
ഒന്നാമദ്ധ്യായം-
അര്‍ജുനവിഷാദയോഗം
ശ്രീ-
മംഗളകരമായ ഗീതയുടെ മാഹാത്മ്യം ആരംഭിക്കുന്നു.
ശ്രീ ഗണേശായ നമ:
ശ്രീ ഗണപതിക്കു നമസ്കാരം.
ശ്രീ രാധാവല്ലഭനു നമസ്കാരം.
-ഒന്നാമദ്ധ്യായം-
അര്‍ജുനവിഷാദയോഗം
ധൃതരാഷ്ട്ര ഉവാച:-
ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ
മാമകാഃ പാണ്ഡവാശ്ചൈവ കിമകുര്‍വത സഞ്ജയ . (1.1)
ധൃതരാഷ്ട്രന്‍ പറഞ്ഞു:
അല്ലയോ സഞ്ജയ , പുണ്യ ഭൂമിയായ കുരുക്ഷേത്രത്തില്‍ യുദ്ധം ആഗ്രഹിച്ചു വന്നുചേര്‍ന്ന ദുര്യോധനന്‍ മുതലായ എന്റെ മക്കളും യുധിഷ്ഠിരന്‍ മുതലായ പാണ്ടുവിന്റെ മക്കളും എന്തൊക്കെ കടുംകൈകള്‍ ആണ് ചെയ്തത്?
സഞ്ജയ ഉവാച
ദൃഷ്ട്വാ തു പാണ്ഡവാനീകം വ്യൂഢം ദുര്യോധനസ്തമദാ
ആചാര്യമുപസംഗമ്യ രാജാ വചനമ-ബ്രവീത് (1.2)
സഞ്ജയന്‍ പറഞ്ഞു
അപ്പോള്‍ പടവെട്ടാന്‍ അണിനിരത്തി നിര്ത്തിുയ പാണ്ഡവ പട കണ്ടു ദുര്യോധനന്‍ ദ്രോണാചാര്യരുടെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു :
പശ്യൈതാം പാണ്ഡുപുത്രാണാം ആചാര്യ മഹതീം ചമൂം
വ്യൂഢാം ദ്രുപദപുത്രേണ തവ ശിഷ്യേണ ധീമതാ (1.3)
ആചാര്യ.അങ്ങയുടെ ശിഷ്യനും മേധാവിയുമായ ദ്രിഷ്ടദ്യുംനന്‍ അണിനിരത്തിയ പാണ്ഡവ പടയെ ഒന്ന് കണ്ടാലും..
അത്ര ശൂരാ മഹേഷ്വാസാ ഭീമാർജുനസമാ യുധി
യുയുധാനോ വിരാടശ്ച ദ്രുപദശ്ച മഹാരഥഃ
ധൃഷ്ടകേതുശ്ചേകിതാനഃ കാശിരാജശ്ച വീര്യവാൻ
പുരുജിത്കുന്തിഭോജശ്ച ശൈബ്യശ്ച നരപുങ്ഗവഃ
യുധാമന്യുശ്ച വിക്രാന്ത ഉത്തമൌജാശ്ച വീര്യവാൻ
സൌഭദ്രോ ദ്രൌപദേയാശ്ച സർവ ഏവ മഹാരഥാഃ
അവിടെ ശൂരന്മ്മാരും വലിയ വില്ലാളികളും യുദ്ധത്തില്‍ ഭീമനോടും അര്‍ജുനനോടും തുല്യരായ യുയുധാനനും [സാത്യകിയും]വിരാടരാജാവും ,മഹാരഥനായ ദ്രുപദരാജാവും ധൃഷ്ട്ടകേതുവും ചേകിതാനനും വീര്യവാനായ കാശിരാജാവും പുരുജിത്തും കുന്തിഭോജനും നരന്മ്മാരില്‍ ശ്രേഷ്ഠനായ ശിബിയും പരാക്രമശാലിയായ യുധാമന്യുവും വീര്യവാനായ ഉത്തമൌജസ്സും സുഭദ്രാകുമാരനും ദ്രൌപതീപുത്രന്‍മ്മാരും [പ്രതിവിന്ധ്യന്‍ ,സുതസോമന്‍ ,ശ്രുതകീര്‍ത്തി,ശതാനീകന്‍,ശ്രുതസേനന്]ഇവര്‍ എല്ലാം തന്നെ മഹാരഥന്‍മ്മാരാകുന്നു.
അപര്യാപ്തം തദസ്മാകം ബലം ഭീഷ്മാഭിരക്ഷിതം
പര്യാപ്തം ത്വിദമേതേഷാം ബലം ഭീമാഭിരക്ഷിതം (1.10)
ഭീഷ്മ പിതാമഹന്റെ കീഴില്‍ ഉള്ള നമ്മുടെ സൈന്യം വളരെ വലുതാണ് .എന്നാല്‍ ഭീമന്‍ നയിക്കുന്ന പാണ്ഡവന്മാരുടെ സൈന്യം സംഖ്യ കൊണ്ട വളരെ ചെറുതാണ്.
ഹരി ഓം... സ്വന്തം പൌത്രന്മാരോട് യുദ്ധം... ചെയ്യേണ്ടി വരുക... അതുപോലെ സ്നേഹ വട്സലനായ അമ്മാവനോടും ഗുരുവിനോടും ഉദ്ധം ചെയ്യേണ്ടി വരിക... ഇതൊക്കെ പരസ്പരം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത വിധം അപകടകരമായ അവസ്ഥയാണ്... ഇതിനൊക്കെ കാരണം ചില താല്‍പര വ്യക്തികളുടെ സ്വാര്‍ത്ഥമായ താല്‍പര്യങ്ങള്‍ക്കുവേണ്ടി സ്വന്തം ആത്മാഭിമാനത്തെ ബലികഴിക്കേണ്ടി വരിക... അഹോ...!!! ദുഷ്കരം... തന്നെ... ഉദാ.. നമ്മുടെ നാടിന്ടെ ഇന്നത്തെ അവസ്ഥ കണ്ടില്ലേ... ചില താല്‍പര കക്ഷികളുടെ സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി ഒരു സമൂഹം മുഴുവനും പീഡന മനുഭാവിക്കുകയാണ്... ഇവിടെ വ്യക്തികള്‍ വളരെ തുച്ചവും... അവരുടെ വികല്പ്പിതസംഖ്യകള്‍ ഒരു രാജ്യതോളം ബഹുഭൂരിപക്ഷവും... ഹരി ഓം...
അസ്മാകം തു വിശിഷ്ടാ യേ താന്നിബോധ ദ്വിജോത്തമ
നായകാ മമ സൈന്യസ്യ സംജ്ഞാര്‍ഥം താന്‍ബ്രവീമിതേ (1.7)
അല്ലയോ ബ്രഹ്മണോതമ. ഇനി നമ്മ്മുടെ സൈന്യങ്ങളെ വേണ്ടവിധം കൊണ്ട് നടത്തുന്ന യോഗ്യന്മാരായ തലവന്മാരില്‍ ചിലരെ പറയാം: അങ്ങ് കേട്ടാലും.
ഭവാന്‍ ഭീഷ്മശ്ച കര്‍ണ്ണശ്ച കൃപശ്ച സമിതിംജയഃ
അശ്വത്ഥാമാ വികര്‍ണശ്ച സൌമദത്തിസ്തഥൈവ ച : (1.8)
അന്യേ ച ബഹവഃ ശൂരാ മദര്‍ഥേ ത്യക്തജീവിതാഃ
നാനാശസ്ത്ര-പ്രഹരണാഃ സര്‍വേ യുദ്ധവിശാരദാഃ (1.9)
അങ്ങും ഭീഷ്മനും കര്‍ണനും പോരില്‍ പോരില്‍ ജയമുള്ളവനായ കൃപനും അസ്വട്താമവും വികര്ണനും ഭൂരിശ്രവസും ജയദ്രഥനും , ഇവര്‍ക്ക് പുറമേ പല തരത്തിലുള്ള ആയുധങ്ങള്‍ പ്രയോഗിച്ചു പോരാടുവാന്‍ കെല്‍പുള്ള അനേകം ശൂരന്മാരും എനിക്ക് വേണ്ടി ജീവന്‍ തന്നെ ബലി അര്‍പ്പിക്കാന്‍ തയാറായി നില്‍ക്കുന്നു...
ഹരി ഓം... സാഹചര്യങ്ങല്‍ക്കനുസരിച്ചുള്ള തരംതിരിവില്‍ അവരവരുടെ വ്യക്തിപരമായ നിലപാടുകളില്‍ സ്വന്തം ബോധാമാണ്ടാലാതെ നനമാതിന്മകളെ വേര്‍തിരിച്ചു മനസ്സിലാക്കി ഇവിടെ വേര്‍പെട്ടു നില്‍ക്കുന്നു... വ്യക്തികളുടെ മനോനില ഇവിടെ വളരെ സ്പഷ്ടമാക്കുന്നു... ഓരോ വ്യക്തിക്കുള്ള നന്മതിന്മകളെ ക്കുറിച്ച് മനസ്സിലക്കനമെങ്ങില്‍ അവരവരുടെ വ്യക്തിപരമായ ജീവിതമാണ്ടാലങ്ങളില്‍ കുറിച്ച് സൂക്ഷ്മമായ പഠനം നടത്തേണ്ടി വരും... ഇവിടെ മനസ്സിന്ടെ ഉത്തരവാദിത്വം എല്ലാ നന്മകളെയും ധാര്‍മികമായ ഒരു കാഴ്ചപാടില്‍ ഒന്നിപ്പിക്കുക എന്നതാണ് ഭഗവാന്‍ കൃഷ്ണന്‍ ചെയ്തത്...... ഇതിനെയാണ് എതാര്‍ത്ഥത്തില്‍ യോഗ അഥവാ യോഗം എന്ന് പറയുന്നത്... ഭീഷ്മരേയും, ദ്രോനരെയും പോലുള്ള ചില വിശിഷ്ട യോദ്ധാക്കള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം തിന്മയോടൊപ്പം ചേരേണ്ടി വരുന്നു എന്നതാണ് പ്രശ്നം... ബോധമണ്ടലത്തില്‍ തന്‍ ചെയ്യുന്നത് ശെരി എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അങ്ങനെ സംഭവിച്ചത്... ഒരു കുട്ടി ജനിച്ചു കഴിഞ്ഞാല്‍ അവന്ടെ ബോധാമാണ്ടാലാതെ വികാസം മുതല്‍ അവന്ടെ ജീവിതാവസാനം വരെ യുള്ള കര്‍മങ്ങള്‍ ഈ പ്രപഞ്ഞതോടുള്ള അവന്ടെ സമീപനം... എല്ലാം തന്നെ വളരെ ബ്രിതതായ ഒരു ആത്മാവിഷ്കാരത്തില്‍ ഇവിടെ വേദ വ്യാസന്‍ (അറിവിന്ടെ നീളം) മനോഹരമായി അപഗ്രതിച്ചു കാണിച്ചിരിക്കുന്നു... അതിനുള്ള ഊര്‍ജം പകര്‍ന്നത് ഭുദ്ധിയും (ഗണപതി)...
അയനേഷു ച സര്‍വേഷു യഥാഭാഗമവസ്ഥിതാഃ
ഭീഷ്മമേവാഭിരക്ഷന്തു ഭവന്തഃ സര്‍വ ഏവ ഹി (1.11)
അതുകൊണ്ട് നിങ്ങളെല്ലാവരും വ്യൂഹ മാര്‍ഗങ്ങളില്‍ അവരവര്‍ക്ക് തന്ന സ്ഥാനത് നിന്നുകൊണ്ട് ഭീഷം പിതാമഹനെ തന്നെ രേക്ഷിച്ചു കൊള്ളുക.(ഭീഷ്മര്‍ സംരെക്ഷിക്കപെട്ടാല്‍ നമ്മള്‍ (കൌരവര്‍) വിജയിക്കുമെന്നര്തം))
ഹരി ഓം... ഹൃദയ ദൌര്‍ബല്യമുല്ലവാന്‍ ഭീഷ്മന്‍... (മനോ ബലം മരിച്ചത് എന്നര്‍ത്ഥം, കാലപ്പഴക്കം ചെന്നത്...) അത് എപ്പോഴും വ്യസനിച്ചുകൊന്ടെയിരിക്കും... മനുഷ്യ മനസ്സിന്ടെ ഹൃദയ ദൌര്‍ബല്യത്തെ ക്കുറിച്ച് ഇനി ഭഗവന്‍ വിവരിക്കുന്നുണ്ട്... മനോമണ്ഡലത്തിനു ബാലമുന്ടെങ്ങില്‍ മാത്രമേ ജീവിത വിജയം നേടാന്‍ സാധിക്കു... ഇവിടെ മാനസിക ബലം തിന്മാകല്‍ക്കുവേണ്ടി കൂട്ടുനിന്നു... അതുകൊണ്ട് മാനസികമായും... ശാരീരികമായുമുള്ള കൂരംബുകളില്‍ സ്വന്തം ജീവിതം അവസാനിച്ചു... കൌരവപ്പടയ്ക്കു ആദ്യം നേതൃത്വം കൊടുത്തതല്ലേ... ഭീഷ്മര്‍... പാണ്ടാവപ്പടയ്ക്കു നേതൃത്വം കൊടുത ത്തോ... ഭീമന്... (മനോബലമുള്ളത് എന്നര്‍ത്ഥം, അത് യുവത്വമുള്ളത്, ഊര്ജസ്വലവും) ശക്തിമത്തായ മനോ ബലം എല്ലാറ്റിനെയും നിഷ്പ്രയാസം അതിജീവിക്കുന്നു... "മനോജപം മാരുത തുല്യവേഗം... ജിതീന്ദ്രിയം ഭുധിമതം വരിഷ്ടം... വാതാത്മജം വാനര യുഉത മുഖ്യം... ശ്രീരാമ ദൂതം ശരണം പ്രപദ്യേ " അര്‍ജുനന ഇരിക്കുന്ന കൃഷ്ണന്‍ നിയന്ത്രിക്കുന്ന രതത്തിലെ പതാകയില്‍ ശ്രീ ഹനുമാന്‍ സ്വാമിയുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്... ഇത് 'പ്രാണനെ' സൂചിപ്പിക്കുന്നു...
തസ്യ സഞ്ജനയൻഹർഷം കുരുവൃദ്ധഃ പിതാമഹഃ
സിംഹനാദം വിനദ്യോച്ചൈഃ ശംഖം ദധ്മൌ പ്രതാപവാൻ
പ്രതാപശാലിയും കൗരവന്മാരില്‍ വൃദ്ധനും ആയ ഭീഷ്മ പിതാമഹന്‍ ദുര്യോദനന് സന്തോഷം ഉളവാക്കി കൊണ്ട് ഉച്ചത്തില്‍ സിംഹത്തെപ്പോലെ ഗര്‍ജ്ജിക്കുകയും ശംഖ നാദം മുഴക്കുകയും ചെയ്തു .
മനുഷ്യ മനസ്സുകളുടെ 'സന്തോഷം' വ്യക്തിപരമായ ചില താല്‍പര്യങ്ങളില്‍ നില നില്‍ക്കുന്നു... ഇതിനെയാണ് 'സ്വാര്‍ത്ഥത' എന്ന് പറയുന്നത്...അത് അവനില്‍ തുടങ്ങി അവന്ടെ സ്വന്തം കുടുംബ ജീവിതത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു... ഇവിടെ "ധാര്‍ത്ത രാഷ്ട്രം" അതായത് ദു-ര്യോധനന്‍ എന്നാല്‍ മനസ്സിന്ടെ മറുഭാഗത്തെ ദുഷ്ട ചിന്തകള്‍... അസൂയ, അഹങ്കാരം, അഹംഭാവം... മുതലായ ചിത്ത ബുദ്ധിക്കു വശംവദരായി നിന്നുകൊണ്ട് 'മനോബലം' (ഭീഷ്മര്‍)... നാഷതിണ്ടേ വഴിതുറന്നു കൊടുക്കുന്നു... ആത്മവീര്യം നഷ്ടപ്പെട്ട മനോബലം... എല്ലാ തിന്മകളെയും പ്രോത്സാഹിപ്പിക്കുന്നു... ശരിക്കുമുള്ള 'ആനന്ദം' അഥവാ 'സന്തോഷം'... എന്ടാണ് എന്ന് പഠിപ്പിക്കലാണ് ഭഗവാന്‍ ഇവിടെ ഇനി ആലപിക്കാന്‍ പോകുന്നത്...
തതഃ ശംഖാശ്ച ഭേര്യശ്ച പണവാനകഗോമുഖാഃ
സഹസൈവാഭ്യഹന്യന്ത സ ശബ്‌ദസ്തുമുലോഭവത്
തുടര്‍ന്ന്‍ ശംഖങ്ങളും പെരുമ്പറകളും മദ്ദളങ്ങളും തപ്പട്ടകളും ഗോമുഖങ്ങളും ഉടനെ തന്നെ മുഴക്കപ്പെട്ടു. ആ ശബ്ദ്ദം എങ്ങും നിറഞ്ഞു തിങ്ങിയതായി ഭാവിച്ചു.
ഹരി ഓം..ഹൃദയത്തില്‍ നിന്നും മസ്ഥിഷ്ക്കതിലെക്കുള്ള പ്രയാണം... അത് ഇതു തരത്തിലാണ്...? ഭീഷ്മരുടെ ശങ്ഖനാദം ഹൃദയം തുറക്കുന്നതിനെയാന സൂചിപ്പിച്ചത്...മനസ്സിന് ബലമുണ്ടാക്കുന്നതും...മന്‍ + ദില്‍ = 'മനസില്‍' അത് പിന്നെ 'മന്ദിര്‍' ആയി... സംസ്കൃതത്തില്‍ 'ക്ഷേത്രം' എന്ന് പറയുന്നു... അതുകൊണ്ട് ധര്‍മ ക്ഷേത്രം ഇന്ന് വിശേഷണം... പക്ഷെ അധര്‍മതിനെ പ്രചോദനം കൊടുക്കുന്ന തരത്തിലുള്ള ഭീഷ്മരുടെ ആഹ്വാനം മനസ്സിലെ ചിന്ടകളെ പ്രാകൃത രൂപത്തില്‍ (ചേര്‍ച്ചയില്ലാത്ത തരത്തില്‍) പ്രടിധ്വനി സൃഷ്ടിച്ചു... അജ്ഞാനം മാത്രം കൊണ്ടുടാകുന്ന പ്രാകൃത ശബ്ദം...
തതഃ ശ്വേതൈർഹയൈർയുക്തേ മഹതി സ്യന്ദനേ സ്ഥിതൌ
മാധവഃ പാണ്ഡവശ്ചൈവ ദിവ്യൌ ശംഖൌ പ്രദധ്മതുഃ
അനന്തരം വെളുത്തകുതിരകളെ പൂട്ടിയ ശ്രേഷ്ഠമായ രഥത്തില്‍ ഇരുന്നു കൊണ്ട് മാധവനും പാണ്ഡവനും ദിവ്യങ്ങളായ ശംഖുകള്‍ ഉച്ചത്തില്‍ മുഴക്കി .
