
ദുഖങ്ങള്‍ക്ക് ഒരു പരിധിവരെ അറുതി ലഭിക്കുന്ന വൃതമാണ് തിങ്കളാഴ്ച നോല്‍മ്പ്...ശിവഭക്തന്മാര്‍ തീര്‍ച്ചയായും ഈ വൃതം അനുഷ്ടിക്കണം...ശിവന്‍ സങ്കടഹരനാണ്...ശിവശക്തിയുടെ അനുഗ്രഹം നേടുവാന്‍ മഹാഭാഗ്യം ലഭിക്കുന്നവര്‍ക്ക് ഇഹത്തില്‍ മനോവിഷമമില്ല...
മനസ്സും ശരീരവും വൃത്തിയാക്കിയതിനു ശേഷം രാവിലെ തന്നെ ശിവക്ഷേത്രങ്ങളില്‍ പോയി ഭ്കത്യാദരപുരസ്സരം ഈശ്വരസേവയില്‍ വ്യാപ്രുതരാവുക...വീട്ടിലെ ബിംബത്തിലോ ,പടത്തിലോ ദീപാരാധനയും ധൂപാരധനയും നടത്തണം...പുഷ്പങ്ങള്‍കൊണ്ടലങ്കരിക്കുക..വില്വം - കൂവളം-അത്യത്തുമമാണ്....
നിത്യവും ശിവാരാധന ചെയ്യുന്നവന്റെ സര്‍വ്വ പാപങ്ങളും നശിക്കും...തിങ്കള്‍ , ഗ്രഹണം ,ശിവരാത്രി എന്നീ ദിവസങ്ങളിലെ വൃതാനുഷ്ടാനതോടെയുള്ള പൂജകൊണ്ട് ഭക്തന്റെ എല്ലാ തെറ്റുകളും ഭഗവാന്‍ ക്ഷമിച്ച് ധനം , തേജസ്സ് , കീര്‍ത്തി ,മോക്ഷം എന്നിത്യാദി സര്‍വ്വ ഐശ്വര്യങ്ങളും നല്‍കുന്നു എന്നാണ് ഹാലാസ്യ മഹാത്മ്യരഹസ്യം ....
No comments:
Post a Comment