മരണം
ജനിച്ചവര്‍ എല്ലാം മരിക്കണം..! മരണത്തില്‍ എന്താണ് സംഭവിക്കുന്നത് ..? ഇവിടെ പറയുന്നത് സൂക്ഷ്മ ശരീരത്തിനും ജീവനും ഉള്ള കാര്യമാണ് ..! --അയമാത്മാ അബല്യം ന്യേതി (ബ്രഹദാരന്ന്യകം) വയസായോ രോഗം കൊണ്ടോ അത് വരെ ബലം ഉണ്ടായിരുന്ന ശരീരം ബലമില്ലാതായി മരണത്തിന് ഒരുങ്ങുന്നു ..! ---സമ്മോഹമിവ ന്യേതി----സംമോഹത്തെ പ്രാപിക്കുന്നു അതായത് ബുദ്ധി മങ്ങുന്നു..! പഞ്ചേന്ദ്രിയ വ്യാപാരങ്ങള്‍ വികലമാകുന്നു ..!..! ഇത് ജീവന്‍ അന്ത്യ യാത്രയ്ക്ക് തയ്യരെടുക്കുന്നതി ന്‍റെ മുന്നറിയിപ്പാണ് ..! ----സ വിജ്ഞാനോ ഭവതി ----- അപ്പോള്‍ അവന്‍ വിജ്ഞാനം ഉള്ളവനായി തീരുന്നു ..! മരണം അടുത്തു കഴിഞ്ഞു ഇനി ഞാന്‍ ശരീരം വിട്ടു പോകും എന്ന ബോധം ഉളവാകുന്നു .! മനശുദ്ധി ക്ക് അനുസരിച്ചാണ് ഈ ബോധം അനുഭവപ്പെടുന്നത് ..! ശുദ്ധ മാനസര്‍ക്ക് വ്യക്തമായി അറിയാന്‍ കഴിയും ..,,ഞാന്‍ ഇനി അധിക നാള്‍ ഇല്ല എന്ന് ,,ചിലര്‍ അത് തുറന്നു പറയും ..! ജ്ഞാനി ആണെങ്കില്‍ ഈ പ്രവചനം നേരത്തെ നടത്തും ..! ചിലര്‍ അങ്ങനെ അറിയുമ്പോള്‍ ഭാര്യാ പുത്രാദികളെ ഓര്‍ത്ത് വിഷമിക്കുന്നു ..! ---------ഏനം ഏതെ പ്രാണാ അഭി സമായന്തി ----- അപ്പോള്‍ പുറത്തു പോകാന്‍ ഒരുങ്ങി കഴിഞ്ഞ ജീവന് ചുറ്റും നേത്രം സ്രോത്രം ( കാഴ്ച ,കേഴ്വി )എന്നിങ്ങനെ എല്ലാ ഇന്ദ്രിയങ്ങളും വന്ന് ഒന്നിച്ചു കൂടുന്നു ..!-----------വാങ്ങ് മനസി സംബദ്യതെ--------വാഗ് ഇന്ദ്രിയം തന്‍റെ കരണ സാമര്‍ത്യ ത്തെ ഉപസംഹരിച്ചിട്ട് മനസ്സില്‍ ലയിക്കുന്നു ..! അപ്പോള്‍ ഉച്ചാരണ ശേഷി നശിക്കുന്നു ..! ശ്രവനെന്ദ്രിയം അതി ന്‍റെ കരണ സമര്ത്യത്തെ ഉപാസംഹരിച്ചു മനസ്സില്‍ ലയിക്കുന്നു ..! അപ്പോള്‍, കേള്‍വി ഇല്ലാതാകുന്നു ചെവികള്‍ അടയുന്നു ..! സ്പര്‍ഷനെന്ദ്രിയം സ്പര്‍ശന ശക്തിയെ ഉപ സംഹരിച്ച് മനസ്സില്‍ ലയിക്കുന്നു അപ്പോള്‍ സ്പര്‍ശനം അറിയാതാകുന്നു ..! ------------യത്ര ഏഷ ചക്ശുഷ പുരുഷ പരാന്ഗ് പര്യാവര്തത്തെ അഥ അരൂപജ്ണോ ഭവതി -------ദര്‍ശനെന്ദ്രിയം പിന്‍ വലിയുന്നതോട് കൂടി കാണാനുള്ള ശേഷിയും നശിക്കുന്നു ..! അപ്പോള്‍ കണ്ണുകള്‍ അടയുന്നു ..! ഈ സമയം ചിലരില്‍ മാത്രം വേദന അനുഭവപ്പെടുന്നു ..!