ഹരി ഓം... "അധര്‍മതിനെതിരെ" "ധര്‍മ ബോധത്തിന്റെ പ്രയാണം ആരംപിച്ചു... അതിന്ടെ സൂചനയാണ്..." അധര്മത്തിന്റെ നാശം ആരംപിച്ചു കഴിഞ്ഞു... മനസ്സും... (കൃഷ്ണന്‍) പ്രവര്‍ത്തിയും (അര്‍ജുനന്‍) മാനസികവും, ശാരീരികവും, സാമൂഹ്യവുമായ നീതിക്കുവേണ്ടി... പോരടുന്നതിനുള്ള വിജയ ഭേരി മുഴക്കുന്നു...(ശങ്ഖം ഹൃദയത്തെ സൂചിപ്പിക്കുന്നു)... വെളുത്ത കുതിരകള്‍ (ശ്വേത നിറം) നന്മയെ സൂചിപ്പിക്കുന്നു... ചില ചിത്രകാരന്മാര്‍ നാല് കുതിരകളെ വരച്ചിട്ടുണ്ട്... ചിലതില്‍ അഞ്ചും... ഇത് രണ്ടും ശരിതന്നെയാണ്...... കാരണം... നാല് കുതിരകള്‍ ചതുര്‍ വേദങ്ങളെ സൂചിപ്പിക്കുന്നു... അഞ്ചു കുതിരകള്‍ പഞ്ഞെന്ദ്രിയങ്ങളെയും... രഥം ശരീരവും... ചക്രങ്ങള്‍ കാലവും... കുരു ക്ഷേത്രം (ക്ഷതത്തെ ത്രാണം ചെയ്യുന്നത് ക്ഷേത്രം - മാനസികമായ ക്ഷതങ്ങളും... ശാരീരികമായ ക്ഷതങ്ങളും... സാമൂഹ്യപരമായ ക്ഷതങ്ങളും...) അതിനു പരിഹാരം തന്നെയാണ് "ഭഗവദ് ഗീത"... രഥംത്തിലെ കാവി പതാകയില്‍ ആഞ്ജനേയ സ്വമിയ്ടെ ചിത്രം സൂചിപ്പിച്ചിരിക്കുന്നു... ഇത് വായു വേഗം... പ്രാണന്‍... അപാനന്‍... എന്നിവയുടെ സൂചന... അതായത് നമ്മുടെ "ധര്‍മ ഭോധമാണ്" "ആത്മാവ് " അതിനെ നല്ലതും ചീതയും ആയ മനസ്സാല്‍ മൂടപ്പെട്ടിരിക്കുന്നു...മനസ്സിനെ ബുദ്ധിയാല്‍ മൂടപ്പെട്ടിരിക്കുന്നു... ബുദ്ധിയെ അജ്നാനതാല്‍ മൂടപ്പെട്ടിരിക്കുന്നു... അജ്ഞാനം ചിത്തതാല്‍ മൂടപ്പെട്ടിരിക്കുന്നു... ചിത്തം... അഹങ്കാരത്താല്‍ മൂടപ്പെട്ടിരിക്കുന്നു... അഹങ്കാരം ഈ ശരീരതാല്‍ മൂടപ്പെട്ടിരിക്കുന്നു... ഈ ശരീരത്തെ സമൂഹത്താല്‍ മൂടപ്പെട്ടിരിക്കുന്നു... ഈ സമൂഹം... പ്രകൃതിയാല്‍ മൂടപ്പെട്ടിരിക്കുന്നു... ഈ പ്രകൃതി ഈ ലോകത്താല്‍ മൂടപ്പെട്ടിരിക്കുന്നു... ഈ ലോകത്തെ... സൌരയൂഥം... മൂടിയിരിക്കുന്നു... ഈ സൌരയൂഥം... ഈ അനതമാജാത്ത അവര്നനീയത്തില്‍ വ്യവഹരിക്കുന്നു... ഈ വ്യാപിചിരിക്കുന്നതിനെ സര്‍വ വ്യാപി അഥവാ "പരബ്രഹ്മം" എന്ന് വിശേഷിപ്പിക്കുന്നു... ഈ പരഭ്രഹ്മം തന്നെയാണ്... ഒരു ചെറിയ 'വിതിണ്ടേ' രൂപത്തില്‍ സകല ചരാചരങ്ങളിലും ഉറങ്ങിക്കിടക്കുന്നത്... ഇതിനെ 'ബ്രഹ്മം' അഥവാ 'ആത്മാവ് ' എന്ന് പറയുന്നു... ഈ 'ആത്മാവിനെ' 'പരമാത്മാവില്‍' ലയിപ്പിക്കാനുള്ള ശാസ്ത്രമാണ് 'വേദങ്ങള്‍' അത് ഭഗവാന്‍ വളരെ ലളിതമായി അറിവിലൂടെ (വ്യസനിലൂടെ) പകരുന്നതാണ് 'ഭഗവദ് ഗീത'... ഹരി ഓം...
പാഞ്ചജന്യം ഹൃശീ കേശ്സ്ഹ
ദേവദത്തം ധനഞ്ഞയഹ
പൌണ്ട്ദ്രം ദധ്മൌ മഹാശംഖം
ഭീമകര്‍മ വൃകോദരഹ 15
അനന്തവിജയം രാജാ
കുന്തീപുത്രോ യുധിഷ്ടിരഹ
നകുലഹ സഹദേവശ്ച
സുഖോഷമണിപുഷ്പകൌ 16
കൃഷ്ണന്‍ പാന്ച്ചജന്യവും അര്‍ജുനന്‍ ദേവന്മാര്‍ കൊടുത്ത ദേവദത്തം എന്നാ ശംകും മുഴക്കി ഭീഷണ കര്‍മങ്ങള്‍ ചെയ്യുന്ന ഭീമസേനന്‍ പൌട്രമെന്ന മഹാ ശംകും മുഴക്കി.
രാജാവും കുന്തീപുത്രനുമായ യുധിഷ്ട്ടിരന്‍ അനന്തവിജയവും നകുലസഹദേവന്മാര്‍ സുഗോഷമണിപുഷ്പകങ്ങളും എന്നാ ശംകും മുഴക്കി.
ഹരി ഓം... പഞ്ചഭൂതങ്ങളുടെ താലലയക്രമം സന്നിവേഷിചിരിക്കുന്നത് 'ജീവ'നില്‍ അഥവാ 'ഊര്‍ജം' ആ 'ജീവന്‍'ടെ ആധാരമാണ് 'ശംഖു'...,'ചക്രം' ഇവിടെ കാലങ്ങലെയാണ് സൂചിപ്പിചിരിക്കുന്നതെന്ന് നമ്മള്‍ നേരത്തെ ചര്‍ച്ച ചെയ്തിരുന്നല്ലോ... അതുകൊണ്ട് ഇത് 'ജീവിത ചക്രം'... സര്‍വ വ്യപിയായതുകൊണ്ട് 'മഹാവിഷ്ണു'വിണ്ടേ കയ്കളില്‍ 'ജീവിതചക്രം' അനായാസേന 'വിലയ'മ പ്രാപിക്കുന്നു... പഞ്ചപാണ്ഡവര്‍ വ്യക്തിയുടെ 'സത് ഗുണ'ങ്ങളെ പ്രതിനിതീകരിക്കുന്നു...ഉദാ.. അര്‍ജുനന്‍ (വിദ്യ - യോഗ വിദ്യയും അസ്ത്രവിദ്യയും), ഭീമന്‍ (ശക്തി അഥവാ ബലം), യുധിഷ്ടിരന്‍ (ധര്‍മം), നകുല സഹാടെവന്മാര്‍ (തേജസ്സും, സ്വഭാവ ഗുണവും) ഈ യുദ്ധം ഉണ്ടാകാനുള്ള കാരണം 'പാഞ്ചാലി' (പ്രകൃതി). ഭഗവാന്‍ 'ഹൃശീകേശന്‍' എന്നാല്‍ സര്‍വ ഇന്ദ്രിയങ്ങളുടെയും ഉടമയാണ് എന്നര്‍ത്ഥം... സമസ്ത ജീവജാലങ്ങളും ഭഗവാന്‍ ശ്രീ കൃഷ്ണന്ടെ അംശങ്ങളാണ് . സകല ചരാചരങ്ങളുടെയും ഇന്ദ്രിയങ്ങള്‍ ഭഗവാനില്‍ അധിഷ്ടിതമാണ്... എതോരുവന്ടെയും ഇന്ദ്രിയാഭിലാശം ഭഗവാന്‍ നിഷ്പ്രയാസം അവനിളിരുന്നുകൊണ്ട് തന്നെ നിര്‍വഹിക്കുന്നു... അര്‍ജുനണ്ടേ ദിവ്യമായ ഇന്ദ്രിയങ്ങളെ ഭഗവാന്‍ സ്വയം നയിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്, നേരത്തെ പറഞ്ഞ 'ഹൃ ശീകേശ പദം'. അങ്ങനെ 'ഹൃദയ'മാകുന്ന 'ശംഖ'ത്തില്‍ നിന്നും വമിക്കുന്ന 'ഊര്‍ജ്ജം' മനുഷ്യ 'മനസ്സു'കളിലൂടെ അവന്ടെ 'സിര'കളിലൂടെ, ഈ പ്രകൃതിയില്‍ വ്യാപിക്കാന്‍ ആരംപിച്ചു എന്നുല്ലതിണ്ടേ ദ്രിഷ്ട്ടാന്തമാണ് ഭാഗവാന്ടെയും, പാണ്ട വരുടെയും ശംഖു നാഥാ സൂചന... ഹരി ഓം...
കാശ്യശ്ച പരമേഷ്വാസഃ ശിഖണ്ഡീ ച മഹാരഥഃ
ധൃഷ്ടദ്യുമ്നോ വിരാടശ്ച സാത്യകിശ്ചാപരാജിതഃ
ദ്രുപദോ ദ്രൌപദേയാശ്ച സർവശഃ പൃഥിവീപതേ
സൌഭദ്രശ്ച മഹാബാഹുഃ ശംഖാന്ദധ്മുഃ പൃഥക്പൃഥക്
അല്ലയോ രാജാവേ ,വലിയ വില്ലാളിയായ കാശി രാജാവും മാഹാരഥിയായ ശിഖണ്ഡിയും ധൃഷ്ട്ടദ്യുമ്നനും വിരാടരാജാവും പരാജയമെന്തെന്നറിയാത്ത സാത്യകിയും ദ്രുപദനും ദ്രൌപതീപുത്രന്മമാരുംപരാക്രമശാലിയായ അഭിമന്യുവും വേറെ വേറെ ശഖുകള്‍ മുഴക്കി .
ഹരി ഓം...എതാര്‍ത്ഥത്തില്‍ ഗീതയില്‍ കൂടെ 'ഭഗവാന്‍' തന്നെ സ്വയം ഓരോരോ 'വേഷങ്ങള്‍' സ്വീകരിച്ചു പരസ്പരം അടരാടി പൂര്‍വ്വ നാടകം കളിച്ചു നമുക്കെല്ലാം മാതൃക കാട്ടിത്തരുന്നു.... നമ്മള്‍ 'ചെസ്സ്' കളിക്കുന്നതുപോലെയാണ് അത്..., അതുകൊണ്ട് തന്നെയാണ് അതിനെ മായ എന്ന് പറയുന്നു... മായവഷിശ്യത്വം, സര്‍വ സാക്ഷിത്വം, സര്‍വ സ്വാധീനത്വം... എന്നിങ്ങനെ പോകുന്നു... എത്ര മനോഹരമായ ആശയം... അത് ഭാഗവാണ്ടേ തന്നെ സൃഷ്ടിയും... ഇപ്പോള്‍ ഇവിടെ നടക്കുന്നത് പാണ്ഡവരുടെ സഹപോരളികളുടെ ഖോഷമാണ് , മഹാരധനയുള്ള ശിഖണ്ടിയെ ഉദ്ദേശിച്ചിരിക്കുന്നത് മനസ്സിന്ടെ 'ഔചിത്യ ബോധം'... അതുകൊണ്ടല്ലേ 'ഭീഷ്മര്‍' എന്നാ 'ദൌര്‍ബല്യത്തെ' നേരിടാന്‍ മനസ്സ 'ഔചിതഭോധം' എന്നാ 'ശിഖണ്ടി'യുടെ സഹായം ആവശ്യപ്പെട്ടത്... ചില പ്രത്യേക സാഹചര്യങ്ങളില്‍ ഔചിത്യപരമായ തീരുമാനങ്ങള്‍ നമ്മള്‍ സ്വീകരിക്കരുണ്ടല്ലോ... (ഒരു ചെറിയ ഉദാ.. വിശന്നു വളഞ്ഞു വഴിയില്‍ക്കൂടെ നടന്നു പോകുന്ന ഒരു ഭിക്ഷക്കാരനു ഭക്ഷണം കഴിക്കാനുള്ള പണം വഴിയില്‍ നിന്നും ലഭിച്ചാല്‍ അത അതിന്ടെ ഉടമസ്താവകാഷിയെ കണ്ടില്ലെങ്കില്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല...) അങ്ങനെ മനസ്സിലുള്ള ചെറുതും വലുതുമായിട്ടുള്ള സകല സത്ഗുനങ്ങളുടെയും ആഹ്വാനം പാണ്ടാവപക്ഷം ചേര്‍ന്ന് അവരുടെ സാമീപ്യവും, സഹകരണവും ഹൃദയമാകുന്ന ശങ്ഖില്‍ക്കോടെ പ്രധിദ്വാനിയായി.............. 'ഭഗവാന്‍' എന്നാ 'മനസ്സ്'... മനസ്സിലുള്ള ഭയം, ക്രോധം, മോഹം, മദം, മാത്സര്യം മുതലായ സകല ദുഷ്ചിന്തകളെയും മാറ്റുന്നതുകൊണ്ട് അവന്‍ ഭഗവാന്‍... 'ഭയ'ത്തെ മാറ്റുന്നവന്‍ ഭഗവാന്‍... അങ്ങനെ അവനു ദര്‍ശനം ലഭിക്കുന്നു (ദര്‍ശനം - കാഴ്ചപ്പാട്, സുദര്‍ശനം നല്ല കാഴ്ചപ്പാട്) 'മനസ്സ് തെളിയുക' എന്നൊക്കെ അര്‍ത്ഥമുണ്ട്... ഭഗവാന്‍ അതിനെക്കുറിച്ച് ഇനി അങ്ങോട്ട് വിശദീകരിക്കുന്നുണ്ട്...ഹരി ഓം...
സ ഗോഷോ ദാര്‍ത്തരാഷ്ട്റാണാം ഹ്രിദയാനി വ്യദരയത് നഭവ പ്ര്‍തിവീം ചൈവ തുമുലൊ വ്യുനുനാദയന്‍
പാണ്ഡവ പക്ഷത്തു നിന്നുയരുന്ന ശംഖദ്വനികള്‍ കേട്ട് ആകാശവും ഭൂമിയും നടുങ്ങുന്നു, ആ ശബ്ദത്തിണ്റ്റെ പ്രതിദ്വനികൊണ്ട് ദ്രിതരാഷ്ട്റ പുത്രന്‍മാരുടെ ഹ്രിദയം പിളര്‍ന്നു. കൌരവ ശബ്ദം മുഴങ്ങിയപ്പൊള്‍ അതു വെറുമൊരു വിക്ഷോപം മാത്രമെ ഉണ്ടാക്കിയുള്ളൂ. കൌരവന്‍മാരുടെ ജീവിതമൂല്യങ്ങള്‍ എറെക്കുറെ ലൌകീകം മാത്രമാണെന്നു പറയാം, എന്നാല്‍ പാണ്ടവരുടേതാകട്ടെ ഒരെ സമയം ലൌകീകതയും അധ്യാത്മത്തെയും സംഭന്ധിക്കുന്നതാകുന്നു. അതുകൊണ്ടാണു ഭൂമിയും ആകാശവും ഒരുപോലെ നടുങ്ങിപോയി എന്നു പറയുന്നത്
ഹരി ഓം.... അങ്ങനെ കാശി രാജാവ് (ആത്മീയത), ശിഖണ്ഡീ (ഔചിത്യ ബോധം), ധൃഷ്ട്ടദ്യുമ്നനാന്‍ (സുദൃഷ്ട്ടി - അസൂയ ഇല്ലാത്തതു), വിരാട രാജാവ് (ഭാവന അഥവാ സൃഷ്ട്ടി), സാത്യകി (ആത്മ വിശ്വാസം), ദ്രുപദനും (ദൃ പദന്‍ - സമര്‍പ്പണം, സ്ഥിരമായത് ), ദ്രൌപതീപുത്രന്മര്‍ (ബാഹ്യ ശക്തി - സുപ്രകൃതിയില്‍ നിന്നുള്ള ഊര്‍ജം), അഭിമന്യു (എടുത്തു ചാട്ടം - മുഴുവനും മനസ്സിലാക്കാത്ത സ്വഭാവം, അതിശീക്രം) മുതലായ മഹാരാജാക്കന്മാരുടെയും രാജകുമാരന്മാരുമായ സത്ഗുണങ്ങളുടെ ആത്മ സമര്‍പ്പണം മനസ്സിലേക്ക് ഇരച്ചു കയറുന്നതില്‍ (ബോധമണ്ടലതിലെക്കുള്ള ശ്രദ്ധ ) ദുഷ്ട ചിന്ടകളുടെ നിഷ്ക്രിയരാഹിത്യത്തിനു ആക്കം കൂട്ടുകയാണ് കൌരവന്മാരുടെ ഹൃദയം പിളരുക എന്ന് കൊണ്ടുദ്ധെഷിക്കുന്നത്... ഉദാ. ദീപപ്രഭാപൂരിതവും, ശംഖനാദവും, മണിമുഴക്കങ്ങളും കൊണ്ട് ക്ഷേത്രത്തിലെ ദീപാരാധന ഇതിനു ഒരു ദൃഷ്ട്ടാന്തമാണ് , പഞ്ച ഭൂതങ്ങളെ ആവാഹിച്ച വിഗ്രഹതിലെക്കുള്ള (ബിംബം - വിശേഷാല്‍ ഗ്രഹിക്കുക ) ശ്രദ്ധ കൊണ്ട് മനസ്സിലെ മാലിന്യങ്ങള്‍ മാറുന്നു എന്നര്‍ത്ഥം ... സത്ഗുണങ്ങളുടെ രോഷാഗ്നി ജ്വലിക്കുന്നു... ഹരി ഓം....
അഥ വ്യവസ്ഥിതാന്‍ ദൃഷ്ട്ട്വ ധാർതരാഷ്ട്രാൻ കപിധ്വജഃ
പ്രവൃത്തേ ശസ്ത്രസംപാതേ ധനുരുദ്യമ്യ പാണ്ഡവഃ
ഹൃഷീകേശം തദാ വാക്യമിദമാഹ മഹീപതേ
അല്ലയോ രാജാവേ അതിനുശേഷം ഹനുമാനാകുന്ന കൊടിയടയാളത്തോടുകൂടിയ അര്‍ജുനന്‍ യുദ്ധം ചെയ്യാന്‍ തന്നെ ഉറച്ചു നില്‍ക്കുന്ന ധൃതരാഷ്ട്രപുത്രന്മ്മാരെ കാണുകയും ശാസ്ത്ര പ്രയോഗത്തിന് സമയമായി എന്നറിഞ്ഞപ്പോള്‍ വില്ല് ഉയര്‍ത്തിപിടിച്ചു കൊണ്ട് ഭാഗവാനായ കൃഷണനോട് ഈ വാക്യം പറയുകയും ചെയുതു.
ഹരി ഓം...സഞ്ജയന്‍ എന്നാല്‍ സം+ജയം... എല്ലാട്ടിന്ടെയും ജയം.... ദൃതരാഷ്ട്ര രാജാവ് അജ്ഞാനതിണ്ടേ മൂര്ധന്യമായ അവസ്ഥയാണ് എന്ന് നമ്മള്‍ നേരത്തെ മനസ്സിലാക്കി... ഇവിടെ കൌരവന്മാരും പാണ്ടവന്മാരും ഇരുവശങ്ങളിലായി നിലയുറപ്പിച്ചു....കൌരവന്മാരും, പാണ്ടാവന്മാരും യുദ്ധത്തില്‍ ജയിക്കാനാണ് ഇവിടെ അണിചെര്‍ന്നിരിക്കുന്നത്... ഇവിടെ ആരാണ് ജയിക്കേണ്ടത്.... വിജയം ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം വിധിചിട്ടുല്ലതാനല്ലോ... അത് സുനിശ്ചിതവും... ഹനുമാന്‍ കൊടിയടയാലമുള്ള അര്‍ജുനന്‍, അതായത് പ്രവൃത്തി അഥവാ 'കര്‍മം' (അര്‍ജുനന്‍) ശരീരതെ ധ്യാനാവസ്ഥയില്‍ ഇരുത്തികൊണ്ട് ദീര്ഖസ്വാസം വലിക്കുന്നു (സോഹം - ശിവോഹം) ഇവിടെ ശ്വസമാണ് (പ്രാണവായു ) അഷ്ടസിദ്ധി നേടിയ ഹനുമാന്‍. ധര്‍മ പരിപാലകനും വിജയശ്രീലാളിതനുമായ ഭഗവാന്‍ ശ്രീരാമന്റെ പ്രാണ സുഹൃതാനല്ലോ ഹനുമാന്‍. (രാമന്‍ എന്നാല്‍ രാ + ഓം = രാം ) അതായത് 'ആഞ്ഞാ ചക്രം' (ശരീരത്തിലെ ശടാധാര ചക്രങ്ങളില്‍ ആറാമതെത് ) പ്രാണന്‍ ബോധമണ്ടാലതിലേക്ക് (മന്‍) പ്രവേശിക്കുന്നത് കൊണ്ട് 'രാമന്‍' ആയി. അര്‍ജുനന്‍ വില്ല് ഉയര്‍ത്തി പിടിച്ചു എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രവൃത്തിയുടെ ലക്ഷ്യബോധം എന്നാണ്... എന്നിട്ട് ഭഗവാനോട് പറഞ്ഞു. 'ഭഗവാന്‍' കൃഷ്ണന്‍ എന്ടാനെന്നു നമ്മള്‍ നേരത്തെ പരാമര്ഷിചിരുന്നല്ലോ... ഹരി ഓം...
