
ദേവകിയുടെ എട്ടാമത്തെ പുത്രന്‍ തന്നെ വധിക്കുമെന്ന അശരീരി കേട്ട് കംസന്‍ ദേവകിയെ വധിക്കാന്‍ തീരുമാനിച്ചപ്പോള്‍, തന്റെ നവ വധുവിനോട് സ്പര്‍ധ കാണിക്കരുത് എന്ന് വസുദേവര്‍ അപേക്ഷിച്ചു. ഒരിക്കലും ആരോടും അസൂയയോ രോഷമോ പ്രകടിപ്പിക്കരുത്. ഇഹലോകത്തിലും പരലോകത്തില്‍ യമരാജന്റെ മുമ്പില്‍ നില്‍ക്കുമ്പോഴും ഭയപ്പടിന്റെ ഏക കാരണം അസൂയയാണ്. ദാര്‍ശനികമായ വിവേചന ബുദ്ധി കൊണ്ടും സദുപദേശം കൊണ്ടും കംസനെ പ്രീതിപ്പെടുത്താന്‍ വസുദേവര്‍ ശ്രമിച്ചു. എന്നാല്‍ കംസന്‍ വഴങ്ങിയില്ല. കാരണം അവന്റെ കൂട്ടുകെട്ടെല്ലാം ആസുരമായിരുന്നു. ആസുര സംസര്‍ഗ്ഗം മൂലം ആയാലും അസുരനായിരുന്നു. ശ്രേഷ്ടമായ കുടുംബത്തില്‍ ജനിച്ചാലും അസുരന്‍ ഒരിക്കലും സദ് ഉപദേശത്തിനു ചെവി കൊടുക്കില്ല. സദുപദേശം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും കഴിയുന്നവര്‍ ദേവന്മാരന്.
കംസനെ ശാന്തനാക്കാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ട വസുധേവര്‍ക്ക് ഇനി എന്ത് ചെയ്യണം എന്ന് നിശ്ചയമില്ലതായി. ആപത്തു മുന്നിലെത്തി നില്‍ക്കുമ്പോള്‍ ആവുന്നത്ര ആ ആപത് ഒഴിവാക്കാനാണ് ബുദ്ധിമാന്‍ മാര്‍ ശ്രമിക്കുക. എന്നാല്‍ അപകടം നിറഞ്ഞ അവസ്ഥ ഒഴിവാക്കാന്‍ സമര്‍ത്ഥമായി നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാല്‍ അയാളുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി പറയാനാവില്ല. തന്റെ കടമകള്‍ നിര്‍വഹിക്കാന്‍ പരമാവധി ശ്രമിക്കുക. പരാജയപ്പെട്ടാല്‍ അത് സ്വന്തം കുറ്റം കൊണ്ടാണെന്ന് കരുതേണ്ട കാര്യമില്ല.
No comments:
Post a Comment