും. അധര്‍മത്തിന് കൂട്ടായി നില്‍ക്കുന്ന എത്ര വലിയ ശത്രുവിനെതിരെയും പോരാടുവാന്‍ ഉള്ള ശക്തിയും നല്‍കുന്നു. എപ്പോള്‍ വിവേകതിനെ ഉപേക്ഷിച്ചു വികാരത്തിനു പിന്നാലെ പോകുന്നുവോ അപ്പോള്‍ ജീവിതയാത്ര സാരഥി ഇല്ലാത്ത, കടിഞ്ഞാണ്‍ നഷ്ട്ടപെട്ട രഥയാത്ര ആകുന്നു. ഒന്ന് ചിന്തിച്ചു നോക്കൂ..സത്യത്തിന്റെയും ധര്‍മത്തിന്റെയും വഴിയിലെ ഏറ്റവും വലിയ മിത്രം സര്‍വ്വ ശക്തിമാനായ ജഗദീശ്വരന്‍ ആണ്. അനീതിയുടെയും അധര്‍മതിന്റെയും വഴിയിലൂടെ പോയി ആ മിത്രത സ്വൊയം ഇല്ലാതെ ആക്കണമോ.??

ആദിപരാശക്തി




പ്രളയകാലത്ത് ഒരു പേരാലിന്റെ ഇലയില്‍ ഒരു ശിശുവായിക്കിടക്കുകയാണ് ഭഗവാന്‍ ശ്രീമഹാവിഷ്ണു....മറ്റൊന്നും ഭഗവാന്റെ കാഴ്ചയില്‍ കാണാനുമില്ല...അപ്പോള്‍ അദേഹം ഒരു അശരീരി കേട്ടു...
"സര്‍വ്വം ഖല്വിദ മേ വാഹം
നാന്യ ദസ്തി സനാതനം"
എല്ലാം ഞാന്‍ തന്നെയാണ് ..ഞാന്‍ അല്ലാതെ മറ്റൊരു വസ്തുവും ലോകത്ത് നിത്യമായോ സത്യമായോ ഇല്ല...

ഈ ധ്വനികേട്ട് ഭഗവാന്‍ അമ്പരന്നു...ആരാണിത് ..ആരുടെ ശബ്ധമാണിത്...ഒന്നും കാണുന്നുമില്ല...അങ്ങനെ കിടന്നപ്പോള്‍ തേജസ്വിനിയായ ഒരു നാരീരൂപം ഭഗവാന്റെ തിരുമുമ്പില്‍ പ്രകടമായി...
ആ രൂപത്തിന് നാല് ത്രിക്കൈകള്‍ ഉണ്ടായിരുന്നു..അവയില്‍ ശംഖു ചക്ര ഗദാപത്മായുധങ്ങളും , ചുറ്റും, രതി, ഭൂതി, ബുദ്ധി, മതി, കീര്‍ത്തി,സ്മൃതി, ധൃതി, ശ്രദ്ധ, മേധാ, സ്വധാ, സ്വാഹാ , നിദ്ര, ഭയാ,ഗതി , തുഷ്ടി, പുഷ്ടി ,ക്ഷമ,ലജ്ജ,ജ്യംഭത്ത ,തദ്രി , മുതലായ ശക്തികളാവൃതമായിരിക്കുന്നു...അവരെല്ലാം വിചിത്രായുധങ്ങള്‍ ധരിച്ചവരും,ദിവ്യമായ ഭൂഷണങ്ങള്‍ ധരിച്ചവരുമായിരുന്നു...

ഇത് കണ്ട ഭഗവാന്‍ അത്ഭുതപ്പെട്ടു(ഈ രൂപമാണ് നാരീരൂപത്തിലുള്ള നാരായണന്‍ - അമ്മേ നാരായണ )...വിഷ്ണു ചിഹ്നങ്ങളോട് കൂടിയ ഈ ദേവി ആരായിരിക്കും...വിഷ്ണുവിന്റെ അത്ഭുതം കണ്ട ദേവി പറഞ്ഞു അത്ഭുതപ്പെടെണ്ടതില്ല..സൃഷ്ടിയുടെ ആരംഭകാലങ്ങളിലെല്ലാം നാം ഇതേ രീതിയില്‍ കാണാരുള്ളതല്ലേ...നിര്‍ഗുണയും ,ഗുണാതീതയുമായ ആദിപരാശക്തിയുടെ പ്രാഭവം നിമിത്തം ഗുണസ്വരൂപികളായ നാം സൃഷ്ടിപ്രക്രിയയ്കായി പ്രകടമാകുന്നു..അങ്ങയെ അതിനു വേണ്ടി നിയോഗിക്കുവാനാണ് ഞാന്‍ സത്വഗുണ സ്വരൂപിയായ ശക്തിയായി ഇപ്പോള്‍ വന്നിരിക്കുന്നത് ...

കേട്ടുകൊള്‍ക...അങ്ങയുടെ നാഭിയില്‍ നിന്നും ബ്രഹ്മാവ്‌ രജോഗുണ പ്രധാനിയായി ഉണ്ടാകും...ബ്രഹ്മാവ്‌ രജോഗുണത്തിനു വഴിപ്പെട്ടു ഗത്യന്തരമില്ലാതെ ലോകത്തെ സൃഷിക്കും..ബ്രഹ്മാവിന്റെ നെട്ടിത്തടത്തില്‍നിന്നും രുദ്രന്‍ കോപത്തോടുകൂടി പ്രകടമാകും..ഇത് തമോഗുണസ്വരൂപമാണ് ...

ബ്രഹ്മാവ്‌ സൃഷ്ടിച്ചതിനെയൊക്കെ തമോഗുണത്തിനടിപ്പെട്ടു രുദ്രന്‍ നശിപ്പിക്കും...സത്വഗുണപ്രധാനിയായ ഹേ വിഷ്ണു !..ബ്രഹ്മാവിന്റെ സൃഷ്ടിക്കും ,രുദ്രന്റെ സംഹാരത്തിനുമിടയിലുള്ള കാലം ഈ സൃഷ്ടിയെ അങ്ങ് വേണ്ടവണ്ണം സംരക്ഷിക്കുക..ഇതാണ് അങ്ങയുടെ കര്‍ത്തവ്യം...അതിനു അങ്ങനെ സഹായിക്കുന്ന സാത്വികശക്തിയാണ് ഞാന്‍ ...
ലോകസൃഷ്ടി ഉണ്ടായത് ഇപ്രകാരമാണ്...ഇതിന്റെയെല്ലാം ആധാരശില മൂലപ്രകൃതി മാത്രവും...ഇതുതന്നെയാണ് സാക്ഷാല്‍ ആദിപരാശക്തി...