21സെനയോരുഭയോര്‍മധ്യെ രഥം സ്ധാപായ മീച്യുത
യാവദേതാന്‍ നിരീക്ഷ്യെ ഹാം യോധു കമാനവസ്ഥിതാന്‍
22കൈര്‍മ്മയാ സഹ യോധ്യ്വസ്മിന്‍ രനസവുദ്യമേ
23യോത്സ്യമാനവേക്ഷ ഹാം യ ഏതെ ത്ര സമാഗതാഹ
ദാര്ത്ത്രാഷ്ട്രസ്യ ദുര്ബുധേര്‍ യുധെ പ്രിയചികേര്‍ഷവഹ
അര്‍ജുനന്‍ പറഞ്ഞു : അച്യുതാ, രണ്ടു സേനക്കും നടുവില്‍ എന്റെ തേര്‍ നിര്‍ത്തുക . ഞാന്‍ പോരിടാന്‍ കൊതിച്ച്ചുകൊല്ലുന്ന ഇവരെ ഒന്ന് കണ്ടുകൊള്ളട്ടെ. എനിക്ക് ആരോടാണ് ഈ യുദ്ധത്തില്‍ പോരടെണ്ടത് ? ദുര്ബുധ്ധിയായ ദുര്യോധനന് പോരില്‍ പ്രിയം ചെയ്യാന്‍ ആഗ്രഹിക്കുന്നവരായി എവിടെ വന്നിരിക്കുന്നവന്‍ ആരൊക്കെയാണോ, യുധാഭിലാഷികളായ അവരെ ഞാന്‍ കാണട്ടെ.
ദുര്യോധനന് ശത്രു സംഹാരം ആണ് സര്‍വ്വ പ്രധാനമായി കരുതുന്നത് , പക്ഷെ അര്‍ജുനന്കട്ടെ യോഗയുക്തമായ മനസ്സോടു കൂടി ശത്രുമിത്ര ബേധമില്ലാതെ ഏവരുടെയും ക്ഷേമം മാത്രം മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കുന്നു . പൂര്‍ണ്ണ വികാസമുള്ള ഒരു ഉത്തമ പുരുഷന്‍ ലൌകീകമായ പശ്ചാത്തലത്തില്‍ നിന്നും അധ്യാത്മതയിലേക്ക് ഉയരുന്നെതെങ്ങിനെ എന്ന് കാണിച്ചു തരുവാന്‍ പോകുന്നു.. ആധ്യാത്മികമായ ബോധം ഉണ്ടാകുന്നതിനു മുന്‍പ് ഒരുവന് ജീവിതത്തില്‍ വൈര്യാഗ്യം ഉണ്ടാകുന്നതെങ്ങിനെയെന്നു വ്യക്തമായി കാട്ടുന്നതാണ് "ദനുസ്സിനെ ഉയര്ത്തിപിടിച്ചിരുന്ന അര്‍ജുനന്‍ അതെറിഞ്ഞു കളഞ്ഞിട്ടു താഴെ ഇറങ്ങുന്നത്".
ദുര്യോധനന്‍ ആകട്ടെ ആദ്യം ശത്രുപക്ഷത്തിന്റെ ബലം കണക്കുകൂട്ടി തിട്ടപെടുതുന്നു, പിന്നീട് സ്വപക്ഷത്ത്തിന്റെ കഴിവുമായി താരതമ്മ്യം ചെയുന്നു. പക്ഷെ അര്‍ജുനനാകട്ടെ ഏതെങ്കിലും ഒരുപക്ഷത്തെ മാറ്റി നിര്‍ത്താതെ ഇരുപക്ഷങ്ങളെയും ഒന്നായി കാണുവാന്‍ ശ്രമിക്കുന്നു, അതുകൊണ്ടാണ് അര്‍ജുനന്റെ ബുദ്ധി യോഗാത്മക ബുധ്ധിയാനെന്നു പറയാന്‍ കാരണം.
യുദ്ധം തുടങ്ങിയ ശേഷം രണ്ടു സയ്ന്യങ്ങലുടെയും നടുവില്‍ നില്ക്കാന്‍ ഒരു ധീരന് മാത്രമേ കഴിയൂ !!
അര്‍ജുനന്‍ ഭീരുവാണെന്ന് തെറ്റിദ്ധരിക്കാതെ ഇരിക്കനായിരിക്കാം വ്യാസന്‍ രഥം നടുവില്‍ നിര്‍ത്തുന്ന ആശയം സൃഷ്ടിച്ചത്.
സഞ്ജയ ഉവാച
ഏവമുക്തോ ഹൃഷീകേശോ ഗുഡാകേശേന ഭാരത
സേനയോരുഭയോർമധ്യേ സ്ഥാപയിത്വാ രഥോത്തമം
ഭീഷ്മദ്രോണപ്രമുഖതഃ സർവേഷാം ച മഹീക്ഷിതാം
ഉവാച പാർഥ പശ്യൈതാൻ സമവേതാൻകുരൂനിതി
സഞ്ജയന്‍ പറഞ്ഞു ,അല്ലയോ രാജാവേ,അര്‍ജുനനാല്‍ ഇങ്ങനെ പറയപ്പെട്ടപ്പോള്‍ ശ്രീകൃഷ്ണന്‍ രണ്ടു സേനകളുടെയും മദ്ധ്യത്തില്‍ ഉത്തമമായ രഥത്തെ ഭീഷ്മര്‍,ദ്രോണര്‍ തുടങ്ങിയ എല്ലാരാജാക്കന്‍മാരുടെയും മുന്‍മ്പില്‍ നിറുത്തിയിട്ട് ,അല്ലയോ കുന്തീപുത്രാ ! വന്നു ചേര്‍ന്നിരിക്കുന്ന കൌരവരെ കണ്ടാലും എന്ന് പറഞ്ഞു.
തത്രാപശ്യത് സ്ഥിതാൻ പാർഥ
പിത്രൂനഥ പിതാമഹാൻ
ആചാര്യാന്‍ മാതുലാൻ ഭ്രാതൃൻ
പുത്രാൻ പൌത്രാൻ സഖീംസ്തഥാ
ശ്വശുരാൻസുഹൃദശ്ചൈവ
സേനയോരുഭയോരപി
താൻസമീക്ഷ്യ സ കൌന്തേയഃ
സർവ്വാൻ ബന്ധൂനവസ്ഥിതാൻ
കൃപയാ പരയാവിഷ്ടോ
വിഷീദന്നിദമ-ബ്രവീത്
അപ്പോള്‍ അര്‍ജുനന്‍ അവിടെ നില്‍ക്കുന്ന പിതാക്കളെയും പിതാമഹന്‍മ്മാരെയും ആചാര്യന്‍മ്മാരെയും അമ്മാവന്‍മ്മാരെയും സഹോദരന്‍മ്മാരെയും പുത്രപൌത്രന്‍മ്മാരെയും കൂട്ടുകാരെയും ശ്വശുരന്‍മ്മാരെയും സ്നേഹിതന്‍മ്മാരെയും രണ്ടു സൈന്യങ്ങളുടെയും മദ്ധ്യത്തില്‍ കണ്ടു ആ അര്‍ജുനന്‍ യുദ്ധത്തിനു ഒരുങ്ങി നില്‍ക്കുന്ന എല്ലാബന്ധുക്കളെയും കണ്ടിട്ട് അതിയായ കാരുണ്യം കൊണ്ട് പരവശനായി ദുഖത്തോടെ ഇങ്ങിനെ പറഞ്ഞു.
ഹരി ഓം... എല്ലാ ബന്ധു ജനങ്ങളെയും അര്‍ജുനന്‍ പോര്‍ക്കളത്തില്‍ കണ്ടു. സ്വന്തം സമവയസ്കരായ ബൂരിശ്രവസ്സിനെപ്പോലെയുള്ളവര്‍; ഭീഷ്മനെയും സോമാടതനെയും പോലുള്ളവര്‍ മുതച്ചന്മാര്‍, ദ്രോണാചാര്യര്‍, കൃപാചാര്യര്‍ മുതലായ ഗുരുജനങ്ങള്‍, ശല്യ - ശകുനികലെപോലുള്ള മതുലന്മാര്‍, ദുര്യോധനാടികലായ സഹോദരന്മാര്‍, ലക്ഷനാടികലായ പുത്രന്മാര്‍, ആശ്വതാമാവ് തുടങ്ങിയ സുഹൃത്തുക്കള്‍, ക്രുതവര്‍മ്മാവിനെപ്പോലുള്ള ഗുണകാംക്ഷികള്‍, കൂടാതെ തന്ടെ അനേകം സുഹൃത്തുക്കളെയും സൈന്യനിരകളില്‍ അര്‍ജ്ജുനന്‍ കണ്ടു...
മനസ്സിലുള്ള ദുഷ്ടചിന്തകളെ ഉപേക്ഷിക്കാനുള്ള ബോധമണ്ഡലതിന്ടെ വൈശംമ്യം ഇത് സൂചിപ്പിക്കുന്നു... ചരാചര ജീവന്മാര്‍ ത്രിഗുണത്മകങ്ങളിലുള്ള സ്വാധീന വലയത്തിലാണ് .. (സത്വം, രജസ്സ്, തമസ്സ് എന്നിങ്ങനെ) ഉദാ. ജലം ശുദ്ധമായത് 'സത്വം'... അത് തിളക്കുമ്പോള്‍ 'രജസ്സ് '... മലിനപ്പെടുമ്പോള്‍... 'തമസ്സ് 'എന്നിങ്ങനെ... സാത്വിക ഭക്ഷണത്തിലെ 'ത്രിഗുണ'ങ്ങള്‍ (വാഴപ്പഴം, മാമ്പഴം, ചക്കപ്പഴം, ലോലി ഫബ (Apple) മുതലായവ 'സാത്വികം' ), ഉള്ളി വര്‍ഗ്ഗങ്ങള്‍, മുളക് വര്‍ഗ്ഗങ്ങള്‍, മുതലായവ 'രാജസ്സ' ഗുണങ്ങള്‍, മരിച്ചീനി (കപ്പ), ഉരുളക്കിഴങ്ങ്, പോലുള്ള ചില കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ (മണ്ണിനടിയില്‍ വളരുന്നതുകൊണ്ടു), പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, മുതലായവയെ 'രാജസ്സ'മാക്കി (തിളപ്പിച്ച് ) വീണ്ടും തണുപ്പിച്ചു വാറ്റി എടുക്കുന്ന മദ്യം തുടങ്ങിയവയെ 'താമസം' എന്ന് പറയുന്നു... ഇങ്ങനെയുള്ള സ്ഥൂല ശരീര പ്രകൃതിയിലെ 'ത്രിഗുനങ്ങളെ' 'പഞ്ചഭൂത'മാകുന്ന സൂക്ഷ്മ രൂപ പ്രകൃതി (തന്മാത്രകള്‍) 'സ്വ' ശരീരത്തിലൂടെ പ്രവേശിച്ചു ബോധമണ്ഡലതിനെ വീണ്ടും 'ദുഷ്ടചിന്ടകളെ' ഉതെജിപ്പിക്കാനുള്ള തരത്തില്‍ സജ്ജീകരിക്കുന്നു... ഹരി ഓം...
ദൃഷ്ട്വേമം സ്വജനം കൃഷ്ണ യുയുത്സും സമുപസ്ഥിതം
സീദന്തി മമ ഗാത്രാണി മുഖം ച പരിശുഷ്യതി
വേപഥുശ്ച ശരീരേ മേ രോമഹര്‍ഷശ്ച ജായതേ
ഗാണ്ഡീവം സ്രംസതേ ഹസ്താത്ത്വക്ചൈവ പരിദഹ്യതേ
ന ച ശക്നോമ്യവസ്ഥാതും ഭ്രമതീവ ച മേ മനഃ (ഗീത 1-28,29,30)
അര്‍ജുനന്‍ പറഞ്ഞു:
ഹേ കൃഷ്ണ, പടവെട്ടാന്‍ കച്ചകെട്ടി പുറപ്പെട്ട ഇ ബന്ധുക്കളെ കണ്ടു എന്റെ അവയവങ്ങള്‍ വരളുകയും ശരീരം വിറയ്ക്കുകയും മുഖം വരളുകയും കോള്‍മയിര്‍ കൊള്ളുകയും ചെയ്യുന്നു.
എന്റെ കയ്യില്‍ നിന്ന് വില്ല് താഴെ കിഴിയുന്നു.ശരീരം ആസകലം ചുട്ടു നീറുന്നു.എനിക്ക് നില്ക്കാന്‍ വയ്യ.മനസ്സോ കറങ്ങുന്നു.
ഹരി ഓം... കഴിഞ്ഞ ശ്ലോകത്തില്‍ നമ്മള്‍ സസ്യ ഭക്ഷണത്തിലെ 'ത്രിഗുണ'ങ്ങളെ കുറിച്ച് മനസ്സിലാക്കി... ഭക്ഷണതെക്കുരിച്ചു ഇനിയങ്ങോട്ടുള്ള അധ്യായങ്ങളില്‍ വിശദമായി പറയുന്നുണ്ടെങ്കിലും... ജീവ ചന്ഗ്രമണം... അത് എല്ലാ രൂപത്തിലും സ്ഥിതി ചെയ്യുന്നു... ബോധമണ്ടലത്തിലും... മനസ്സിലും... പ്രവര്‍ത്തിയിലും... പ്രപഞ്ചത്തിലും...
'പഞ്ചേന്ദ്രിയങ്ങള്‍'... 'പഞ്ചഭൂത'ങ്ങളിലെ രജസ്തമോ ഗുണങ്ങളിലുള്ള സ്വാധീന വലയത്തിലാണ്... അതില്‍ നിന്നും മുക്തി നേടാനുള്ള 'പ്രവര്‍ത്തി'യുടെ (അര്‍ജുനന്‍) അതിയായ 'വൈക്ലബ്യം' അഥവാ 'വിഷമതിണ്ടേ' അവസ്ഥയെ ഇത് സൂചിപ്പിക്കുന്നു... ഇതെല്ലാം 'ത്രിഗുണ'ത്മകങ്ങലിലാണ് സ്ഥിതി ചെയ്യുന്നത്... ഭക്ഷണം രസനെന്ദ്രിയങ്ങളെയും... മറ്റു പ്രാപഞ്ചിക 'രജസ്തമോഗുണ'ങ്ങള്‍ മറ്റു നാല് ഇന്ദ്രിയങ്ങള്‍ അതായത് 'നേത്രേന്ദ്രിയം' (കണ്ണിനെ സ്വാധീനിക്കുന്നത് )... ഖ്രാനെന്ദ്രിയം (മൂക്കിനെ (നാസികം) സ്വാധീനിക്കുന്നത് )... 'ശ്രോതെന്ദ്രിയം' (കാതിനെ സ്വാധീനിക്കുന്നത് )... 'തോഗ്വിന്ദ്രിയം' (സ്പര്‍ഷനത്തെ സ്വാധീനിക്കുന്നത് )...
ഒന്ന് ഓര്‍ത്തുനോക്കൂ ... 'കൌരവര്‍' എന്ന 'ദുശീലങ്ങള്‍' 'മദ്യാ'സക്തിയില്‍ പാഞ്ചാലി (പ്രകൃതി)യുടെ 'വസ്ത്രാക്ഷേപം' നടത്തി കണ്ണിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു... പിന്നെ മറ്റുള്ള 'ബൌധിക വസ്തുക്കള്‍' 'ചൂതുകളി' യിലൂടെ പാണ്ടവരില്‍ നിന്നും തട്ടിയെടുത്തു... ഇവിടെ 'സാത്വികം' (ധര്‍മ്മം) ഇല്ലാതെയുള്ള പ്രവര്‍ത്തിയുടെ ഫലമായി സംഭവിക്കാന്‍ പോകുന്ന യുദ്ധമാണ്. അത് ബോധമണ്ഡലം അറിഞ്ഞുകൊണ്ടുള്ള അകമെയും പിന്നെ പുറമെയും ഉള്ള പ്രവര്‍ത്തിയും ...
അതുകൊണ്ട് അര്‍ജുനണ്ടേ കയ്യിലുള്ള വില്ല് താഴെ വീണുപോകുന്നു (അതായത് ബോധമണ്ടലത്തിനു ലക്ഷ്യത്തിലെത്താന്‍ കഴിയുന്നില്ല)... ഹരി ഓം...
നിമിത്താനി ച പശ്യാമി വിപരീതാനി കേശവ
ന ച ശ്രേയോനുപശ്യാമി ഹത്വാ സ്വജനമാഹവേ
ന കാംക്ഷേ വിജയം കൃഷ്ണ ന ച രാജ്യം സുഖാനി ച
കിം നോ രാജ്യേന ഗോവിന്ദ കിം ഭോഗൈർജീവിതേന വാ
അല്ലയോ കേശവാ ഞാന്‍ പല ദുശ്ശകുനങ്ങളും കാണുന്നു.യുദ്ധത്തില്‍ ബന്ധുക്കളെ സംഹരിച്ചിട്ട് ശ്രേയസ്സോ മുന്‍കൂട്ടികാണുന്നില്ല.ഭഗവാനെ,വിജയത്തെയോ രാജ്യത്തെയോ സുഖത്തെയോ ആഗ്രഹിക്കുന്നില്ല.അല്ലെയോ ഗോവിന്ദ,ഞങ്ങള്‍ക്ക് രാജ്യം കൊണ്ടോ സുഖാനുഭാവങ്ങള്‍ കൊണ്ടോ എന്താണ് പ്രയോജനം.
ഹരി ഓം... കഴിഞ്ഞ ശ്ലോകങ്ങളിലും ഇപ്പോഴുള്ള ശ്ലോകങ്ങളിലും ഇനിയുള്ള ശ്ലോകങ്ങളിലും മനുഷ്യ മനസ്സിന്ടെ 'ബാഹ്യാന്തര' പ്രകൃതിയെയാണ് സൂചിപ്പിച്ചിരിക്കുന്നത് . ബാഹ്യതലത്തില്‍ ഉള്ള പ്രേരക ശക്തികള്‍ അതായത് കൌരവന്മാര്‍ 'അധര്‍മ്മം' വഴി നേടിയ സുഖഭോഗങ്ങള്‍. ഇതിനെ 'ആധുനിക ശാസ്ത്രതിണ്ടേ വൈരുധ്യങ്ങളെ' സൂചിപ്പിക്കുന്നു... സമൂഹത്തോടും പ്രകൃതിയോടും ഉള്ള 'അന്ജാനതിന്റെയും, ദുര്ബുധിയുടെയും' സമീപനം... അതില്‍ നിന്നുമൊക്കെ 'വിരക്തി' നേടാനുള്ള ബുദ്ധിമുട്ട്...
'ആന്തരിക പ്രകൃതി' ഭൌതിക വിഷയങ്ങളിലുള്ള അമിതമായ ആസക്തി ഒരു വിഷമ സ്ഥിതിയില്‍ എത്തിച്ചിരിക്കുന്നു (പഞ്ചേന്ദ്രിയങ്ങളെ സ്വാധീനിച്ചിരിക്കുന്നത് ).
"ഭയം ദ്വിതീയഭിനിവെഷതസ്യാത് "(ഭാഗവതം) ഭൌധിക പരിതസ്ഥിതികളാല്‍ അത്യന്തം സ്വാധീനിക്കപ്പെട്ടവരിലാണ് ഇത്തരത്തിലുള്ള ഭയപ്പാടും മാനസിക വിഭ്രമവും കാണുന്നത് . യുദ്ധ രംഗത്തില്‍ ഭാവി വിപത്തിനെ മാത്രമേ അര്‍ജുനന്‍ കാണുന്നുള്ളൂ; ശത്രുക്കളെ ജയിച്ചാല്‍ പോലും തനിക്കു സന്തോഷിക്കനവില്ലെന്ന ആശങ്ങയും. സാരഗര്ഭാമായത് (അനാവശ്യമായി വിപത്തിനെ മുന്കൂട്ടികണ്ട് വ്യസനിക്കുക) അതാണ് "നിമിത്താനി ച പശ്യാമി വിപരീതാനി കേശവ" എന്ന വാക്കുകള്‍ ശ്ലോകങ്ങളില്‍ പറഞ്ഞിരിക്കുന്നത് . തന്ടെ പ്രതീക്ഷകള്‍ എല്ലാം നിഷ്ഫലമാകുമ്പോള്‍ അയാള്‍ 'ഞാനെണ്ടിനു ഇവിടെ നില്‍ക്കുന്നു ...?' എന്ന് ചിന്തിച്ചു പോകുന്നു. എല്ലാവര്ക്കും സ്വന്തം കാര്യത്തിലും ക്ഷേമത്തിലും അമിതമായ താത്പര്യം; 'പരമാത്മാവിലല്ല'. മനസ്സിനോട് (കൃഷ്ണന്‍) പ്രവര്‍ത്തി (അര്‍ജ്ജുനന്‍ - വെളുത്ത നിറം അഥവാ പരമമായ ലക്‌ഷ്യം) യര്തതിലുണ്ടാകെണ്ടാതായ സ്വാര്‍ത്ഥ താത്പര്യത്തിലെ അന്ജത പ്രകടിപ്പിക്കുന്നു. യാതാര്തമായ സ്വാര്‍ത്ഥ താല്പര്യം 'വിഷ്ണു ഭഗവാനില്‍' അഥവാ 'പരമാത്മാവിലാണ് ' നിലകൊള്ളുന്നത്. ബധനായ 'ജീവാത്മാവ് ' ഇത് മറക്കുകയും തന്മൂലം 'ബൌധിക ക്ലേശങ്ങള്‍' അനുഭവിക്കുകയും ചെയ്യുന്നു... യുദ്ധത്തില്‍ നേടുന്ന വിജയം തനിക്കു ദുഖതിനെ വഴിവക്ക എന്ന് അര്‍ജ്ജുനന്‍ ചിന്തിക്കുന്നു...
