Wednesday, January 11, 2012

ദക്ഷിണാമൂര്‍ത്തയേ ....നമ :


വിശ്വനായകനായ ഭഗവാന്‍ പരമശിവന്റെ ജ്ഞാനരൂപമായ ഭാവരൂപമാണ് ദക്ഷിണാമൂര്‍ത്തി.സങ്കല്‍പം...
അറിവിന്റെ മൂര്‍ത്തിഭാവമായി ദക്ഷിണാമൂര്‍ത്തിയെ ആരാധിച്ചു പോരുന്നു...ദക്ഷിണാമൂര്‍ത്തിഭാവത്തില്‍ ശിവാരാധന നടത്തുന്ന രീതി ദക്ഷിണഭാരതത്തിലാണ് കൂടുതലായിട്ടുള്ളത്..ദക്ഷിണാമൂര്‍ത്തി ഒരു താന്ത്രിക ദേവതയാന്നും വിശ്വാസമുണ്ട്...!!!..."ഈശാദൃഷ്ടോത്തര ശതോപ നിഷാദ:" എന്നാ ഉപനിഷത്സമാഹാരത്തില്‍ ദക്ഷിണാമൂര്‍ത്യുപനിഷദ് ഉള്‍ക്കൊണ്ടിട്ടുണ്ട്...ശങ്കരാചാര്യസ്വാമികള്‍ ദക്ഷിണാമൂര്‍ത്തിസ്തവത്തില്‍ ലോകാചാര്യനായ ഭഗവാനെ പ്രകീര്‍ത്തിച്ചിട്ടുണ്ട് ..ജ്ഞാനേശ്വരനും,യോഗമൂര്‍ത്തിയുമായ ഭഗവാനെ ശങ്കരാചാര്യസ്വാമികള്‍ പ്രാര്‍ഥിച്ചത് ഇപ്രകാരമാണ്...

"ഭൂമി , വായു , ജലം , ഹോതാവ് , അഗ്നി , ചന്ദ്രന്‍ ,ആദിത്യന്‍ , ആകാശം എന്നിങ്ങനെ അഷ്ടമൂര്‍ത്തിയായി വിളങ്ങുന്ന ദക്ഷിണാമൂര്‍ത്തിയെ നമിക്കുന്നു..

ദക്ഷിണാമൂര്‍ത്തി ഉപനിഷദ് ആരംഭിക്കുന്നത് സനകാദി മുനിമാര്‍ മാര്‍ക്കണ്ഡേയനോട് ആധ്യാത്മികതത്വം ചോദിക്കുന്ന രീതിയിലാണ്..എങ്ങനെയാണ് അങ്ങ് ചിരം ജീവിയായതെന്ന ചോദ്യത്തിന് പരമസത്യമായ "ശിവതത്വഞാന മഹാത്മ്യത്താല്‍ " എന്നായിരുന്നു മാര്‍ക്കണ്ഡേയന്റെ മറുപടി...ആ ശിവതത്വ ഞാനമേതു എന്ന ചോദ്യത്തിന് ഉത്തരമായി "ദക്ഷിണാഭിമുഖമായ ശിവസാക്ഷാത്ക്കാരമാണ് ശിവതത്വജ്ഞാനം"എന്ന് മാര്‍ക്കണ്ഡേയന്‍ പറഞ്ഞു..അദ്വൈത തത്വജ്ഞാനം നല്‍കുന്നതിനായി ഗുരുരൂപം കൈക്കൊണ്ടാതാണ് ശിവചൈതന്യമുള്‍ക്കൊള്ളുന്ന ദക്ഷിണാമൂര്‍ത്തി..ദക്ഷിണാമൂര്‍ത്തിയായ ശിവനെ ഗുരുക്കന്മാരുടെയും ഗുരുവായി വാഴ്ത്തുന്നു...
സര്‍വ്വലോകത്തിനും ഗുരുവും സര്‍വ്വരോഗ നിവാരകനും സര്‍വ്വ വിദ്യാനിധിയുമായ ഭഗവാനെ വന്ദിക്കുന്ന ഒരു ശ്ലോകമാണ് താഴെപ്പറയുന്നത്...
"ഗുരവേ സര്‍വ്വലോകാനാം
ഭിഷജേ ഭാവരോഗിണാം
നിധയേ സര്‍വ്വവിദ്യാനാം
ദക്ഷിണാമൂര്‍ത്തയെ നമ:
ദക്ഷിണാമൂര്‍ത്തിയുടെ വന്ദനശ്ലോകങ്ങളില്‍ പ്രധാനമായി ദക്ഷിണാമൂര്‍ത്യുപനിഷത്തിലെ ശ്ലോകങ്ങളിലോരെണ്ണം താഴെ കൊടുക്കുന്നു..സ്ഫടികസമാനമായി ,വെള്ളി നിറത്തോടുകൂടിയവനും ,കഴുത്തില്‍ മുത്തുമണികളാല്‍ തീര്‍ത്ത അക്ഷരമാല ധരിച്ച രൂപസ്വരൂപനും , വിദ്യാ ,ജ്ഞാനമുദ്രാലംകൃതനായി അമ്രുതകലശം വഹിച്ചിരിക്കുന്നവനും , സര്‍പ്പഭൂഷണനും ശിരോമകുടത്തില്‍ തിങ്കള്‍ക്കലാധരനുമായ വിവിധാഭരണഭൂഷിതനും ,ത്രിനേത്രനുമായ ദക്ഷിണാമൂര്‍ത്തിയെ പ്രകീര്‍ത്തിക്കുന്ന ശ്ലോകമാണിത്..
"സ്ഫടിക രജതവര്‍ണ്ണം മൌക്തികീമക്ഷമാല-
മമൃത കലശവിദ്യാം ജ്ഞാനമുദ്രാം കരാഗ്രേ
ദധതമൃഗരഗകക്ഷ്യം ചന്ദ്രചൂഡം , ത്രിനേത്രം
വിധൃത വിവിധ ഭൂഷം ദക്ഷിണാമൂര്‍ത്തി മീഡേ..."

ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ചതുര്‍മൂര്‍ത്തി സ്വരൂപത്തിലുള്ള വിഗ്രഹങ്ങള്‍വെച്ച് ആരാധന നടത്താറുണ്ട്...നാലുകരങ്ങളോട് കൂടി ശിക്ഷ്യസമൂഹത്തെ വീണ പഠിപ്പിക്കുന്ന രീതിയിലുള്ള വീണാധാരമൂര്ത്തിയായും,പീഡത്തില്‍ ധ്യാനസ്ഥിരമായ രീതിയിലുള്ള യോഗമൂര്ത്തിയായും , ശിക്ഷയഗണങ്ങള്‍ക്കു ജ്ഞാനോപദേശം ചെയ്യുന്ന ജ്ഞാനമൂര്‍ത്തി സ്വരൂപത്തിലും , ശാസ്ത്രാര്‍ത്ഥ തത്വങ്ങളെ വ്യാഖ്യാനം ചെയുഉന്ന വ്യാഖ്യാനമൂര്ത്തി സങ്കല്പത്തിലും ഭഗവാനെ ആരാധിക്കുന്നു...ജ്ഞാനസമ്പാദത്തിനും ,വൈദ്യമെന്മ്മയ്ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും ദക്ഷിണാമൂര്‍ത്തിഭജനം അത്ത്യുത്തമമാണ് ...സരസ്വതീപൂജാ സന്ദര്‍ഭത്തിലും നവരാത്രി വൃതത്തിലും ഗുരു,ഗണനായകന്‍ ,വേദവ്യാസന്‍ ,ദക്ഷിണാമൂര്‍ത്തി ഇവരെ ഭജിക്കുന്നതും ശ്രേയസ്സ്ക്കരമാണ് ...
ശുകപുരം ഗ്രാമത്തിന്റെ ഭരദേവതയായി ദക്ഷിണാമൂര്‍ത്തി ആരാധിക്കപ്പെടുന്നു..യാഗജ്ഞാന താത്പരന്‍ കൂടിയായി ശുകപുരത്തപ്പനെ കണക്കാക്കുന്നുണ്ട് ...അഘോരമൂര്‍ത്തിയായി കുടികൊള്ളുന്ന ഏറ്റുമാനൂരപ്പനോടൊപ്പം ഗണപതിയുടെയും ദക്ഷിണാമൂര്ത്തിയുടെയും സങ്കല്പ്പങ്ങളുണ്ട് ...സര്‍വ്വ വിദ്യാകാരകനായും സര്‍വ്വരോഗ സംഹാരകനായും ദക്ഷിണാമൂര്‍ത്തിയെ വിശ്വസിച്ചുപോരുന്നു..
സച്ചിദാനന്ദ സ്വരൂപായ
വിശ്വപാലന മൂര്‍ത്തയെ
ശുദ്ധജ്ഞാനൈക പരായ
ദക്ഷിണാമൂര്‍ത്തയെ ...നമാമ്യഹം

No comments:

Post a Comment