---------ഇമാന്‍ പ്രാണാന്‍ സംവ വര്‍ഗ ----പ്രാണന്‍ മറ്റ് ഇന്ദ്രിയങ്ങളെ എല്ലാം വലിച്ചെടുക്കുന്നു ..! വലിച്ചെടുക്കുമ്പോള്‍ ചിലപ്പോള്‍ വേദന ഉണ്ടാകും ..! ചില മരണങ്ങളില്‍ മാത്രം ജീവനില്‍ നിന്ന് മുന്നറിയിപ്പ് ലഭിക്കുന്നത് മൂലം ഇന്ദ്രിയങ്ങള്‍ സ്വയം ഉപസംഹരിക്ക പ്പെടുന്നു ..! അതിനാല്‍ വേദന അനുഭവ പ്പെടുന്നില്ല ..!വാഗ് ഇന്ദ്രിയം മാത്രം ഉപ സംഹരിച്ചിരിക്കുന്ന വേളയില്‍ വിളിക്കുന്നത് കേള്‍ക്കാം സംസാരിക്കാന്‍ ആകുന്നില്ല ..! ശ്രവനെന്ദ്രിയം അടങ്ങുമ്പോള്‍ കേള്‍ക്കുന്നില്ല എന്ന് ബന്ധുക്കള്‍ അടുത്ത് ഉണ്ടെങ്കില്‍ പറയുന്നു ..! ഘ്രാ നെന്ദ്രിയം ഉപസംഹരിക്കുമ്പോള്‍ ശ്വാസത്തിന് വിഷമം വരുന്നു ..! അസാധാരണ ശബ്ദവും വേഗതയും അനുഭവപ്പെടുന്നു ,ഈ അവസ്ഥയെ ഊര്ധ ശ്വാസം വലിക്കുക എന്ന് പറയുന്നു ..! ഇപ്രകാരം എല്ലാ ഇന്ദ്രിയങ്ങളും മനസ്സില്‍ ലയിച്ചു കഴിയുമ്പോള്‍ മനസും ഉപസംഹരിക്ക പ്പെടുന്നു ..! -------മന പ്രാണേ സംബദ്യതെ------ എല്ലാ ഇന്ദ്രിയങ്ങ ളോടും മാത്രമല്ല ഈ ജന്മത്തില്‍ സമ്പാദ്യമായി അവശേഷിച്ച വിദ്യാ കര്‍മ്മ സംസ്ക്കാരങ്ങലോടും കൂടി മനസ് അഥവാ അന്ത ക്കരണം പ്രാണനില്‍ ലയിക്കുന്നു ..! ----പ്രാണ സ്തെജസി -----തെജോമാത്രാ സമബ്യാദ ദാനോ ഹൃദയ മേവാന്വ വക്രാമതി -----തന്നില്‍ അടങ്ങിയിരിക്കുന്ന മനസ് ഉള്‍പ്പടെയുള്ള പതിനൊന്നു ഇന്ദ്രിയങ്ങളുടെയും സൂക്ഷ്മ ഭൂത മാത്രകളോട് കൂടി പ്രാണന്‍ ഹൃദയത്തില്‍ പ്രവേശിച്ച് ജീവന്‍റെ ചുറ്റുമായി നിലകൊള്ളുന്നു ..!പ്രാണന്‍ അടങ്ങുന്നതോട് കൂടി ഊര്ധ ശ്വാസം നിലയ്ക്കുകയും ശരീരം നിശ്ചെഷ്ട്ട മാവുകയും ചെയ്യും ..! പ്രാണനോട് ഒന്നിച്ചു ജീവന്‍ ഹൃദയം വിടുന്നത് വരെ ശരീരത്തില്‍ ചൂട് ഉണ്ടായിരിക്കും ..! മരിച്ചോ ഇല്ലയോ എന്ന സംശയത്തോട് കൂടി ബന്ധുക്കള്‍ ശരീരം തൊട്ടു നോക്കുകയും ചൂടുള്ളതിനാല്‍ ജീവനുണ്ട് മരിച്ചിട്ടില്ല എന്ന് അഭിപ്രായം പറയുകയും ചെയ്യുന്ന്നു ..! ----തേജ പര്യസാം ദേവതായാം----അനന്തരം ജീവന്‍ അത് വരെ സാക്ഷി മാത്രമായിരുന്ന പരമാത്മ സ്വരൂപത്തെ താന്‍ തന്നെ ആണെന്ന് അറിയുകയും താല്‍കാലികമായി സര്‍വജ്ഞത്വാദി ഗുണങ്ങളെ പരമാത്മ ഗുണങ്ങളെ പ്രാപിക്കുകയും ചെയ്യുന്നു ..! ഒന്നിനോടൊന്നു ലയിച്ചിരിക്കുന്ന ഇന്ദ്രിയ മനസുകളെ ഉള്‍ക്കൊണ്ടിരിക്കുന്ന പ്രാണന്‍ ജീവാത്മാവിന് ചുറ്റുമായി പി ണ്ട രൂപത്തില്‍ നിലകൊള്ളുന്നു ..!-------സ വിജ്ഞാന മേവാ ന്വ വക്ക്രാമതി .തം വിദ്യാ കര്‍മ്മ ണീ സമന്വാര ഭേദെ പൂര്‍വ പ്രജ്ഞാ ച -------ഈ അവസ്ഥയില്‍ പൂര്‍വ ജന്മത്തെ പറ്റിയുള്ള സമഗ്രമായ വിജ്ഞാനം ഉള്ളവനായി തീരുന്നു ..! മാത്രമല്ല ഈ ജന്മത്തില്‍ സമ്പാദി ചിട്ടുള്ള വിദ്യയും ചെയ്തിട്ടുള്ള പ്രവര്‍ത്തികളുടെ ഫലവും എല്ലാം കൂടി വിലയിരുത്തപ്പെടുന്നു ..! അതി ന്‍റെ ഫലമായി ഭാവി ജന്മ ശരീരവും ഭാവി കര്മ്മഫലാനുബവങ്ങളും സംസ്ക്കാര രൂപേണ നിര്ന്നയിക്കപ്പെടുന്നു ..! വിശദവും സൂക്ഷ്മവും ആയ ഭാവി പദ്ധതികളോടെ കൂടിയാണ് ബോധ രൂപാത്മകമായ ജീവാത് മാവ് ശരീരം വിടാന്‍ ഒരുങ്ങുന്നത് ..! അങ്ങനെ മുന്‍പും പിന്‍പും ചുറ്റിനും പ്രാണന്‍റെ അകമ്പടിയോടെ ജീവന്‍ യാത്ര ആരംഭിക്കുന്നു ..! -------ഹൃദയസ്യ അഗ്രം പ്രദ്യോതതെ,തേന പ്രദ്യോതെന ഏഷ ആത്മാ നിഷ്ക്രാമതി --------ഹൃദയത്തി ന്‍റെ അഗ്രം അതായത് ആത്മാവി ന്‍റെ സഞ്ചാര പഥം പ്രകാശമാന മാകുന്നു ..! ----തേജോ ഹവാ ഉദാന ----പ്രകാശ കാരണം ഉദാനന്‍ എന്ന പ്രാണന്‍ തന്നെ യാണ് ..! -----പ്രകാശിത ദ്വാരോ വിദ്യാ സാമര്ത്യാത് ------ഏതെങ്കിലും പുറത്തേക്കുള്ള നാഡീ ദ്വാരം തുറക്കപെടുന്നു ( പുനര്‍ജ്ജന്മം ഇല്ലാത്തവരുടെ ഉച്ചി യില്‍ ഉള്ള നാഡിയാണ് തുറക്കുന്നത് ) അങ്ങനെ പ്രകാശ മാന മാകുന്ന നാഡിയിലൂടെ അത് വരെ തനിക്കു സര്‍വസ്വം ആയിരുന്ന ശരീരത്തെ ഉപേക്ഷിച്ചു പ്രാണന്‍ പുറത്തേക്കു ഇറങ്ങുന്നു ..! മനസില്ലാ മനസോടെ ..!!
No comments:
Post a Comment