അതായത് ഭൂമിയില്‍ മനുഷ്യജന്മം എടുത്താല്‍ അവനവന്ടെ അറിവിനനുസരിച്ചുള്ള ജീവിതം... 'ജനിക്കുന്നത് മരിക്കാനാണ് ' എന്ന് പൊതുവേ ഉള്ള ഒരു വാക്യം കേള്‍ക്കാറുണ്ട്'... അതിനെ ഒന്ന് വിശകലനം ചെയ്യാം... മനുഷ്യാന്തം എതാര്‍ത്ഥത്തില്‍ എന്താണ്...? അതിനെ നമ്മള്‍ രണ്ടു തരത്തില്‍ പറയുന്നു അതില്‍ ഒന്ന് 'മരണം' എന്നും രണ്ടാമതെത് 'സമാധി' എന്നും... ഇതില്‍ 'മരണം' കേവല ബ്രിത്യനുള്ളതും (ആത്മീയ ജീവിതം ശരിക്കും പഠിച്ചിട്ടില്ലത്തവന്‍) അവനു ഈശ്വരന്‍ 'വര്‍ത്തമാന കാല ചെയ്തികളുടെ' അടിസ്ഥാനത്തില്‍ ഭൂമിയില്‍ വീണ്ടും ജന്മം നല്‍കുന്നു... 'ജ്ഞാനി' അഥവാ 'യോഗി' 'പരമപദത്തെ' പ്രാപിക്കുന്നു... അതായത് അവനു വീണ്ടും ജനന മരണങ്ങളില്‍ വ്യകുലപ്പെടാനുള്ള സാഹചര്യം ഈശ്വരന്‍ നല്‍കുന്നില്ല... ഇതിനെക്കുറിച്ച് വളരെ വിശദമായി ഇനിയുള്ള അധ്യായങ്ങളില്‍ പ്രതിപാതിക്കുന്നുണ്ട്... ഹരി ഓം...
യേഷാമർഥേ കാംക്ഷിതം നോ രാജ്യം ഭോഗാഃ സുഖാനി ച
ത ഇമേവസ്ഥിതാ യുദ്ധേ പ്രാണാംസ്ത്യക്ത്വാ ധനാനി ച
ആര്‍ക്കു വേണ്ടിയാണോ ഞങ്ങള്‍ രാജ്യവും ഭോഗങ്ങളും സുഖങ്ങളും ആഗ്രഹിച്ചത് ,ആ അവര്‍ പ്രാണങ്ങളെയും ധനങ്ങളെയും ഉപേക്ഷിച്ചിട്ട് യുദ്ധത്തില്‍ ഉറച്ചു നില്‍ക്കുന്നു.
ഹരി ഓം... ഹരി ഓം... ഹേ ഗോവിന്ദ.. രാജ്യത്തിലും, സുഖങ്ങളിലും, ഈ ജീവിതം കൊണ്ടും എന്‍ട് പ്രയോജനം? ഇതെല്ലം ആര്‍ക്കുവേണ്ടി ? അവര്‍ സകലതും ഉപേക്ഷിച്ചിട്ട് രണാങ്ങനതില്‍ നില്‍ക്കുന്നു...!!!
ഈ ശ്ലോകം ഒരു തരത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു... 'കാര്യോപാതിക ചന്ക്രമണം' (സമതുലിതാവസ്ഥയെ വീക്ഷിക്കുന്നതിലെ പിഴവ് - imbalance of the vision of our society).
ഉദാ. ഒരു മനുഷ്യ മനസ്സ്, ഒരു സാധാരണ വ്യക്തി പിന്നെ ഒരു സമൂഹ വ്യക്തി... (മനുഷ്യ മനസ്സ് ബഹ്യപരമായ ബൌധിക സുഖങ്ങലെക്കൊണ്ട് ഇന്ദ്രിയ പ്രീണനം നടത്തുമ്പോള്‍ ബാഹ്യ തലത്തില്‍ അരാജകത്വവും, ദുര്നടതങ്ങളും സംഭവിക്കുന്നു... ഇന്ന് നമ്മുടെ നാട്ടില്‍ കാണുന്ന സകല 'അരക്ഷിതാവസ്ഥ' മോഷണം, പിടിച്ചുപറി, പീഡനം, മുതലായവ വ്യവസ്ഥിതിയെ ആകെ തകിടം മറിക്കുന്നു... അതെസമയം നാട് ബരിക്കുന്നവരാന്ന് ഇതില്‍ എങ്കില്‍... രാജ്യം മുഴുവനും 'അഭിവൃദ്ധി ക്ഷയതിണ്ടേ പിടിയില്‍' (below Poverty) അകപ്പെടും...
ഇത് പരസ്പര പൂരകങ്ങളും... വ്യക്തികളുടെ മനോമണ്ഡലം, ശരീരമണ്ഡലം, ബാഹ്യമണ്ഡലം, സാമൂഹ്യ മണ്ഡലം, പ്രകൃതിമണ്ഡലം എന്നിവയില്‍ അധിഷ്ടിതമാണ്... പ്രവൃത്തിയുടെ 'അളവുകോല്‍' (Level/Measure) അനുസരിച്ച് വ്യത്യസ്തപ്പെട്ടിരിക്കും...
ചുരുക്കത്തില്‍ ഒരു വ്യക്തിയുടെ 'ആത്മീയ' മനോഭാവം ഇതിന്റെയൊക്കെ സമതുലിതാവസ്ഥയെ നിലനിര്‍ത്തുന്നു... ഉദാ. കൂടുതല്‍ 'ആത്മീയ' ബോധമുള്ള വ്യക്തിയാണെങ്കില്‍ അവന്ടെ 'സാമൂഹികപരമായിട്ടുള്ള സമീപനം' വളരെ കൂടുതലായിരിക്കും... അതെ സമയം ഒരു സാധാരണ വ്യക്തി ആണെങ്കില്‍ അത് അവനും, അവന്ടെ കുടുംബത്തിനും വേണ്ടി ഒതുങ്ങി നില്‍ക്കും... ഒരു 'ജോലി കിട്ടാന്‍' ഈശ്വരനെ പ്രാര്‍ത്ഥിക്കുന്നത് പോലെ... ഹരി ഓം... :)
ആചാര്യാഃ പിതരഃ പുത്രാസ്തഥൈവ ച പീതാമഹാഃ
മാതുലാഃ ശ്വശുരാഃ പൌത്രാഃ സ്യാലാഃ സംബന്ധിനസ്തഥാ
ആചാര്യാന്മാരും പിതാക്കന്‍മ്മാരും പുത്രന്‍മ്മാരും പിതാമഹന്‍മ്മാരും അമ്മാവന്‍മ്മാരും ശ്വശുരന്‍മ്മാരും അളിയന്‍മ്മാരും അതുപോലെ ബന്ധുക്കളും ഉണ്ട് .
ഹരി ഓം... അര്‍ജ്ജുനനു സ്വ ബന്ധുക്കളോടും സമുദായത്തോടും ഉള്ള അത്യധികമായ മമതാബന്ധം സ്വാഭാവികമായി പ്രകടിപ്പിക്കാന്‍ തുടങ്ങി, യുദ്ധ വൈമുഖ്യതിലൂടെ. മാത്രമല്ല താന്‍ നേടിയ ഐശ്വര്യത്തെ ബന്ധുമിത്രാധികള്‍ കാണാന്‍ എല്ലാവരും ആഗ്രഹിക്കും... അര്‍ജ്ജുനന്‍ ആകട്ടെ തന്റെ ബന്ധുക്കളെല്ലാം യുദ്ധത്തില്‍ കൊല്ലപ്പെടുമെന്നും ഐശ്വര്യത്തില്‍ പങ്കുകൊള്ളാന്‍ ആരും ഉണ്ടാവില്ലെന്നും ഭയപ്പെടുന്നു... (ഇവിടെ ബന്ധുജനങ്ങള്‍ ആന്തരിക തലത്തിലും.. ബാഹ്യ തലത്തിലും എന്ടാനെന്നു നമ്മള്‍ മുന്‍പുള്ള ശ്ലോകങ്ങളില്‍ കൂടെ മനസ്സിലാക്കി.)
ഭൌധിക ജീവിതത്തിലെ സ്വാഭാവികമായ കണക്കുകൂട്ടലാണിത് . ഇതില്‍ നിന്നും വളരെ വ്യത്യസ്തമാണ് ആധ്യാത്മിക ജീവിതം. ഭക്തന് ഭാഗവാണ്ടേ ഇന്ഗിതം നിരവെട്ടനമെന്നു മാത്രമാണ് ആഗ്രഹം. അതുകൊണ്ട് സര്‍വ്വവിധങ്ങലായ ഐശ്വര്യങ്ങളെയും ഈശ്വരെച്ചയാല്‍ ഭഗവദ് സേവനത്തിനായി അയാള്‍ സ്വീകരിക്കും. ഭഗവാന്ടെ ഇച്ചയില്ലെങ്കില്‍ ഒന്നും സ്വീകരിച്ചുകൂടതാനും. അര്‍ജ്ജുനന്‍ ബന്ധുക്കളെ ഹിമ്സിക്കനിഷ്ട്ടപ്പെടുന്നില്ല. അങ്ങനെ ഒന്നാവശ്യമാനെങ്കില്‍ കൃഷ്ണന്‍ സ്വയം അത് ചെയ്യട്ടെ എന്ന് വിചാരിച്ചു. രണാങ്കണത്തില്‍ എത്തുന്നതിനു മുമ്പ് തന്നെ കൃഷ്ണന്‍ അവരെ കൊന്നു കഴിഞ്ഞു എന്നും താന്‍ അദ്ദേഹത്തിനു ഒരു ഉപകരനമാവുക മാത്രമേ ഇനി വേണ്ടൂ എന്നും ഈ സമയത്ത് അര്‍ജ്ജുനന്‍ അറിഞ്ഞിരുന്നില്ല.
അടുത്ത അധ്യായങ്ങളില്‍ ഇതിനെ വളരെ വിശദമായി പറയുന്നു...
സ്വതവേ ഭഗവദ് ഭക്തനായ അര്‍ജ്ജുനന്‍ ദുഷ്ടന്മാരെയ ബന്ധുക്കളോട് പക വീട്ടനുദ്ധെഷിച്ചില്ല. എന്നാല്‍ അവരെല്ലാം കൊല്ലപ്പെടനമെന്നു ഈശ്വരഹിതം. കൃഷ്ണഭക്തന്‍ അപരാധികളോട് പകവീട്ടരില്ല. തന്നോട് പ്രവര്‍ത്തിക്കുന്ന തെറ്റുകള്‍ക്ക് മാപ്പ് കൊടുത്താലും സ്വഭാക്തന്മാര്‍ക്ക് ദുഷ്ടന്മാര്‍ ചെയ്യുന്ന ദ്രോഹം ഭഗവാന്‍ ഒരിക്കലും പൊറുക്കില്ല. അതുകൊണ്ട് അര്‍ജ്ജുനന്‍ ശത്രുക്കളെ വെറുതെ വിടാനാണ് ഇഷ്ടപ്പെട്ടതെങ്കിലും കൃഷ്ണന്‍ അവരെ കൊല്ലാന്‍ തന്നെ തീരുമാനിച്ചിരുന്നു.
ഗൃഹസ്ഥന്‍ 'ഗൃഹമെധി'യില്‍ നിന്നും വ്യത്യസ്തനാണ്. ആത്മീയമായ കുടുംബ ജീവിതം നയിക്കുന്ന ഗൃഹസ്തണ്ടേ 'ഗൃഹസ്ഥാശ്രമം' (ആ - ശ്രമം എന്നാല്‍ അതിനു വേണ്ടി ശ്രമിക്കുക എന്നാണ്, ഈശ്വരനെ അറിയാനുള്ള ശ്രമതിനെയാണ് 'ആശ്രമം' എന്ന് പറയുന്നത്.) ഗൃഹസ്തനായാലും, സംന്യാസിയായാലും പ്രസക്തങ്ങളായ അന്വേഷനങ്ങല്‍ക്കാന് പ്രാധാന്യം. ശെരിയായ അന്വേഷണങ്ങളില്‍ തത്പരനല്ലാത്ത ഒരു സംന്യാസി കള്ളസംന്യാസിയാണ്. അതില്‍ തത്പരനായ ഗൃഹസ്ഥന്‍ യഥാര്‍ത്ഥ ഗൃഹസ്തനും. ഗൃഹമെധിയുടെ താത്പര്യം ഏതായാലും മൃഗസഹജമായ ഭൌതിക ജീവിതത്തില്‍ മാത്രമായിരിക്കും. പ്രകൃതിയുടെ നിയമങ്ങള്ക്കനുസൃതമായി ഗൃഹമെധിയുടെ ജീവിതം വിപത്തുകള്‍ നിരഞ്ഞതുമായിരിക്കും. ഗൃഹസ്തന്റെത് സുഖ സംപൂര്നവും, എന്നാല്‍ ആധുനിക പരിഷ്കാരത്തിന്റെ ഭാഗമായി ഗൃഹമെധികള്‍ ഗൃഹസ്തന്മാരായി ചമഞ്ഞു നടക്കുന്നു. ഓരോരുതരും ഏതുതരം തരക്കരനാനെന്നു നാം ശെരിക്കും മനസ്സിലാക്കേണ്ടിയിരിക്കുന്നു. കുടുംബ ജീവിതം ദുഷിച്ച നടപടികള്‍ നിറഞ്ഞതായിരിക്കും. തന്ടെ ഭാവി ജീവിതത്തെപ്പറ്റി അയാള്‍ക്ക് ഒരു സങ്കല്പ്പവുമില്ല. തന്ടെ നിയന്ട്രനതിനതീതമായി, തന്ടെ പ്രവര്‍ത്തനങ്ങളെ നിയന്ദ്രിച്ചു ഉപരിനിരീക്ഷണം ചെയ്തും വര്തിക്കുന്നതായ ഒരു മഹാഷക്തിയുന്ടെന്നു അവന്‍ അറിയുന്നില്ല. തന്ടെ ഭാവിയെ പറ്റി തികച്ചും അന്ധധ പാലിക്കുന്ന ഗൃഹമെധികള്‍ ജീവിതത്തെക്കുറിച്ച് പ്രസക്തമായി ഗവേഷണം ചെയ്യുന്നതിനുള്ള പ്രവണത കാണുകയില്ല. തന്ടെ ക്ഷണികമായ ഭൌധിക ജീവിതത്തില്‍ ഇതെല്ലാം വസ്തുക്കളുമായി അവന്‍ സഹാവസിചിട്ടുണ്ടോ അവയുമായി ബന്ധനതിലകപ്പെട്ടു കഴിയുന്നു എന്നാ ഒരു യോഗ്യത മാത്രമേ അവനു കാണൂ.. രാത്രി കാലങ്ങളില്‍ അത്തരം ഗൃഹമെധികള്‍ നിദ്രയില്‍ കഴിയുന്നു. അല്ലെങ്കില്‍ സിനിമാശാലകള്‍, നിശാക്ലബ്ബുകള്‍, ചൂതാട്ട സംകെതങ്ങള്‍, മദിരയും മദിരാക്ഷികളും യഥേഷ്ടം ലഭ്യമാകുന്ന ഇത്തരം സ്ഥാനങ്ങളില്‍ സമയം ദുര്വ്യവം ചെയ്യുന്നു. പകല്‍ സമയങ്ങളില്‍ ഇവര്‍ കഴിച്ചുകൂട്ടുന്നത് എങ്ങനെയും ഉള്ള ധനാര്‍ജ്ജശ്രമങ്ങളിലും അല്ലെങ്കില്‍ ധാരാളം ധനം കയ്യിലുള്ള പക്ഷം കുടുംബത്തിന്റെ സുഖസൌകര്യങ്ങള്‍ പൊശിപ്പിക്കുന്നതിലുമാനു. സാമ്പത്തികമായ വരവ് വര്‍ദ്ധിക്കുന്തോറും അവരുടെ ഭൌധിക ജീവിത നിലവാരവും വ്യക്തിഗത ആവശ്യങ്ങളും വര്‍ദ്ധിച്ചു വരുന്നു. അങ്ങനെ അവരുടെ ചെലവുകള്‍ക്ക് പരിമിതിയില്ല. അവര്‍ക്ക് ഒരിക്കലും പരിപൂര്‍ണ്ണ സംട്രുപ്തിയുമില്ല. ആകയാല്‍ സാമ്പത്തിക വികസനമെഖലയില്‍ അസീമമായ മത്സരം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ മനുഷ്യവര്ഗ്ഗങ്ങള്‍ക്കിടയില്‍ ഒരിടത് പോലും ശാന്തിയുന്ടെന്നു പറയാന്‍ തികച്ചും അസാധ്യം... ഹരി ഓം...
ഏതാന്‍ ന ഹന്തുമിച്ഹാമി
ഘുനതോ/ പി മധുസൂദന
അപി ത്രയിലോക്യരാജ്യസ്യ
ഹേതോ: കിം നു മഹീകൃതെ?... 35
ഹേ കൃഷ്ണ, ഇവരാല്‍ ഞാന്‍ വധിക്കപ്പെടുമെന്ന് വന്നാലും ത്രിലോകാധിപത്യത്തിനു വേണ്ടിപ്പോലും ഇവരെ കൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിന്നെയാണോ ഈ ഭൂമിക്കു (മണ്ണിനു) വേണ്ടി...?
ഹരി ഓം... അവര്‍ എന്തെങ്കിലും ചെയ്തുകൊള്ളട്ടെ, നമ്മെ കൊല്ലുകയാണെങ്കില്‍ അതും. പക്ഷെ, അവരെ കൊല്ലുന്നതിനെക്കുരിച്ചു നമ്മള്‍ മനസ്സില്‍ ചിന്ടിക്കരുത്. പ്രയാസമില്ലാത്ത ത്രിലോകങ്ങളില്‍ ആധ്പത്യം ലഭിക്കുമെന്നാല്‍ കൂടി അനുചിതമായ ഇത് ഞാന്‍ ആച്ചരിക്കുന്നില്ല. ഇന്നിവിടെ ഇപ്രകാരം ചെയ്‌താല്‍ പിന്നെ ആര്‍ക്കാണ് മനസ്സില്‍ (നമ്മെ കുറിച്ച് ആദരവ്) ശേഷിക്കുക? പറയൂ കൃഷ്ണാ, ഞാനെങ്ങനെ അങ്ങയുടെ മുഖത്ത് നോക്കും?
ആലസ്യത്തില്‍ കിടന്നുഴളുന്ന പ്രവര്‍ത്തിയുടെ മനോധര്‍മതിണ്ടേ നിഷ്ക്രിയരാഹിത്യം ഇവിടെ സ്പഷ്ടമാണ്, മനുഷ്യ മനസ്സ് പ്രവര്‍ത്തനത്തില്‍ വ്യാപരിക്കുന്നു, പ്രവര്‍ത്തി പ്രകൃതിയോടു വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു... എന്ടാണ് പ്രവര്തിയിലെ പ്രകൃതി..? പ്രകാരത്തില്‍ വൃത്തിയായത് ... ഇതിനെ മൂനായി വിഭജിക്കാം ഒന്ന് ഇച്ചാശക്തി, രണ്ടു ഞാനഷക്തി, മൂന്ന് ക്രിയാശക്തി ഇത് മൂനും സംമെളിക്കുംബോഴാനു ഒരു മനുഷ്യാത്മാവ് പൂര്നതയിലെതുന്നത്.
മനുഷ്യ മനസ്സിലെ ത്രിലോകങ്ങലെയാണ് ഇവിടെ ഉന്നയിച്ചിരിക്കുന്നത്... ഇതില്നിന്നുമെല്ലാം ഉള്ള നിഷ്ക്രിയരാഹിട്യം. ശരീരം എന്നാ പഞ്ചഭൂത ലയങ്ങളില്‍ മനസ്സ് അത്രത്തോളം ഇഴുകിചെര്‍ന്നുപോയതുകൊണ്ട് അതില്‍നിന്നും വേര്‍പെടാന്‍ ഉള്ള ബുദ്ധിമുട്ടാണ് "കിം നു മഹീകൃതെ"..? ഈ പഞ്ചഭൂതമാകുന്ന മണ്ണില്‍ത്തന്നെ ലയിച്ചു ചേരേണ്ട ശരീരത്തിന് വേണ്ടി... ബോധമനസ്സ് സ്വ ശരീരത്തോടും, ബാഹ്യ മനസ്സ് പ്രകൃതിയിലെ വിക്രിതികളോടും ബന്ടപ്പെട്ടിരിക്കുന്നു... ഹരി ഓം...
Vijay Mahendra karmabhalam undenno atho illanno?? enthaanithinartham?
ഹരി ഓം... നമസ്കാരം വിജയ്... 'കര്‍മ്മ ഫല'ത്തെക്കുറിച്ച് വളരെ വിശദമായി അടുത്ത അദ്ധ്യായം മുതല്‍ നമുക്ക് വിശദമാക്കാം... ഇവിടെ അര്‍ജ്ജുനന്‍ പൂര്‍ണ സാത്വികനാണ് അതായത് 'സത്വതില്‍ രജസ്സു' 'ശ്രീപരമെശ്വരണ്ടേ' കയ്യില്‍ ഇരിക്കുന്ന 'ത്രിശൂലം' ആണ് നേരത്തെ പറഞ്ഞ ഇച്ചാ ശക്തി (അറിയാനുള്ള ആഗ്രഹം), ജ്ഞാന ശക്തി (പൂര്‍ണമായ അറിവ്), ക്രിയ ശക്തി (പ്രവൃത്തി)... 'ശ്രീപരമേശ്വരി'യും (ഭഗവതി) ഇത് സ്വായതമാക്കിയിട്ടുണ്ട്... അതുകൊണ്ട് 'ഇച്ചാ ശക്തി ജ്ഞാന ശക്തി ക്രിയാ ശക്തി സ്വരൂപിണി'... എന്ന് ശ്ലോകങ്ങള്‍ തന്നെയുണ്ട്... ഇതിനെക്കുറിച്ച് വളരെ വിശദമായി ഇനിയുള്ള അധ്യായങ്ങളില്‍ പ്രധിപാടിക്കുന്നുണ്ട്... നമ്മള്‍ ഇവിടെ ഒന്ന് സൂചിപ്പിചെന്നെ ഉള്ളൂ... അര്‍ജ്ജുനനു ഇച്ചാ ശക്തി ഉള്ളത് കൊണ്ടാണ് 'ഭഗവാന്‍' ജ്ഞാന ശക്തി നല്‍കുന്നത്... അതിലൂടെ 'അര്‍ജ്ജുനന്‍' ക്രിയാ ശക്തി ആര്ജ്ജിക്കുന്നു...
ചുരുക്കത്തില്‍, ഒരു ഉദാ. നമ്മള്‍ ഇന്നത്തെ കാലത്ത് എന്തെങ്ങിലും വസ്തുവകകള്‍ മേടിക്കുമ്പോള്‍ അതായത് 'ടെലിവിഷന്‍', 'കാര്‍', 'കമ്പ്യൂട്ടര്‍' എന്‍ട് തന്നെ ആയിക്കൊള്ളട്ടെ... അതിനോടൊപ്പം ഒരു ചെറിയ പുസ്തകം കിട്ടാറുണ്ട് അതിനെ 'കറ്റലോഗ് ' എന്ന് പറയും അല്ലെ... ? ഈ വസ്തു എങ്ങനെ ഉപയോഗിക്കണം എന്ന് ഇതില്‍ വളരെയധികം വിശദമാക്കിയിട്ടുണ്ട് , എങ്ങനെ ഉപയോഗിക്കാന്‍ പാടില്ല, ഇതു രീതിയില്‍... എന്നൊക്കെ... അതുപോലെ പ്രപഞ്ചം ഉടലെടുത്തപ്പോള്‍ 'ഈശ്വരന്‍' അതായത് ഈ പ്രപഞ്ചത്തിന്റെ 'ജഗത്പിതാവ്' എഴുതി വച്ചതാണ് ഈ 'അറിവ്' അഥവാ 'വേദം' അതിന്ടെ ഒരു സൂക്ഷ്മ രൂപമാണ് 'ഭഗവദ് ഗീത' അതായത് 'ഭഗവാന്ടെ ഗീത'...
ഹരി ഓം...
നിഹത്യ ധാര്‍ത്തരാഷ്ട്രാന്‍ ന:
ക പ്രീതി: സ്യജ്ജ്നാര്‍ദ്ധന!
പാപമേവാശ്രയേദസ്മാന്‍
ഹത്വൈതാനാതതായിന:... 36
ഹേ കൃഷ്ണ, ധാര്‍ത്തരാഷ്ട്രന്മാരെ (ദുര്യോധനാധികളെ) കൊന്നിട്ട് ഞങ്ങള്‍ക്ക് എന്ത് സന്തോഷമാനുണ്ടാകുക? വധാര്‍ഹാന്മാര്‍ ആണെങ്കിലും ഇവരെ കൊന്നാല്‍ ഞങ്ങളെ പാപം തന്നെ ആശ്രയിക്കും (ബാധിക്കും), (വധാര്‍ഹരായ കൊടും പാതകികളാണ് ആതതായികള്‍).
ഹരി ഓം... ഗോത്രജന്മാരെ വദ്ധിച്ചാല്‍ (ഞാന്‍) പാപങ്ങളുടെ ഇരിപ്പിടമാവുകയും എന്നെ അങ്ങ് കൈപ്പാടകലത്തില്‍ മാറ്റി നിര്‍ത്തുകയും ചെയ്യും. കുലഹത്യയെന്ന പാതകം എന്റെ ദേഹത്തില്‍ മുഴുവന്‍ ഒട്ടിപ്പിടിച്ചാല്‍ പിന്നെ അങ്ങയെ കാണാന്‍ കിട്ടുമോ? ഉദ്യാനത്തിന് തീപിടിച്ചു പടര്നാല്‍ തല്‍ക്ഷണം കോകിലം സ്ഥലം വിടുകയില്ലേ? അല്ലെങ്കില്‍, ചളി നിറഞ്ഞ തടാകം കണ്ടാല്‍ ചകോര പക്ഷി അവജ്ഞയോടെ ഉപേക്ഷിച്ചു പോവുകയില്ലേ? അതുപോലെ, ദേവ, എന്റെ പുണയത്തിന്റെ ആര്‍ദ്രത വരണ്ടുപോയാല്‍ അങ്ങയുടെ കാരുന്യതിണ്ടേ ചിരകിന്കീഴില്‍ എനിക്ക് ഇടം തരുമോ?
മനസ്സിന്ടെ ഇരു വശങ്ങളിലുമുള്ള ഗുണങ്ങള്‍ ഒന്ന് 'സത് ഗുണങ്ങള്‍' മറ്റേതു 'ദുര്‍ഗുണങ്ങള്‍'. സത്യം, സ്നേഹം, ദയ, മമത, മുതലായവയാനല്ലോ സത്ഗുണങ്ങള്‍... ഭയം, ക്രോധം, മോഹം, ലോഭം, അസൂയ, ഈര്‍ഷ്യ മുതലായ ദുര്‍ഗുണങ്ങള്‍ സത് ഗുണങ്ങലുമായി ഒന്നാംതരം വടംവലി തന്നെ നടക്കുന്നു... 'പരിചെധനം' ഇവിടെ പരസ്പര പൂരകങ്ങള്‍... 'മനുസ്മ്രിതി'യുടെ അടിസ്ഥാനത്തില്‍ 'പാപകര്‍മ്മ'ങ്ങള്‍ ആറു തരത്തില്‍ പറയുന്നു വിഷം കൊടുക്കുന്നവന്‍, വീട് നശിപ്പിക്കുന്നവന്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുന്നവന്‍, സോത്തുകൊള്ളയടിക്കുന്നവന്‍, ഭൂമി കയ്യെരുന്നവന്‍, അന്യന്ടെ ഭാര്യയെ അപഹരിക്കുന്നവന്‍ എന്നിങ്ങനെ. അത്തരം അക്രമികളെ ഉടനെ വധിക്കുന്നതുകൊണ്ട് പാപമില്ല. ഏതു സാധാരണക്കാരനും അനുയോജ്യമായ കര്മ്മമാണിത്. അര്‍ജ്ജുനന്‍ അങ്ങനെ ഒരു സാധാരണ മനുഷ്യനല്ല. 'സ്വഭാവതില്‍ സാത്വി'കന്‍. അതുകൊണ്ട് അക്രമികളോട് 'മമത' പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു. സത്വത്തില്‍ സത്വം 'ക്ഷത്രിയന്' യോജിച്ചതല്ല.
രാവണന്‍ ശ്രീരമാണ്ടേ പത്നിയെ തട്ടികൊണ്ടുപോയി, രാവണന്‍ ചെയ്തത് കൊടും 'പാതകം' അഥവാ 'പാപം' രാവണന്‍ കാരണം 'സത്വ' ഗുണനായ 'ശ്രീരാമനു' പോലും 'പാപം' ചെയ്യേണ്ടിവന്നു എന്നുള്ളതാണ് . ബാലിയെ 'ഒളിയംബു'ചെയ്തു കൊല്ലേണ്ടി വരുന്നു... ഇതില്കൂടെ ഒരു 'വ്യക്തി' ചെയ്യുന്ന 'പാപം' സമൂഹത്തിലെ ചില 'സത് ഗുണ' വ്യക്തികലെപ്പോലും ബാധിക്കുന്നു എന്നുള്ളതാണ് വളരെ വിഷമകരമായ അവസ്ഥ...... അപ്പോള്‍ 'സമൂഹംത്തിലെ ഒരു വിഭാഗം' മുഴുവനും 'പാപകര്‍മ്മ'ങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഉള്ള അവസ്ഥ പറയാനുണ്ടോ... !!!
ഇതില്‍ നിന്നുമെല്ലാം ഉള്ള ത്രികാലജ്ഞാനം ആണ് കഴിഞ്ഞ ശ്ലോകത്തില്‍ സൂചിപ്പിച്ചിരുന്നത് ... 'ത്രികാലജ്ഞാനി' ഇതില്‍ നിന്നുമെല്ലാം വളരെ വേഗം രക്ഷനേടുന്നു... ഹരി ഓം...
തസ്മാന്നാര്‍ഹ വയം ഹന്തും
ധാര്‍ത്തരാഷ്ട്രാന്‍ സ്വബാന്ധവാന്‍
സ്വജനം ഹി കഥം ഹത്വ
സുഖിന: സ്യാമ മാധവ .
അതിനാല്‍ ഞങ്ങള്‍ ബന്ധുക്കളായ കൌരവരെ വധിക്കാന്‍ പാടില്ല അല്ലയോ മാധവ, സ്വജനങ്ങളെ കൊന്നിട്ട് ഞങ്ങള്‍ക്ക് എങ്ങിനെ സുഖം കൈവരും ?
ഹരി ഓം... അതുകൊണ്ട് ഞാനിത് ചെയ്യുകയില്ല; ഈ യുദ്ധത്തില്‍ ആയുധം ധരിക്കുകയില്ല. അത് അത്രയധികം ദോഷകരമായി ഞാന്‍ കാണുന്നു അങ്ങയുമായി തെട്ടിപ്പിരിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്കെണ്ടുണ്ട് ബാക്കി? അങ്ങില്ലാത്ത ദുഖതാല്‍ ഹൃദയം പോട്ടിപ്പോവും അതുകൊണ്ട്, കൌരവന്മാരെ വധിക്കുകയും പിന്നീട് നമ്മള്‍ സുഖമായി ഭോഗിക്കുകയും ചെയ്യുക എന്നത് കേവലം ഉണ്ടാവാത്തതാണ്, അര്‍ജ്ജുനന്‍ പറഞ്ഞു.
"ഗോത്രജന്മാരെ വധിച്ചാല്‍ (ഞാന്‍) പാപങ്ങളുടെ ഇരിപ്പിടമാവുകയും എന്നെ അങ്ങ് കൈപ്പാടകലത്തില്‍ മാറ്റി നിര്‍ത്തുകയും ചെയ്യും" എന്ന് കഴിഞ്ഞ ശ്ലോകങ്ങളില്കൂടെ നമ്മള്‍ മനസ്സിലാക്കി... 'പശു' അഥവാ 'ഗോ മാതാവ് ', അതിനെ 'ഭൂമി'യായി കാണുന്ന ഒരു 'പരിശുട്ധാചാരം' നമുക്കുണ്ട്... അതിരാവിലെ പശുവിനെ കുളിപ്പിച്ച് വൃത്തിയാക്കി അത് നിവസിക്കുന്ന പരിസരവും എല്ലാം വൃത്തിയാക്കി അതിനെ പൂജിച്ചു തൊഴുന്നത്, 'ഭൂമി'യെ അല്ലെങ്കില്‍ 'പ്രകൃതിയെ' ആരാധിക്കുന്നതിനു തുല്യമാണ്... അതിനു ശേഷം നമ്മള്‍ അതിനെ കറക്കുന്നു... ഒരു മനുഷ്യ സ്ത്രീക്ക് അവളുടെ കുഞ്ഞുങ്ങളെ മാത്രമേ മുലയൂട്ടാന്‍ കഴിയുന്നുള്ളൂ... പക്ഷെ ഒരു 'പശു' അഥവാ 'ഗോ മാതാവ്' ഈ മുലയൂട്ടുന്ന മനുഷ്യസ്ട്രീയടക്കം ഭൂമിയിലെ സകല ജീവരാഷിയുടെയും നിലനില്പ്പിനാവശ്യമായ ഊര്‍ജവും ഒജ്ജസ്സും പ്രധാനം ചെയ്യുന്നു... അതുകൊണ്ട് അതിനെ പരിപാലിക്കുന്നതിലെ പുണ്യം അത്രത്തോളം പരിപാവനവും... അപ്പോള്‍ അതിനെ 'കൊല്ലു'ന്നത്ന് എത്രത്തോളം 'പാതക'മാനെന്നുള്ളത് അല്ലെങ്കില്‍ 'പാപ'മാനെന്നുള്ളത്' മനസ്സിലാക്കാന്‍ കഴിയും... ഇതിനെക്കുറിച്ച് ഇനിയുള്ള അധ്യായങ്ങളില്‍ വിശദമായി പ്രസ്താവിക്കുന്നു...
പശുവിന്‍പാല്‍ തൈരാക്കി അതുകടഞ്ഞു 'വെണ്ണ'യാക്കി അതിനെ ഉരുക്കി 'നെയ്യാക്കി' (വെണ്ണ മനസ്സ്) മനസ്സിനെ ഉരുക്കിയാണ് നാളികേരത്തില്‍ ഒഴിച്ച് 'ഇരുമുടികെട്ടി' നമ്മള്‍ ശബരിമലയില്‍ 'പുണ്യദര്‍ശനം' നടത്താന്‍ പോകുന്നത്... ഇത് ഒരു 'പരമ'മായ തത്വമാണ്...
ധര്‍മ്മതിന്റെയും സല്സ്വഭാവതിന്റെയും പേരില്‍ അവര്‍ക്ക് മാപ്പ് കൊടുക്കുന്നതാണ് നന്നെന്നു അര്‍ജ്ജുനന്‍ കരുതുകയുണ്ടായി. ക്ഷണികവും ശാരീരികവുമായ സുഖത്തിനുവേണ്ടി കൊല്ലുക എന്നതുകൊണ്ട് നെട്ടമുണ്ടാകുമെന്നു അദ്ദേഹം കരുതുന്നില്ല. സാമ്രാജ്യങ്ങളും അവയില്‍ നിന്ന് നേടുന്ന സുഖങ്ങളും ശാശ്വതങ്ങലല്ലെന്നിരിക്കെ, തന്റെ ജീവിതത്തെയും, ഭാവിയില്‍ ലഭിക്കാവുന്ന മുക്തിയെതന്നെയും താനെന്തിനു ബന്ധുവധം കൊണ്ട് നഷ്ടപ്പെടുത്തണം? ഐശ്വര്യാ ദേവതയുടെ നാഥനെന്നര്തമുള്ള 'മാധവ നാമം' ഇവിടെ കൃഷ്ണനെപ്പറ്റി പ്രയോഗിച്ചത് വെറുതെയല്ല! 'ഭാഗ്യദേവത'യുടെ നാഥനായ കൃഷ്ണന്‍, നിര്‍ഭാഗ്യവശാല്‍ കലാശിക്കുന്ന ഒരു പ്രവൃത്തി ചെയ്യാന്‍, തന്നെ പ്രേരിപ്പിക്കരുതെന്നു അര്‍ജ്ജുനന്‍ കൃഷ്ണനോട് വ്യക്തമാക്കി. എന്നാല്‍ കൃഷ്ണന്‍ തന്റെ ഭക്തന്മാരെയെന്നല്ല, ആരെയും വിപതിലേക്ക് ഒരിക്കലും നയിക്കാരില്ല... ഹരി ഓം...
യദ്യ പ്യ തെ ന പശ്യന്തി
ലോഭോപഹത ചെതസ:
കുലക്ഷയ കൃതം ദോഷം
മിത്രുദ്രോഹെ ച പാതകം... 38
കഥം ന ജ്നെയാ മസ്മാഭി:
പാപാദസ്മാന്നിവര്തിതും
കുലക്ഷയ കൃതം ദോഷം
പ്രപശ്യട്ഭിര്‍ജ്ജനാര്‍ദ്ധന... 39
അത്യാഗ്രഹത്താല്‍ വിവേകം നഷ്ടപ്പെട്ട ഇവര്‍ കുലനാശം മൂലം ഉണ്ടാകുന്ന ദോഷമോ മിത്രദ്രോഹതിലുള്ള പാപമോ കാണുന്നില്ലെങ്കിലും കുലനാശം കൊണ്ടുണ്ടാകുന്ന ദോഷത്തെ നല്ലവണമറിയുന്ന ഞങ്ങള്‍ ഇ പാപത്തില്‍ നിന്ന് പിന്മാരെണ്ടാതാനെന്നു എങ്ങനെ അറിയാതിരിക്കും?
ഹരി ഓം... ഇവര്‍ അഭിമാന'മദം' മൂലം യുദ്ധം ചെയ്യാന്‍ വന്നിരിക്കുകയാണ്. എങ്കിലും നമ്മള്‍ നമ്മുടെ ഹിതം അറിയേണ്ടതുണ്ട്. ഇതെങ്ങനെ സാധ്യമാണ്, നമ്മള്‍ നമ്മെ തന്നെ വധിക്കുക എന്നത്. അറിഞ്ഞുകൊണ്ട് കാളകൂട വിഷം കഴിക്കുകയോ...?!!! നടക്കുന്ന വഴിയില്‍ പെട്ടെന്ന് മുന്‍പില്‍ സിംഹത്തെ കണ്ടാല്‍ അതിനു വഴിമാറി കൊടുക്കുകയല്ലേ ലാഭകരം !? പ്രകാശമുല്ലതുപെക്ഷിച്ചു ഇരുട്ടായ കിണറിനെ ആശ്രയിക്കുന്നതില്‍ എന്ടാണ് മെച്ചം? ദേവ, പറഞ്ഞാലും. മുമ്പില്‍ തീ കണ്ടിട്ടും മാറി നടന്നില്ലെങ്കില്‍ ഒരൊറ്റ ക്ഷണമകൊണ്ട് അത് നമ്മളെ ഗ്രസിച്ചു കരിച്ചുകലയുകയില്ലേ? ദോഷത്തിന്റെ മൂര്തീഭാവം ദേഹത്തില്‍ വീഴുന്നത് കണ്ടുകൊണ്ടു എന്നപോലെ അറിവുണ്ടായിട്ടും ഇപ്രകാരം പ്രവര്‍ത്തിക്കുകയോ? ഈ വിധം സംസാരിച്ചു നിര്‍ത്തിയിട്ടു പാര്‍ഥതന്‍ വീണ്ടും പറഞ്ഞു ദേവ, ശ്രദ്ധിച്ചു കേള്‍ക്കൂ. ഈ പാപം എത്രയും വലുതാണെന്ന് ഞാന്‍ അങ്ങയ്ക്ക് പറഞ്ഞു തരാം.
'കുലക്ഷയ കൃതം ദോഷം' എന്ന് രണ്ടു ശ്ലോകങ്ങളിലൂടെ രണ്ടു പ്രാവശ്യം വീതം പറഞ്ഞിരിക്കുന്നു... 'പശു'വിനെ അഥവാ 'ഗോ മാതാവിനെ' പ്രകൃതിയായി കാണുന്ന 'ആര്‍ഷ ഭാരതസംസ്കാരം' 'പശു'വിനെ കൊല്ലുന്നതിലൂടെ അഥവാ 'ഗോ' ഹത്യ ചെയ്യുന്നതിലൂടെ സ്വന്തം കഴുത്തറുത്തു 'കുലനാശം' ചെയ്യുന്നതിന് തുല്യമാണ്... ഇതിനു പ്രചോദനം കൊടുക്കുന്ന പ്രേരക ശക്തികളായ 'പ്രവര്‍ത്തി'യുടെ ബന്ധുക്കളെയാണ് 'ഇവര്‍' എന്ന് അര്‍ജ്ജുനന്‍ (പ്രവൃത്തി) പറഞ്ഞത്... ഇത് ദൈവീകതലത്തില്‍ നിന്നും ഗതിമാറി 'പൈശാചിക' പ്രവര്‍ത്തിയില്‍ എത്തിച്ചേരുന്നു... 'പ്രകൃതി' നശിച്ചാല്‍ 'പുരുഷന്' എവിടെയാണ് സ്ഥാനം 'സ്വന്തം ശവക്കല്ലറ' തോന്ടുന്നതിനു തുല്യവും... സാധു ജീവികളെ കൊന്നു തിന്നുന്ന 'ക്രൂര മൃഗങ്ങള്‍ക്ക് ' തുല്യമുള്ള പ്രാകൃത ജീവിതത്തിനെ 'കുലദോഷം' എന്ന് ഇവിടെ പറഞ്ഞിരിക്കുന്നു... ഇത്തരം പ്രവര്‍ത്തികളില്‍ വ്യാപരിക്കുന്ന 'ആത്മാക്കള്‍' ക്രുരത, ഭയം, ചൂതുകളി, വ്യഭിചാരം, കുരുട്ടു വഴി, മോഹം, മദം, മാത്സര്യം മുതലായ 'ദുശ്ശകുനാദി'കളായ ബന്ധുജനങ്ങള്‍ക്കു 'പ്രിയപ്പെട്ടവരായി' ഭൂമിയില്‍ നിവസിക്കുന്നു...
എതിര്‍ കക്ഷി ചൂതാട്ടതിനോ യുദ്ധതിനോ ക്ഷണിച്ചാല്‍ ക്ഷത്രിയന്‍ ഒഴിഞ്ഞു മാരരുതെന്നാണ് ചട്ടം. അതനുസരിച്ച് ദുര്യോധന പക്ഷത്തിന്റെ വെല്ലുവിളിയെ അര്‍ജ്ജുനനു നേരിടാതെ വയ്യ. വെല്ലുവിളിയുടെ ദുഷ്ഫലങ്ങലെപ്പറ്റി മറ്റു കക്ഷികള്‍ പൂര്‍ണ്ണമായി ഗ്രഹിചിരിക്കുകയില്ലെന്നു അദ്ദേഹം വിചാരിക്കുന്നു. അര്‍ജ്ജുനന്‍ ആ ദുഷ്ഫലങ്ങളെ മുഴുവന്‍ കാണുന്നുണ്ട്. അതുകൊണ്ട് അദ്ദേഹത്തിനു ഈ വെല്ലുവിളി സ്വീകരിക്കാന്‍ കഴിഞ്ഞില്‍. നല്ല ഫലമുലവാക്കുന്ന കടപ്പാട് നിരവേട്ടപ്പെടെണ്ടാവയാണ്. ഫലം മറിച്ചായാല്‍ ആരും അതിനു ബാധ്യസ്ഥരല്ല. ഇങ്ങനെ ഇരുവശവും ചിന്ടിച്ചുനോക്കി അര്‍ജ്ജുനന്‍, യുദ്ധം ചെയ്യേണ്ട എന്ന് തീരുമാനിക്കുകയാണ്. ഹരി ഓം...
കുലക്ഷയെ പ്രണശ്യന്തി
കുലധര്‍മ്മാ: സനാതന:
ധര്മ്മേ നഷ്ടെ കുലം കൃത്സ്നം
അധര്‍മ്മോ/ ഭിഭവത്യുത ... 40
സനാതനങ്ങളായ കുലധര്‍മ്മങ്ങള്‍ കുലനാശതാല്‍ നശിക്കുന്നു. ധര്‍മ്മം നശിക്കുമ്പോള്‍ കുലത്തെ ആകമാനം അധര്‍മ്മ ബാധിക്കുകയും ചെയ്യുന്നു.
ഹരി ഓം... വിറക് കൊള്ളികള്‍ കൂട്ടിയുരുംമുമ്പോള്‍ തീപ്പൊരി ഉണ്ടാകുന്നു. ആ തീ തന്നെ ആളിക്കത്തി വിറകെല്ലാം നശിപ്പിക്കുന്നു. അതുപോലെ, മത്സരം മൂലം ഗോത്രത്തില്‍ ഒരു വധമുണ്ടായാല്‍ അതിന്ടെ ഖോരമായ മഹാദോഷതില്‍ കുല നശിക്കുന്നു, അതുകൊണ്ട് ഈ പാപം മൂലം കുലധര്‍മ്മം ക്ഷയിക്കുന്നു; എന്നിട്ട് കുലത്തില്‍ അധര്‍മ്മം പ്രതിഷ്ഠ നേടുന്നു.
സകല ചരാചരങ്ങളുടെയും സൃഷ്ടാവ് 'ജഗദീശ്വരന്‍'.... സകലതിനെയും ദഹിപ്പിക്കാനുള്ള കഴിവ് 'അഗ്നി'ക്കുണ്ട്... ദഹനം കഴിഞ്ഞ വസ്തുവകകളെ 'ചാരം' എന്ന് പറയുന്നു... ഇതിനു മനുഷ്യനെന്നോ, മൃഗങ്ങലെന്നോ... പക്ഷികലെന്നോ ഒരു ഭേദവിത്യാസമില്ല... എല്ലാം കത്തിനശിച്ചാല്‍ വെറും 'ചാരം' മാത്രം... പക്ഷെ 'അറിവ്' നേടിയ മനുഷ്യജന്മം ചില ജീവിത വ്യവസ്ഥകള്‍ നിലനിര്തുകയുണ്ടായി അതിനെ നമ്മള്‍ 'ആചാരം' എന്ന് വിളിക്കുന്നു... ജീവിത വ്യവസ്ഥകളുടെ അതിസമ്പന്നമായ വീക്ഷണം അഥവാ 'ജീവിത വീക്ഷണം' അതിനെ 'ആചാരം' എന്ന് പറയും... അത് 'ദുഷി'ക്കുന്നതുകൊണ്ട് അതിനെ 'ദുരാചാരം' എന്ന് പറയുന്നു... കുലനാഷതിണ്ടേ ഹേതുവാണ് 'ദുരാചാരം'...
കുടുംബാങ്ങങ്ങളെ വേണ്ടുംവണ്ണം വളരാനും ആത്മീയ മൂല്യങ്ങള്‍ നേടാനും സഹായിക്കുന്ന അനേകം മതാചാര വിശേഷങ്ങള്‍ വര്നാശ്രമ വ്യവസ്ഥയിലുണ്ട്. ജനനം മുതല്‍ മരണം വരെ തുടരുന്ന ഈ ശുദ്ധീകരണ പ്രക്രിയകള്‍ തലമുതിര്നവരുടെ ചുമതലയില്‍ നടത്തുന്നു. അവരെല്ലാം മൃതിയടഞ്ഞാല്‍ ശുദ്ധീകരണത്തിന് വേണ്ടിയുള്ള കുടുംബാചാരങ്ങള്‍ നിലചെക്കാം. ശേഷിച്ച ഇളം തലമുറക്കാര്‍ അധാര്‍മ്മിക സ്വഭാവം കൈക്കൊള്ളുകയും അങ്ങനെ ആത്മീയ മുക്തിക്കുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്തേക്കും. അതുകൊണ്ട് വംശപിതാക്കള്‍ ഒരിക്കലും വധര്‍ഹരല്ല. ഹരി ഓം...
അധര്മാഭിവാത് കൃഷ്ണ
പ്രദുഷ്യന്തി കുലസ്ത്രിയ:
സ്ത്രീഷു ദുഷ്ടാസു വാര്‍ഷുണെയ
ജായതേ വരണസങ്ങര:... 41
ഹേ കൃഷ്ണ, അധര്‍മ്മത്തിന്റെ ബാധ കാരണമായി കുലസ്ത്രീകള്‍ ദുഷിച്ചു പോവുകയും അപ്പോള്‍ വര്‍ണ്ണ സംഗരം സംഭവിക്കുകയും ചെയ്യും (വര്‍ണ്ണങ്ങള്‍, ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്ര വിഭാഗങ്ങള്‍. വര്‍ണ്ണ സംഗരം, വര്‍ണ്ണങ്ങളുടെ മിശ്രണം).
ഹരി ഓം... അവിടെ ശരിയും തെറ്റുമെന്ന ചിന്തയില്ലാതെ ആരും എന്തും ആചരിക്കുന്നു; വിധിനിഷേധങ്ങലെല്ലാം നശിക്കുന്നു, വിളക്കുള്ളത് കളഞ്ഞു ഇരുട്ടിലായത് കാരണം നേര്‍വഴിയറിയാതെ തപ്പിത്തടയുന്നു, അതുപോലെ, കുലങ്ങള്‍ക്കു കുലക്ഷയമുണ്ടാവുംപോള്‍ പാപമല്ലാതെ വേരെയെന്തുണ്ടാവും?, ആത്മ നിയന്ത്രണം വലിചെറിഞ്ഞാല്‍ ഇന്ദ്രിയങ്ങള്‍ ഇഷ്ടം പോലെ പെരുമാറുകയും കുലസ്ത്രീകള്‍ വ്യഭിച്ചരിക്കപ്പെടുകയും ചെയ്യുന്നു. ഉത്തമന്മാര്‍ അധര്‍മ്മത്തില്‍ ചരിക്കുന്നു, അതുപോലെ വര്ന്നാവര്‍ന്നങ്ങള്‍ കൂടിക്കുഴയുന്നു, അങ്ങനെ ജാതിധര്‍മ്മം വേരോടെ പറിചെറിയപ്പെടുന്നു. ബലിമണ്ടപത്തില്‍ വച്ച ബലിയില്‍ കാക്കകള്‍ സ്വൈരമായി എത്തുന്നതുപോലെ കുളത്തില്‍ മഹാപാപങ്ങള്‍ പ്രവേശിക്കുന്നു...
വളരെ പ്രധാനപ്പെട്ട ശ്ലോകമാണ് ഇവിടെകൊടുതിട്ടുള്ളത്... കുലസ്ത്രീകളും, വര്‍ണ്ണസംഗരവും ഇവിടെ എടുത്തുപറയുന്നു... കുലസ്ത്രീകള്‍ എന്നുകൊണ്ടു ഉദ്ധേശിക്കുന്നത് എന്താണ് ..? കഴിഞ്ഞ ശ്ലോകത്തില്‍ പറയുകയുണ്ടായി 'കുലധര്‍മ്മം' ഒരു 'കുലസ്ത്രീ' ഒരു പെണ്‍കുട്ടി ജനിച്ചുകഴിഞ്ഞാല്‍ ആ പെണ്‍കുട്ടിയെ ഒരു പ്രത്യേക ശ്രദ്ധയോടുകൂടി സമൂഹം പരിചരിച്ചു ശുധിയോടുകൂടി വളര്‍ത്തിക്കൊണ്ടു വരുന്നു... സാമൂഹ്യപരമായ വ്യവസ്ഥിതിയില്‍ അവളുടെ പങ്കു വളരെ സ്തുത്യര്‍ഹമാണ് എന്ന് നമുക്കറിയാം... ഭാരതീയ സംസ്കാരത്തില്‍ 'സ്ത്രീ'സങ്കല്‍പ്പം എന്നാല്‍ പരമമായത് എന്നര്‍ത്ഥം... ദേവി സങ്കല്പം ഇവിടെ പ്രകടമാണ്... 'മകള്‍, സഹോദരി, അമ്മ' എന്ന പരിപാവനമായ ബന്ധങ്ങളില്‍ ഉറച്ചതാണ് 'സ്ത്രീ' സങ്കല്പം, അതുകൊണ്ട് 'കുലസ്ത്രീ' എന്ന് പറയുന്നു ... വിവാഹം കഴിച്ച സ്ത്രീ മാത്രമാണ് 'ഇവിടെ ഭാര്യ', അവളുടെ സകല സ്വാതന്ത്ര്യവും സ്വ ഭര്‍ത്താവിനോട് മാത്രവും... സ്ത്രീ സങ്കല്പം ഇവിടെ വ്യതിചലിച്ചാല്‍ എല്ലാം തകിടം മറിയുന്നു... 'രാവണ' സഹോദരി 'ശൂര്പ്പണക' ഒരു ഉദാഹരണം....
വിവാദ ശീലം സ്വയമര്തചോരിണീം... പരാനുകൂലാം പതിദോഷഭാഷിണീം...
അഗ്രാഷിനീമാന്യഗ്രഹപ്രവേശിണീം... ഭാര്യാം ത്യജെത്പുത്രദശപ്രസൂതികാം...
(വഴക്കിടുന്ന ശീലമുള്ളവളും, മോഷ്ടിക്കുന്നവളും, അന്യപുരുഷന് അനുകൂലയായവളും, ഭാര്താവിനെകുരിച്ചു ദോഷം പറയുന്നവളും, ആദ്യം ഭക്ഷിക്കുന്നവളും, അന്യഗ്രിഹങ്ങളില്‍ പോകുന്നവളുമായ ഭാര്യ പത്തു പുത്രന്മാരെ പ്രസവിച്ചവളാനെങ്കിലും അവളെ ഉപേക്ഷിക്കേണ്ടതാണ്...)
കാര്യേഷു മന്ത്രീ കരനെശു ദാസീ... രൂപേഷു ലക്ഷ്മീ ക്ഷമയ ധരിത്രീ...
സ്നേഹേഷു മാതാ ശയനേശു വേശ്യാ... ശട്കര്‍മ്മ നാരീ കുലധര്‍മ്മ പത്നീ...
(കാര്യത്തില്‍ മന്ത്രിയെപോലെയും, പ്രവര്‍ത്തിയില്‍ ദാസിയെപ്പോലെയും, രൂപത്തില്‍ ലക്ഷ്മിയെ പോലെയും, ക്ഷമ കൊണ്ട് ഭൂമിയെ പോലെയും സ്നേഹിക്കുന്നതില്‍ അമ്മയെപോലെയും ശയനത്തില്‍ വേശ്യയെപോലെയും ഇരിക്കുന്ന, ഈ ആറു ഗുണങ്ങള്ളവളാണ്ണ് കുലധര്‍മ്മ പത്നി)...
ഗുരു പത്നീ രാജ പത്നീ ജ്യേഷ്ഠ പത്നീ തതൈവ ച...
പത്നീ മാതാ സ്വമാതാച്ച പന്ജൈതെ മാതരസ്മ്രിത...
(ഗുരുപത്നിയും, രാജാവിന്റെ പത്നിയും, ജ്യേഷ്ടന്റെ പത്നിയും, ഭാര്യാ മാതാവും, സ്വന്തം മാതാവും എന്നീ അഞ്ചുപേരും സ്വന്തം മാതാക്കളാകുന്നു... )
പിതാ രക്ഷതി കൌമാരേ... ഭാര്യാ രക്ഷതി യോവ്വനെ...
പുത്രോ രക്ഷതി വാര്ധക്യെ... ന സ്ത്രീ സ്വാതന്ദ്ര്യ മര്‍ഹതി...
(പെണ്ണിനെ ബാല്യത്തില്‍ അച്ഛനും, യോവ്വനത്തില്‍ ഭര്‍ത്താവും, വാര്‍ധക്യത്തില്‍ പുത്രന്മാരും രക്ഷിക്കെണ്ടാതാണ്... സ്ത്രീ ഒരിക്കലും സ്വാതന്ദ്ര്യം അര്‍ഹിക്കുന്നില്ല (അവള്‍ തനിചാകരുത് അഥവാ അനാഥയാകരുത് എന്നര്‍ത്ഥം) - നീതി സാരം
കുലസ്ത്രീയുടെ ധര്‍മ്മം ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ... പക്ഷെ ഇന്ന് കാണുന്നത്, ഈ ആധുനിക സംസ്കാരം എന്തൊക്കെയാണ് ഇപ്പൊ കാട്ടിക്കൂട്ടുന്നത്... ഇതിനെയാണ് 'കുലക്ഷയം' എന്ന് പറയുന്നത്...
ഇതില്കൂടെ വര്‍ണസങ്കരം എന്ന് ഉദ്ധേശിക്കുന്നത് , "ചാതുര്‍വര്‍ണ്യം മായാ ശാസ്ത്രം ഗുണ കര്‍മ്മ വിഭാഗശ" എന്ന് ഇനിയുള്ള അധ്യായത്തില്‍ 'ഭഗവാന്‍' വളരെ വിശദമായി പറയുന്നുണ്ട്... ഒരുവന്ടെ ഗുണത്തിന്റെയും കര്മ്മതിന്റെയും അടിസ്ടാനതിലാണ് അവന്ടെ ജാതി നിര്‍ണയിച്ചിരിക്കുന്നത് എന്നര്‍ത്ഥം (ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍). ഒരു ഉദാ. ആശുപത്രിയിലെ ഭിഷഗ്വരന്‍ (ഡോക്ടര്‍) ആ അറിവ് നേടിയാല്‍ മാത്രമേ 'രോഗികളെ' ചികിത്സിക്കാന്‍ കഴിയുകയുള്ളൂ... ആശുപത്രിയിലെ 'അഴുക്കു ചാല്‍' വൃതിയാക്കുന്നവണ്ടേ ബുദ്ധി അവന്റെ അറിവില്‍ പരിമിതമാണ്...
സമൂഹത്തില്‍ സജ്ജനങ്ങള്‍ കൂടുതല്‍ ഉണ്ടാകണം. അത് ജീവിതത്തില്‍ സമാധാനത്തിനും ഐശ്വര്യത്തിനും ആത്മീയ വിശ്വാസത്തിനും കളമൊരുക്കുന്നു. രാജ്യത്തിന്റെയും ജനതയുടെയും പൊതുവായ ആത്മീയോത്കര്ഷത്തിനു വേണ്ടി സമൂഹത്തില്‍ സജ്ജനങ്ങള്‍ക്ക് പ്രാമുഖ്യമുണ്ടാകതക്കവിധത്തില്‍ രൂപീകരിക്കപെട്ടവയാണ് വര്‍ണ്ണാശ്രമ ധര്‍മ്മത്തിന്റെ വ്യവസ്ഥകള്‍. അത്തരം ഒരു ജന സമൂഹം അതിലെ സ്ത്രീകളുടെ ചാരിത്ര്യതെയും വിശ്വാസ്യതയും ആശ്രയിച്ചു നിനനില്‍ക്കുന്നു. കുട്ടികള്‍ പിഴച്ചുപോകാന്‍ എളുപ്പമുണ്ട്, സ്ത്രീകള്‍ അധപ്പതിക്കാനും അത്രതന്നെ എളുപ്പമുണ്ട്. അതുകൊണ്ട് കുട്ടികളെയും സ്ത്രീകളെയും കുളത്തിലെ പ്രായം ചെന്നവര്‍ രക്ഷിക്കെണ്ടിയിരിക്കുന്നു. വിവിധങ്ങളായ മതാചാരങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് കഴിയുന്ന സ്ത്രീകള്‍ വഴിപിഴച്ചുപോകാന്‍ ഇടയില്ല. സ്ത്രീകള്‍ സാമാന്യമായി ബുധിമാതികലല്ലെന്നും, അതുകൊണ്ട് അവരെ വിശ്വസിച്ചുകൂടെന്നും ചാണക്യന്‍ പറയുന്നു (അവരുടെ നിഷ്കലങ്ങത പല മറ്റു പലരും ചൂഷണം ചെയ്യും അതുകൊണ്ട് വിശ്വസിക്കാന്‍ പാടില്ല എന്ന് ഉദ്ധേഷിചിരിക്കുന്നത്). അങ്ങനെ പാരമ്പര്യമനുസരിച്ചുള്ള വിവിധാചാരാനുഷ്ടാനങ്ങളില്‍ ഇപ്പോഴും എര്പെട്ടുകൊണ്ടിരിക്കുകയാനെങ്കില്‍ അവരുടെ പാതിവൃത്യവും ഭക്തിയും കൊണ്ട് വര്‍ണ്ണാശ്രമ ധര്‍മ്മത്തില്‍ പങ്കെടുക്കാനര്‍ഹാതയുള്ള ഒരു ജനതയെ സൃഷ്ടിക്കാം. വര്ന്നാശ്രമാവ്യവസ്ഥ തകര്‍ന്നാലാകട്ടെ, സ്ത്രീകള്‍ സ്വതന്ട്രകലായി പരപുരുഷന്മാരുമായി ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയ്തു അനാവശ്യമായ ജനപ്പെരുപ്പമുണ്ടാക്കിയെക്കും. ഉത്തരവാദിത്വമില്ലാത്ത പുരുഷന്മാരും സമൂഹത്തില്‍ വ്യഭിചാരാസക്തി വളര്‍ത്തി ജനപ്പെരുപ്പത്തിന് വഴിവയ്ക്കും; മനുഷ്യവര്‍ഗ്ഗത്തെ യുദ്ധവും പകര്‍ച്ചവ്യാധിയും അടിക്കടി ക്ഷയിപ്പിക്കാന്‍ തുടങ്ങും... ഹരി ഓം...
ദോഷെയ് രേതയ് കുലഘ്നാനാം
വര്‍ണ്ണസങ്കര കാരകൈ:
ഉത്സാധ്യന്തേ ജാതി ധര്‍മ്മ:
കുലധര്‍മ്മാശ്ച്ച ശാശ്വത: 43
കുലഖാതകന്മാരുടെ വര്ന്നസങ്കരമുണ്ടാക്കുന്ന ഈ ദോഷങ്ങള്‍ സ്ഥിര നിഷ്ടങ്ങളായ ജാതിധര്‍മ്മങ്ങളെയും കുലധര്‍മ്മങ്ങളെയും നശിപ്പിക്കുന്നു. (യുദ്ധം മൂലം ഉണ്ടാകുന്ന സാമ്സ്കാരികതകര്ച്ചയുടെ ഒരു ചിത്രമാണ് അര്‍ജ്ജുനന്‍ എടുത്തു കാട്ടുന്നത്. വ്യത്യസ്ത രൂപതിലാനെങ്കിലും ആധുനിക കാലത്തും യുദ്ധം സാമ്സ്കാരികതകര്ച്ചയ്ക്ക് കാരണമാകുന്നുണ്ട്).
ഇവിടെ ചില അക്ഷരങ്ങള്‍ എത്ര ശ്രമിച്ചിട്ടും കിട്ടുന്നില്ല എന്നുള്ളതുകൊണ്ട് അതിന്റെ ശരിയായവ മനസ്സിലാക്കുക, സദയം ക്ഷമിക്കുക... :)
നമസ്കാരം ശ്യാം, ജാതി ചിന്ത പണ്ടു മുതല്‍ക്കെ ഉണ്ടായിരുന്നു എന്നുള്ളത് പുരാണ കഥകള്‍ പരിശോധിക്കുംപോള്‍ നമുക്ക് മനസ്സിലാകും... പക്ഷെ ഇന്ന് കാണുന്ന സമ്പ്രദായതിലായിരുന്നില്ല അന്നത്തെ ജാതി സമ്പ്രദായം... ഓരോ വ്യക്തികളുടെയും 'ജന്മ' 'കര്‍മ്മ' വാസനകളെ അടിസ്ഥാനമാക്കിയായിരുന്നു അത് നിലനിന്നിരുന്നത്... ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നാ ജാതി സമ്പ്രദായം 'ത്രിഗുണങ്ങളെ' അടിസ്ഥാനപ്പെടുത്തി പ്രാചീന കാലം മുതല്‍ക്കേ തുടര്‍ന്ന് വന്നുകൊണ്ടിരുന്ന ഒരു ജീവിത രീതിയായിരുന്നു... ഇന്നത്തെ ജീവിത സാഹചര്യത്തില്‍ കാണുന്ന ജാതി വ്യവസ്ഥ ഈ കാലഖട്ടത്തിന്റെ സ്വഭാവം അല്ലെ... 'കലിയുഗം' ഇങ്ങനെ തന്നെ യാണ്... സത്വത്തില്‍ സത്വം ബ്രാഹ്മണന്‍, സത്വത്തില്‍ രജസ്സു ക്ഷത്രിയന്‍ (ദ്വാപരയുഗം വരെ) രജസ്സില്‍ സത്വം വൈശ്യന്‍, തമസ്സില്‍ രജസ്സ് (ശൂദ്രന്‍) നും ആയിരുന്നു ഇതെല്ലം 'ദ്വാപരയുഗം' വരെയുള്ള 'തൃഗുണങ്ങളെ' അടിസ്ഥാനമാക്കിയാണ് നില നിന്നിരുന്നത്... 'ചാതുര്‍വര്‍ണ്യം മയ ശാസ്ത്രം ഗുണ കര്‍മ്മ വിഭാഗശ' എന്നുള്ള ഒരു ശ്ലോകതില്കൂടെ ഇനിയുള്ള അധ്യായത്തില്‍ ഭഗവാന്‍ വളരെ വിശദമായി അവിടെ പറയുന്നുണ്ട് ...
ഭഗവാന്‍ തന്നെ ജനിച്ചത് 'യാദവ' കുലത്തില്‍ അല്ലെ... പരമാത്മാവ് 'ശൂദ്ര'നായി ജനിച്ചു (കാരാഗ്രഹത്തില്‍ - തമസ്സ്) 'വൈശ്യ'നായി വളര്‍ന്നു (പശുവിന്‍ പാല്‍ വില്‍ക്കുന്ന കുടുംബത്തില്‍ ആണ് വളര്‍ന്നത് ) 'ക്ഷത്രിയ'നായി പടപൊരുതി (മധുരയില്‍ സൈന്യത്തിന്റെ അധിപനായിട്ടാണ് പോയത് - കംസനെ നിഗ്രഹികാന്‍) അവസാനം ബ്രഹ്മപദം... 'ബ്രഹ്മാവ്' പോലും ശിരസ്സ നമിച്ചിരുന്നു കാരണം സകല ചരാചരങ്ങളും ആ 'പരമാത്മാവില്‍' നിന്നും ഉത്ഭൂതമായതല്ലേ... 'പരമാത്മാവ്' പൂര്‍വ നാടകം കളിച്ചു മാതൃക കാട്ടിത്തരുകയാണ്...
കുലക്ഖ്നാനാം കുലസ്യ ച
പതന്തി പിതരോ ഹ്യെഷാം
ലുപ്ത പിണ്ടോദക ക്രിയ:
വര്‍ണ്ണ സങ്കരം കുലത്തിനും കുലനാഷകര്‍ക്കും നരകകാരണമായിതീരുന്നു. എന്ത് കൊണ്ടെന്നാല്‍ അവരുടെ പിതൃക്കള്‍ പിണ്ടോദക ക്രിയകള്‍ ഇല്ലാതെ അധ:പതിക്കുന്നു.
ഹരി ഓം... എന്നിട്ട് കുലതിനോന്നടക്കവും കുലഖാതകനും ഒരുപോലെ നരകത്തില്‍ പോകേണ്ടിവരുന്നു നോക്കൂ, വംശം മുഴുവന്‍ ഇപ്രകാരം പതിതരായാല്‍ സ്വര്‍ഗ്ഗത്തിലുള്ള പൂര്‍വ്വപുരുഷന്മാരും (അവിടെ നിന്നും) പിന്തിരിയും നിത്യ ക്രിയകള്‍ ഉപേക്ഷിക്കുകയും നൈമിതികക്രിയകള്‍ അറിയാതവുകയും ചെയ്യുമ്പോള്‍ ആര് ആര്‍ക്കു തിലോദകം അര്പ്പിക്കും? അപ്പോള്‍ പൂര്‍വ്വികര്‍ എന്ത് ചെയ്യും? എങ്ങനെയവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ കഴിയാനാവും ? അതുകൊണ്ടവരും കുലതിന്റെയോപ്പം (നരകത്തില്‍) എത്തുന്നു നഖാഗ്രതില്‍ പാമ്പ് കടിച്ചാല്‍ വേഗം ശിരസ്സുവരെ (വിഷം) വ്യപിക്കുന്നതുപോലെ മൂലസ്ഥാപകന്‍ അടക്കം കുലം മുഴുവന്‍ (നാശത്തില്‍) ആമഗ്നമാവുന്നു.
ഒരു കുടുംബത്തിലെ പിതാവ് സദാ മദ്യപാനിയും, മാതാവ് ദുര്ന്നടതകാരിയും ആയാല്‍ എന്ടായിരിക്കും അവസ്ഥ... !!! അവരുടെ മക്കളുടെ കാര്യം പിന്നെ പറയേണ്ടകാര്യമില്ല...! ഒരു വ്യക്തി, അവന്റെ കുടുംബം, സമൂഹം, രാജ്യം പിന്നെ ലോകം... ഇങ്ങനെ പോകുന്നു വ്യവസ്ഥിതി... 'മനശുധി'യുള്ളവന് മാത്രമേ അവന്ടെ 'ശരീരം വൃത്തി'യാക്കാന്‍ തോനുകയുല്ളൂ... അതിലൂടെ അവന്ടെ വീട് നന്നയിസൂക്ഷിക്കുന്നു... അതിലൂടെ സമൂഹം ശുദ്ധിയാകുന്നു... അതിലൂടെ രാജ്യം ശുധിയാകുന്നു പിന്നെ ലോകവും... ഇവിടെ ആധുനികമായ അവിവേകതിന്റെ അജ്ഞാനം കൊണ്ട് നിറയ്ക്കപ്പെടുന്ന 'അമേദ്യ'ത്തില്‍ ഈ ലോകം മുഴുവനും 'ദുരാചാര'ങ്ങളുടെ 'ദുര്ഗ്ഗന്തം' പരത്തിക്കൊണ്ടു 'കുലനാശ'ങ്ങളുടെ നരകങ്ങള്‍ തീര്‍ക്കുന്നു... മനസ്സും ശരീരവും വൃത്തിയായി സൂക്ഷിക്കുന്നവന്റെ ഹൃദയത്തില്‍ ഈശ്വര ചൈതന്യം നിറയൂനു... മറിചാനെങ്കിലോ, ദുര്മ്മരണങ്ങളിലൂടെയും ഗതികിട്ടാതെയും അലഞ്ഞു തിരിഞ്ഞു നടക്കുന്ന ദുരാത്മാക്കള്‍ക്ക് വസിക്കാനുള്ള ആവാസ കേന്ദ്രമാകുന്നു ഒരുവന്ടെ ശരീരം...!!!
ന വിഷം വിഷമിത്യാഹുര്‍ ബ്രഹ്മസ്വം വിഷമുച്യാതെ...
വിഷമെകാകിനം ഹന്തി ബ്രഹ്മസ്വം പുത്രപൌത്രകം... (നീതി സാരം)
ബ്രാഹ്മണന്റെ (ധാര്‍മ്മികനായ ഒരാളുടെ) സ്വതതപഹരിചാലുണ്ടാകുന്ന പാപം വിഷതെക്കാള്‍ വളരെ ശക്തമാണ്... വിഷം ഒരാളെ മാത്രം കൊല്ല്മ്പോള്‍ ബ്രഹ്മസ്വാപഹരനത്തിന്റെ 'പാപം' പുത്രപൌത്രാദികളെയെല്ലാം നശിപ്പിക്കുന്നു...
കാമ്യകര്‍മ്മങ്ങളുടെ വിധിയനുസരിച്ച് പിതൃക്കള്‍ക്ക് യതാകാലം പിണ്ടോധകക്രിയയുടെ ആവശ്യമുണ്ട്. ഇത് ചെയ്യുന്നത് വിഷ്ണു പൂജയിലൂടെയാണ്. വിഷ്ണു പ്രസാദം കഴിച്ചാല്‍ സര്‍വ്വപാപങ്ങളില്‍ നിന്നും മോചനം ലഭിക്കും. ചിലപ്പോള്‍ പ്രിത്രുക്കള്‍ പല തരത്തിലുള്ള പാപഫലങ്ങലാല്‍ കഷ്ടപ്പെടുകയായിരിക്കാം. മറ്റു ചിലര്‍ ചിലപ്പോള്‍ ശ്ടൂല ശരീരം ലഭിക്കാതെ സൂക്ഷ്മശരീരത്തില്‍ പ്രേതരൂപെന വര്തിക്കുവാന്‍ നിര്‍ബന്ധിതരായിതീരുകയു ചെയ്യുന്നു. ഈ പ്രസാടോചിഷ്ടം പിതൃക്കള്‍ക്ക് അര്‍പ്പിക്കുന്നതുകൊണ്ട് പ്രേതാവസ്തയിലും മറ്റുമുള്ള ക്ലെഷങ്ങളില്‍ നിന്ന് അവര്‍ മുക്തരാകുന്നതുമാണ്. പിതൃക്കള്‍ക്ക് അങ്ങനെ ഒരു സഹായം ചെയ്യുന്നത് കുടുംബപാരംപര്യമാണ്, ഭക്തിയുടെ ജീവിതതിലെര്‍പ്പെടാതവര്‍ക്ക് വിധിച്ചതുമാണ്. ഭക്തിഭരിതമായ ഭഗവത്സേവനം കൊണ്ടുതന്നെ, ആയിരമായിരം പിതൃക്കളെ ക്ളേശമുക്തരാക്കാന്‍ അവര്‍ക്ക് കഴിയും. ഹരി ഓം...
ഉത്സന്ന കുലധര്‍മ്മാണാം
മനുഷ്യാണാം ജനാര്ധന!
നരകേ നിയതം വാസ:
ഭവതീത്യനുശുശ്രുമ 44
അല്ലയോ കൃഷ്ണ, കുലധര്‍മ്മം നശിച്ച മനുഷ്യര്‍ക്ക് നിത്യനരകമാണ് ഫലമെന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്...!!!
ഹരി ഓം... പലതരം ദോഷങ്ങള്‍ തിങ്ങിനിറഞ്ഞ ആ കുലം പിന്നീട് മഹാഖോരമായ നരകം മാത്രമായിരിക്കും ഭോഗിക്കുക, അര്‍ജ്ജുനന്‍ പറഞ്ഞു, ആ സ്ഥാനത് ചെന്ന് വീണാല്‍ പിന്നെ കല്പാവസാനതില്പോലും രക്ഷകിട്ടുകയില്ല. അങ്ങനെയാണ് കുലക്ഷയം മൂലമുള്ള പതനം.
'കാമ'ത്തില്‍ 'നര'നായത് 'നരകന്‍' (അ-സുരന്‍) അത് കുലകളായി അഥവാ 'കുല'ങ്ങളായി വര്‍ദ്ധിക്കുമ്പോള്‍ 'നരകം' എന്ന് പറയുന്നു... ഭൂമിയിലെ മനുഷ്യരുടെ 'കാമം' (ദുരാഗ്രഹം - ആഗ്രഹം ദുഷിച്ചത്) കൊണ്ടുള്ള അത്യാര്‍ത്തി ഭൂമിക്ക് തന്നെ നാശം വരുത്തുന്ന തരത്തില്‍ 'നരക'മാക്കി തീര്‍ക്കുന്നു...
ഒരു കഥ: ഒരിക്കല്‍ 'ചട്ടമ്പിസ്വാമികള്‍' തിരുവനന്തപുരത്ത് 'കണ്ണമ്മൂല' എന്ന സ്ഥലത്തുകൂടെ നടന്നുപോകുമ്പോള്‍ അതുവഴി ഒരു കാളവണ്ടി സഞ്ചരിക്കുന്നത് കണ്ടു... അതില്‍ ഭാരം വലിക്കുന്ന ഒരു കാളയുടെ കണ്ണില്‍ നിന്നും ധാരധാരയായി കണ്ണുനീര്‍ പൊഴിക്കുന്നത് സ്വാമികള്‍ പെട്ടെന്ന് കാണാനിടയായി... സ്വാമികള്‍ അതിനടുത് ചെന്ന്... ദിവ്യദ്രിഷ്ടിയിലൂടെ സ്വാമികള്‍ക്ക് കാളയുടെ 'മുന്‍ജന്മ കര്‍മ്മ'ത്തെ വളരെവേഗം ഗ്രഹിക്കാന്‍ സാധിച്ചു... മുന്‍ജന്മത്തില്‍ ഈ കാള ഒരു 'വലിയ യജമാന'നായിരുന്നു എന്ന് സ്വാമി യോഗ വിദ്യയിലൂടെ മനസ്സിലാക്കി... 'പൂര്‍വ്വ ജന്മ'ത്തില്‍ മറ്റുള്ളവരോട് കാണിച്ച അമിതമായ ക്രൂരത, തന്നെ ഈ ജന്മത്തില്‍ ഒരു കാളയായി ജനിപ്പിച്ചു ... കാളയുടെ ദുഃഖം മനസ്സിലാക്കിയ 'സ്വാമി ഉടനെ തന്നെ അടുത്തുള്ള ഒരു പീടികയില്‍ ചെന്ന് ഒരു 'പഴം' മേടിച്ചു ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു 'മോക്ഷമന്ത്രം' ജപിച്ചു ആ കാളയ്ക്കു തിന്നാന്‍ കൊടുത്തു... കുറച്ചു കഴിഞ്ഞപ്പോള്‍ 'കാള' യുടെ ശരീരം നിലത്തു വീണു 'ജീവന്‍ മുക്ത'നായി... (സ്വാമികളുടെ ജീവിത ചരിത്രത്തില്‍ നിന്ന്...)
അദ്വൈതത്തില്‍ 'ധ്യാനം' 'സ്വര്‍ഗ്ഗവും', 'സംസാരം' 'നരകവും' ആകുന്നു... കൂടുതല്‍ ഇനിയുള്ള അധ്യായങ്ങളില്‍ വിവരിക്കുന്നുണ്ട് ...
സ്വാനുഭവത്തെ മുന്നിര്തിക്കൊണ്ടല്ല, 'ആധികാരിക വചന'ങ്ങളെ പ്രമാണമാക്കിയാണ് അര്‍ജ്ജുനന്‍ വാദിക്കുന്നത്. അതാണ് 'ശരിയായ ജ്ഞാനം' നേടാനുള്ള മാര്‍ഗ്ഗം. ഏതു വിഞാനശാഖയിലായാലും ശരി, അതില്‍ നൈപുണ്യമാര്‍ജ്ജിച്ച ഒരാളുടെ സഹായമില്ലാതെ ആര്‍ക്കും അതിന്റെ അന്തസതയുള്‍ല്‍ക്കൊള്ളന്‍ പറ്റില്ല. മരണത്തിനു മുന്‍പ് പാപകര്‍മ്മങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ നിശ്ചയമായും അനുഷ്ടിക്കനമെന്ന വ്യവസ്ഥ വര്‍ണ്ണാശ്രമ ധര്മ്മതിലുണ്ട്. നിരന്തരം ദുഷ്കര്‍മ്മങ്ങളിലെര്‍പ്പെടുന്നവര്‍ പ്രായശ്ചിതമെന്ന ഈ പ്രക്രിയ അനുഷ്ടിക്കണം. അപ്രകാരം ചെയ്തില്ലായെങ്കില്‍ നിശ്ചയമായും പാപകര്‍മ്മങ്ങള്‍ മൂലമുണ്ടായ ദുരിതഫലങ്ങള്‍ അനുഭവിക്കുന്നതിനായി അയാള്‍ നരകങ്ങളിലേക്ക് തള്ളിമാറ്റപ്പെടും... ഹരി ഓം...
ആഹോബത മഹത്പാപം
കര്‍ത്തും വ്യവസിതാ വയം
യദ്രാജ്യസുഖ ലോഭേന
ഹന്തും സ്വജനമുദ്യതാ:... 45
അയ്യോ കഷ്ടം! ഞങ്ങള്‍ മഹാപാപം ചെയ്യാനാണല്ലോ തുനിഞ്ഞത് ! രാജ്യ സുഖത്തിലുള്ള അത്യാഗ്രഹം മൂലം സ്വജനത്തെ കൊല്ലാന്‍ ഒരുംമ്പെട്ടുവല്ലോ !
ഹരി ഓം... ജയം കൊണ്ട് പ്രതീക്ഷിക്കുന്ന രാജ്യസുഖം ക്ഷണഭനഗുരമാനെന്നു അറിഞ്ഞുകൊന്ടെങ്ങിലും ഈ ദോഷം ഒഴിവാക്കേണ്ടതല്ലേ? നമ്മുടെ മുതിര്‍ന്നവരെയെല്ലാം വധിക്കാന്‍ വേണ്ടി അവരുടെമേല്‍ ദൃഷ്ടി പതിപ്പിച്ചത് തന്നെ ചെറിയ കാര്യമാണോ, പറഞ്ഞാലും... കഷ്ടം! എന്തൊരു മഹാപാപതിനാണ് നാമോരുങ്ങി പുറപ്പെട്ടത്? രാജ്യം നേടി സുഖിക്കാന്‍ വേണ്ടി സ്വജനങ്ങളെ കൊല്ലുകയോ ?...
'പാപവും' 'പുണ്യവും' :
ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍, അത് ഒരു പക്ഷെ 'ആചാരാനുഷ്ടാനങ്ങള്‍' ആകാം, 'അനുഷ്ടികേണ്ടത് '. ഒരു ചെടി വളരുന്നു... പിന്നെ അതില്‍ പുഷ്പങ്ങള്‍ ഉണ്ടാകുന്നു പിന്നെ അത് കായയാകുന്നു, കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ ചെടിതന്നെ നശിച്ചുപോകുമെങ്കിലും... അതില്‍ ഉണ്ടാകുന്ന 'വിത്തുകള്‍' ഇതേ ചെടിയെതന്നെ വീണ്ടും ഭൂമിയില്‍ നിലനിര്‍ത്തുന്നു... പക്ഷെ മനുഷ്യര്‍ പൌരാണികാചാര്യന്മാര്‍ അനുഷ്ടിച്ചു വന്നിരുന്ന കര്‍മ്മങ്ങള്‍ അജ്ഞാനത്തിന്റെ ഇരുട്ട് കാരണം 'നിലവിളക്കില്‍ ക്ലാവ് പിടിച്ചു നശിച്ചുപോകുന്നതുപോലെ ആചാരാനുഷ്ടാനങ്ങള്‍ ദുഷിക്കുന്നു, അതുകൊണ്ട് അതിനെ 'ദുരാചാരം' എന്ന് പറയുന്നു. ഈ ദുരാചാരങ്ങള്‍ ചെയ്തുകൂട്ടി അവന്‍ സ്വന്തം ജീവിതത്തെ 'പാപ പങ്കിലമാക്കുന്നു'. അതിരാവിലെ ഉറക്കമുണര്‍ന്നു 'ബ്രാഹ്മണ കന്യകകള്‍' വീട്ടുമുറ്റത്ത് ഉറുമ്പുകള്‍ക്ക് ഭക്ഷിക്കാന്‍ അരിപ്പൊടി വിതറുന്നു, അതിനെ നമ്മള്‍ 'കോലം' എന്ന് പറയുന്നു. സമസ്ത ജീവരാശികള്‍ക്കും ഈ ഭൂമിയില്‍ വസിക്കാന്‍ 'അവകാശമുണ്ട്'. വിവേകം കൊണ്ട് അവറ്റകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് 'പുണ്യവും'... അജ്ഞാനം കൊണ്ട് ഇവയെ കൊല്ലുന്നത് 'പാപവും' ആണ്, അതുകൊണ്ട് അതിനെ 'ക്ഷണഭംഗുരം' എന്നും പറയുന്നു. അറിഞ്ഞു കൊണ്ട് (വാക്കുകൊണ്ടോ, പ്രവര്തികൊണ്ടോ) ഒന്നിനെയും ഹിമ്സിക്കുകയില്ല എന്നുള്ളതാണ് താത്വികമായ ചിന്ത. മനസ്സിലുള്ള ആഗ്രഹങ്ങളെ (ഗ്രഹിക്കുക എന്നാല്‍ 'മനസ്സിലാക്കുക' എന്നര്‍ത്ഥം) നിഗ്രഹിക്കുകയാണ് (ദുരാഗ്രഹങ്ങളെ നശിപ്പിക്കുകയാണ് അഥവാ ഇല്ലാണ്ടാക്കുകയാണ്) 'പഞ്ചഭൂതാധിഷ്ടിതമായ' വിഗ്രഹത്തില്‍ (വിശേഷാല്‍ ഗ്രഹിക്കുക) നോക്കി മനസ്സിലാക്കേണ്ടത് ... അങ്ങനെ 'പഞ്ചേന്ദ്രിയങ്ങളെ' അടക്കാന്‍ അഥവാ നിയന്ത്രിക്കാന്‍ മനസ്സിന് പ്രേരണ കിട്ടുന്നു.
കിം വാനേന ധാനേന വജികരിഭിഹി പ്രാപ്തേന രാജ്യേന കിം
കിം വാ പുത്രകളത്രമിത്രാപശുഭിര്ടെഹേന ഗേഹേന കിം
ജ്ഞാത്വൈതാക്ഷണഭംഗുരം സപാദി രേ ത്യാജ്യം മനോ ദുരതഹ
സ്വാത്മാര്തം ഗുരുവാക്യതോ ഭജ ഭജ... ശ്രീപാര്‍വതീവല്ലഭം.
(ശിവപ്രധാന ക്ഷമാപണ സ്തോത്രം)...
സ്വാര്‍ത്ഥ മോഹത്താല്‍ സ്വന്തം അച്ഛനമ്മമാരെയോ സഹോദരന്മാരെയോ കൊന്നു കളയാന്‍ ഒരാള്‍ പ്രേരിതനായെക്കും. അത്തരം പല സന്ദര്‍ഭങ്ങള്‍ ലോകചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. അര്‍ജ്ജുനന്‍ സാത്വികനായ ഒരു ഭക്തനാകയാല്‍ ധാര്‍മ്മിക പ്രമാണങ്ങളെപ്പറ്റി എപ്പോഴും ബോധവാനാണ്. അതുകൊണ്ട് അധാര്‍മ്മിക കൃത്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍കാന്‍ ശ്രദ്ധിക്കുന്നു... ഹരി ഓം...
യദി മാമപ്രതീകാരം
അശസ്ത്രം ശസ്ത്രപാണയ :
ധാര്‍ത്തരാഷ്ട്രാ രണേ ഹന്യു:
തന്മേ ക്ഷേമതരം ഭവേത് ... 46
ആയുധമെടുകാതെയും അതിര്‍ക്കാതെയും നില്‍ക്കുന്ന എന്നെ ആയുധപാണികളായ കൌരവര്‍ കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ. അതെനിക്ക് കൂടുതല്‍ ക്ഷേമകരമായിരിക്കും. (താന്‍ ആയുധമെടുക്കാനോ ദുര്യോധനാദികളെ എതിര്‍ക്കാനോ ഭാവമില്ലെന്നു ഈ പ്രസ്ഥാവതിലൂടെ അര്‍ജ്ജുനന്‍ വ്യക്തമാക്കുന്നു).
ഹരി ഓം... ഇപ്രകാരമുള്ള ജീവിതത്തെക്കാള്‍ നല്ലത് ആയുധമുപെക്ഷിച്ചു അവരുടെ ബാണങ്ങള്‍ സഹിക്കുകയാണ്, അതുമൂലം മരണം തന്നെ സംഭവിച്ചാലും ശരി, സ്വീകരിക്കാം. പക്ഷെ, ഈ പാപം ഇഷ്ടമില്ല.
'ബാഹ്യാന്തര പ്രകൃതിയില്‍' 'സൂര്യാസ്തമനം' ആരംഭിച്ചു ഇനി അങ്ങോട്ട് ഇരുട്ടാണ്, 'അലസത' സന്ധ്യാ വന്ദനവും (നിലവിളക്ക് കൊളുത്തി നാമം ജപിക്കുന്ന വിശുധാചാരം) മറ്റും ചെയ്യുന്നതിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. പകരം മറ്റു ദുരാചാര കര്‍മ്മങ്ങളില്‍ ഏര്‍പ്പെടാന്‍ വെമ്പല്‍ കാട്ടുന്നു. (പണ്ട്കാലങ്ങളില്‍ ക്ഷേത്ര ദര്‍ശനം പതിവായിരുന്നു. ക്ഷേത്രാചാരങ്ങള്‍ പരിശുദ്ധമായിരുന്നു. ഇന്ന് ക്ഷേത്രാചാരങ്ങള്‍ ദുരാചാരമായിക്കൊണ്ടിരിക്കുന്നു (കോഴിയും കള്ളും ഒക്കെയാണ് ഇന്ന് ചില ക്ഷേത്രങ്ങളില്‍ 'പ്രസാദമായി' നല്‍കുന്നത്), ഇല്ലെങ്കില്‍ ഇതേ സമയം നഗരത്തിലുള്ള ഏതേലും 'സിനിമ ശാലകളില്‍' ആയിരിക്കും 'ദീപം കൊണ്ടുള്ള' ആരാധന കാണാറുള്ളത്.
'നന്മയും തിന്മയും' സദാ 'യുദ്ധതിലാണല്ലോ', 'പകലിന്റെയും രാത്രിയുടെയും' സമയ ദൈര്‍ഖ്യം എല്ലായിടത്തും ഏകദേശം ഒരുപോലെയാണ് . പക്ഷെ മനുഷ്യന്റെ ബുധിവികാസത്തിന്റെ ഫലമായി രാത്രിയിലും 'നിലവിളക്കും' മറ്റും തെളിയിച്ചു ഇരുട്ടിനെ മാറ്റി വെളിച്ചമാക്കി പകലിന്റെ ദൈര്‍ഖ്യം കൂട്ടാന്‍ ശ്രമിക്കുന്നു, ഉറക്കത്തിനു (തമോ ഗുണം) വേണ്ടി മാത്രം 'ഇരുട്ടിനെ' (തമോ ഗുണം) ആശ്രയിക്കുന്നു. അപ്പോള്‍ 'സൂര്യനെ തന്നെയല്ലേ നമ്മള്‍ 'ഗുരു' വായി കാണേണ്ടത്... കാരണം 'ഗുരു' പോയിക്കഴിഞ്ഞാലും വെളിച്ചം ഉണ്ടാക്കി നിലനിര്‍ത്തുക എന്നതാണ് തത്വം. ഇതിനെക്കുറിച്ച് കൂടുതല്‍ ഇനി വിശദമാക്കുന്നുണ്ട്.
ക്ഷത്രിയരുടെ സമരമുറകളില്പ്പെട്ട ഒരു നിബന്ധനയാണ്, നിരായുധനും, പോരുതാനിഷ്ടപ്പെടാതവനുമായ എതിരാളിയെ ആക്രമിച്ചു കൂടാ എന്നത്. ഈ വിഷമഖട്ടത്തില്‍ ശത്രുക്കള്‍ ഇങ്ങോട്ട് ആക്രമിച്ചാലും താന്‍ പൊരുതാന്‍ പോകുന്നില്ലെന്ന് അര്‍ജ്ജുനന്‍ തീരുമാനിക്കുന്നു. മറുകക്ഷി അത്രമാത്രം യുധ്ഹോത്സുകരാനെന്നു അദ്ദേഹം ആലോചിച്ചതെയില്ല. ഭഗവാന്റെ ഉത്തമഭക്തനെന്ന നിലയില്‍ സ്വാഭാവികമായ മൃദുലഹൃദയത്വതിന്റെ ലക്ഷണങ്ങളാണിതെല്ലാം... ഹരി ഓം...
സഞ്ജയ ഉവാച:
ഏവമുക്ത്വര്‍ജ്ജുന: സംഖ്യേ
രതോപസ്ഥ ഉപാവിശത്
വിസൃജ്യ സശരം ചാപം
ശോകസംവിഗ്നമാനസ:... 47
യുദ്ധഭൂമിയില്‍ വച്ച് ഇപ്രകാരം പറഞ്ഞിട്ട് ദുഖാധികൃത്യതാല് ചഞ്ചല മനസ്കനായ അര്‍ജ്ജുനന്‍ അമ്പും വില്ലും താഴെയിട്ടു തേര്‍ത്തട്ടില്‍ തളര്‍ന്നിരുന്നു.
(അര്‍ജ്ജുനന്‍ ഹൃദയദൌര്‍ബല്യവും പാരവശ്യവും പ്രകടിപ്പിച്ചുകൊണ്ട് ഇതുവരെ പറഞ്ഞതെല്ലാം ക്ഷമയോടെ കേട്ടിരുന്നതല്ലാതെ ശ്രീകൃഷ്ണന്‍ ഒരു വാക്കും ഉച്ചരിച്ചില്ല. അര്‍ജ്ജുനന്‍ പറയാനുള്ളതെല്ലാം പറഞ്ഞു തീര്‍ക്കട്ടെ എന്ന ഭാവത്തില്‍ മൌനം ഭജിച്ചതെയുള്ളൂ).
ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്നാര്‍ജ്ജുന സംവാദേ അര്‍ജ്ജുനവിഷാദ യോഗോനാമ പ്രത്ഥമോദ്ധ്യായഹ സമാപ്തഹ ഹരിഹി ഓം ഹരിഹി ഓം ഹരിഹി ഓം...
(ഇങ്ങനെ ശ്രീമദ്‌ഭഗവദ്ഗീതയായ ഉപനിഷത്തില്‍ ബ്രഹ്മവിദ്യാന്തര്‍ഗതമായ യോഗശാസ്ത്രത്തില്‍ ശ്രീകൃഷ്നാര്‍ജ്ജുന സംവാദരൂപമായ 'അര്‍ജ്ജുന വിഷാദയോഗം' എന്ന ഒന്നാമധ്യായം കഴിഞ്ഞു).
ഹരി ഓം... യുദ്ധക്കളത്തില്‍ അര്‍ജ്ജുനന്‍ ഇപ്രകാരം സംസാരിച്ചു, സഞ്ജയന്‍ ധൃതരാഷ്ട്രരോട് പറഞ്ഞു; ശ്രദ്ധിച്ചു കേട്ടാലും, പിന്നീട് (അര്‍ജ്ജുനന്‍) അത്യധികം സങ്കടപ്പെടുകയും വികാരാധിക്യം സഹിക്കവയ്യാതെ രഥത്തില്‍ നിന്നും ചുവട്ടിലേക്ക് ചാടുകയും ചെയ്തു, പദവി നഷ്ടപ്പെട്ട രാജകുമാരന്‍ ഇപ്രകാരം എല്ലാവിധത്തിലും നിര്വീര്യനാകുന്നുവോ, ഇപ്രകാരം രാഹുവിനാല്‍ ഗ്രസിക്കപ്പെട്ട സൂര്യന്‍ പ്രഭാഹീനനാകുന്നുവോ, അല്ലെങ്കില്‍, മഹാസിദ്ധി ലഭിച്ച താപസന്‍ ഇപ്രകാരം താനറിയാതെ ഭ്രമം മൂലം കാമാര്‍ത്തനായി നാണക്കേടിലാവുന്നുവോ അതുപോലെ ആ ധനുര്‍ധരന്‍ അതിദു:ഖതാല്‍ ശിതിലനായി കണ്ടിടതുവച്ചു ഉത്തമരഥത്തെ ത്യജിച്ചു എന്നിട്ട്, ധനുസ്സും ബാനങ്ങളും ഉപേക്ഷിച്, അടക്കാന്‍ വയ്യാത്ത കണ്ണീരു പൊഴിച്ച്. അപ്രകാരമായിതീര്‍ന്നു. രാജന്‍, (അര്‍ജ്ജുനന്‍), സഞ്ജയന്‍ പറഞ്ഞു.
സഞ്ജയന്‍ എന്നാല്‍ (എല്ലാത്തിന്റെയും ജയം) അതായത് സമസ്ത ജീവരാശികളുടെ ജയം, ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പ് (ഉറുമ്പിനും ജീവിക്കണം, ഉടുംബിനും ജീവിക്കണം, ഊളനും (കുറുക്കന്‍) ജീവിക്കണം, ഉരഗവര്ഗ്ഗങ്ങള്‍ക്ക് (നാഗങ്ങളും, സര്‍പ്പങ്ങളും) മുഴുവനും ജീവിക്കാന്‍ അവകാശമുണ്ട് - 'ഉ' എന്ന അക്ഷരം 'പാണിനി മഹര്‍ഷിയുടെ 'വ്യാകരണ ശാസ്ത്രത്തില്‍' 'ഭയവികാരതിനെ പ്രതിപാദിക്കുന്നു) ഇതിന്ടെയൊക്കെ ഇടയില്‍ 'മനുഷ്യനും' ജീവിക്കണം. പക്ഷെ ഇന്ന് ഈ 'മനുഷ്യരുടെ' ഇടയില്‍ 'ഇവയ്ക്കു' ജീവിക്കേണ്ടി വരുന്നു എന്നതാണ് വളരെ വിഷമകരമായ അവസ്ഥ...
എല്ലാറ്റിന്റെയും 'ആത്മാവിനെ' അറിയാന്‍ ശ്രമിക്കാതെ ' ഇന്ദ്രിയവിഷയ സുഖങ്ങളില്‍ ' അമിതമായ ആസക്തിയില്ലെങ്കിലും' അര്‍ജ്ജുനന്‍ 'ആലസ്യത്തിന്റെ' 'തമോഗര്‍ത്തങ്ങളില്‍ ' വീണു വിലപിക്കുന്നു.
കലിയുഗം രജസ്സില്‍ തമസ്സും, തമസ്സില്‍ രജസ്സും, തമസ്സില്‍ തമസ്സും ആയി 'അധമ' വ്യവഹാരങ്ങളില്‍ വ്യാപരിക്കുന്നു... മനുഷ്യരുടെ പഞ്ചേന്ദ്രിയങ്ങള്‍ 'പഞ്ചഭൂതങ്ങളിലെ' ഈ 'അധമ ഗുണങ്ങളുടെ' പിടിയില്‍ അകപ്പെട്ടു 'ദു:ഖമനുഭവിക്കുന്നു'.
ശത്രുപക്ഷത്തെ സൈന്യസന്നാഹം നിരീക്ഷിക്കാനായി എഴുന്നേറ്റു നിന്ന അര്‍ജ്ജുനന്‍ അത്യന്തം ദുഖിതനായിതീര്‍ന്നു അമ്പും വില്ലും ഉപേക്ഷിച്ചിട്ട് വീണ്ടും ഇരിക്കുകയാണ്. ദയാലുവും മൃദുലഹൃദയനും ഭഗവത്സേവ നിരതനുമായ അദ്ദേഹം ആത്മഞാനതിനു അര്‍ഹന്‍ തന്നെ.
ഉപസംഹാരം:
ഇനിമേല്‍ ആ വൈകുണ്‍oനാഥന്‍ സങ്കടപ്പെടുന്ന പാര്‍ത്ഥനെ കണ്ടിട്ട് ഇപ്രകാരം പരമാര്‍ഥത്തെ നിരൂപണം ചെയ്തു എന്ന കഥയുടെ അടുത്തഭാഗം വിസ്തരിച്ചു കൌതുകപൂര്‍വ്വം കേള്‍പ്പിക്കാം, നിവൃത്തിദാസനായ ജ്ഞാനദേവന്‍ പറഞ്ഞു. കുരുക്ഷേത്ര യുദ്ധക്കളത്തില്‍ സൈന്യ നിരീക്ഷണം എന്ന ശ്രീമദ് ഭഗവത് ഗീതയുടെ ഒന്നാമാദ്ധ്യായ വ്യാഖ്യാനം ഇവിടെ പരിപൂര്‍ണമാകുന്നു.
(അര്‍ജ്ജുന വിഷാദയോഗം എന്ന ഒന്നാമധ്യായം സമാപിച്ചു)... ഹരി ഓം...
നമോഃസ്തുതേ വ്യാസവിശാലബുദ്ധേ,
ReplyDeleteഫുല്ലാരവിന്ദായത പത്രനേത്ര,
യീനത്വയാ ഭാരത തൈലപൂ൪ണ്ണഃ
പ്രജ്വാലിതോ ജ്ഞാനമയപ്രദീപഃ
പ്രപന്ന പാരിജാതായ തോത്രവേത്രൈക പാണയേ
ജ്ഞാനമുദ്രായ കൃഷ്ണായ ഗീതാമൃതദുഹേ നമഃ
സ൪വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാ൪ഥോ വത്സഃ സുധീ൪ഭോക്താ ദുഗ്ദ്ധം ഗീതാമൃതം മഹത്.
വസുദേവസുതം ദേവം കംസ ചാണൂര മ൪ദ്ദനം
ദേവകീ പരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും
ഭീഷ്മ ദ്രോണതടാ ജയദ്രഥജലാ ഗാന്ധാര നീലോപലാ
ശല്യ ഗ്രാഹവതീ കൃപേണ വഹനീ ക൪ണ്ണേന വേലാകുലാ
അശ്വത്ഥാമവിക൪ണ്ണ ഘോരമകരാ ദുര്യോധനാവ൪ത്തിനീ
സോത്തീ൪ണ്ണാ ഖലു പാണ്ഡവൈ രണനദീ കൈവ൪ത്തക കേശവഃ
പാരാശര്യവചഃ സരോജമമലം ഗീതാ൪ഥഗന്ധോത്കടം
നാനാഖ്യാനക കേസരംഹരികഥാ സംബോധനാബോധിതം
ലോകേ സജ്ജനഷട്പദൈരഹരഹഃ പേപീയമാനംമുദാ
ഭൂയാത് ഭാരതപന്കജം കലിമല പ്രധ്വംസി നഃ ശ്രേയസേ.
മൂകം കരോതി വാചാലം പംഗും ലംഘയേ ഗിരിം
യത് കൃപാ തമഹം വന്ദേ പരമാനന്ദമാധവം
യം ബ്രഹ്മാവരുണേന്ദ്ര രുദ്ര മരുതഃ സ്തുന്വന്തി ദിവ്യൈസ്തവൈ൪ -
വ്വേദൈഃ സാംഗപദക്രമോപനിദൈ൪ഗായന്തി യം സാമഗാഃ
ധ്യാനാവസ്ഥിത തദ്ഗദേന മനസാ പശ്യന്തി യംയോഗിനോ
യസ്യാന്തം ന വിദുഃ സുരാസുരഗണാ ദേവായ തസ്മൈ നമഃ
അടുത്ത അധ്യായങ്ങൾഎങ്ങിനെ വായിക്കാൻ കഴിയും? അതി മനോഹരമായ അവതരണം.
ReplyDelete